Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ യുഗം അവസാനിക്കുന്നു..?; ടീമിൽ നിന്ന് സൂപ്പർ താരത്തെ തഴഞ്ഞ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്; ഒഴിവാക്കിയത് പോളണ്ടിനും സ്‌കോട്‌ലൻഡിനും എതിരായ യുവേഫ നേഷൻസ് ലീഗിനുള്ള ടീമിൽ നിന്ന്; തീരുമാനം മാനഭംഗക്കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലെന്ന് റിപ്പോർട്ട്

പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ യുഗം അവസാനിക്കുന്നു..?; ടീമിൽ നിന്ന് സൂപ്പർ താരത്തെ തഴഞ്ഞ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്; ഒഴിവാക്കിയത് പോളണ്ടിനും സ്‌കോട്‌ലൻഡിനും എതിരായ യുവേഫ നേഷൻസ് ലീഗിനുള്ള ടീമിൽ നിന്ന്; തീരുമാനം മാനഭംഗക്കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലെന്ന് റിപ്പോർട്ട്

ലിസ്‌ബൺ; പോർച്ചുഗൽ എന്നാൽ ക്രിസ്റ്റ്യാനോ റോണാൾഡോ എന്ന സ്ഥിതിയായിരുന്നു ഇതുവരെയും. എന്നാൽ, നിലവിൽ ആ സ്ഥിതി മാറുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സമകാലീന ഫുട്‌ബോളിലെ അതികായനായ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. പോളണ്ടിനും സ്‌കോട്‌ലൻഡിനും എതിരായ യുവേഫ നേഷൻസ് ലീഗ്, രാജ്യാന്തര സൗഹൃദ മൽസരങ്ങൾക്കുള്ള ടീമിൽനിന്നാണ് സൂപ്പർ താരത്തെ തഴഞ്ഞത്.

അതേസമയം, മാനഭംഗക്കേസിൽ ഉൾപ്പെട്ട സാഹചര്യത്തിൽ നവംബർ വരെയുള്ള പോർച്ചുഗലിന്റെ രാജ്യാന്തര മൽസരങ്ങളിൽ റൊണാൾഡോയെ ഉൾപ്പെടുത്തേണ്ടതില്ലെന്ന പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ തഴഞ്ഞതെന്നും റിപ്പോർട്ടുണ്ട്. നിലവിൽ റയൽമാഡ്രിഡിൽ നിന്ന് റെക്കോർഡ് തുകയ്ക്കാണ് 33കാരനായ റോണോയെ ഇറ്റാലിയൻ ക്ലബ് യുവന്റസ് സ്വന്തമാക്കിയത്. എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ ഫോം ഇല്ലാതെ ഉഴലുന്ന ക്രിസ്റ്റിയാനോയ്ക്ക് ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയതും തിരിച്ചടിയാണ്.

റഷ്യൻ ലോകകപ്പിൽ പോർച്ചുഗലിനെ നയിച്ച റൊണാൾഡോ, അടുത്തിടെ ഒരു മാനഭംഗക്കേസിൽ അകപ്പെട്ടിരുന്നു. 2009ൽ ലാസ് വേഗസ്സിലെ ഹോട്ടലിൽവച്ച് ക്രിസ്റ്റ്യാനോ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് 34കാരിയായ യുഎസ് യുവതിയാണ് രംഗത്തെത്തിയത്. ഇതാണോ റൊണാൾഡോയെ ടീമിലേക്കു പരിഗണിക്കാതിരിക്കാൻ കാരണമെന്നു വ്യക്തമല്ല.

പോർച്ചുഗൽ പരിശീലകൻ സാന്റോസ്, പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫെർണാണ്ടോ ഗോമസ് എന്നിവരുമായി റൊണാൾഡോ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്താത്തതെന്നാണ് റിപ്പോർട്ട്.ഇക്കുറി ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഭാവിയിൽ റൊണാൾഡോ പോർച്ചുഗൽ ജഴ്‌സിയിൽ തിരിച്ചുവരുന്നതിൽ നിന്ന് ആരും അദ്ദേഹത്തെ തടയില്ലെന്ന് പരിശീലകൻ സാന്റോസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ യുറഗ്വായോടു തോറ്റു പുറത്തായശേഷം ഇതുവരെ റൊണാൾഡോ പോർച്ചുഗൽ ജഴ്‌സിയിൽ കളിച്ചിട്ടില്ല. ക്രൊയേഷ്യയ്‌ക്കെതിരായ സൗഹൃദ മൽസരത്തിൽനിന്നും ഇറ്റലിക്കെതിരായ നേഷൻസ് ലീഗ് മൽസരത്തിൽനിന്നും റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP