Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കോടീശ്വരനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം! മുടി വെട്ടാൻ സ്വന്തം കാമുകി വേണ്ടി വന്നില്ലെ; ഹെയർ സ്‌റ്റൈൽ തമ്പുരാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുടി വെട്ടിയത് ഭാര്യ; ഹോം ക്വാറന്റൈനിലെ ചിത്രങ്ങൾ പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ലിസ്‌ബൺ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പോർട്ടുഗലിലെ വസതിയിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഫുട്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കോടീശ്വരനായിട്ടും ഇപ്പോൾ മുടി വെട്ടാൻ ഭാര്യയുടെ സഹായം തേടുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലോക ഫുട്‌ബോളിൽ ഹെയർസ്‌റ്റൈലുകളുടെ കാര്യത്തിൽ എക്കാലവും മുൻപന്തിയിലുമുണ്ട്. പറഞ്ഞിട്ടെന്തു കാര്യം! ക്വാറന്റീനിൽ കഴിയുന്ന ഈ സമയത്ത് മുടിവെട്ടേണ്ട അത്യാവശ്യം വന്നാൽ ചെയ്യും? ലോകമൊട്ടുക്ക് ഈ ദിവസങ്ങളിൽ സെലബ്രിറ്റികളും സാധാരണക്കാരും പിന്തുടരുന്ന അതേ മാർഗമാണ് റൊണാൾഡോയ്ക്കു മുന്നിലും തെളിഞ്ഞത്.

Stories you may Like

അങ്ങനെയാണ് കാമുകിയായ സ്പാനിഷ് മോഡൽ ജോർജിന റോഡ്രിഗസ് താരത്തിന്റെ ഹെയർസ്‌റ്റൈലിസ്റ്റ് കൂടിയായത്. ട്രിമ്മറുമായി കാമുകി തന്റെ മുടി വെട്ടുന്ന ദൃശ്യം സൂപ്പർതാരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഈ വിഡിയോ നിമിഷങ്ങൾക്കകം ട്വിറ്ററിലുൾപ്പെടെ തരംഗമാകുകയും ചെയ്തു. മുടിവെട്ടിയതിനു ശേഷമുള്ള താരത്തിന്റെ രൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, രസികരായ ചില ആരാധകർ മുടിവെട്ടിയ ശേഷമുള്ള രൂപമെന്ന പേരിൽ ചില ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

ഇറ്റാലിയൻ സെരി എയിൽ യുവെന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ, വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ സ്വദേശമായ പോർച്ചുഗലിലേക്ക് മടങ്ങിയിരുന്നു. അസുഖബാധിതയായ അമ്മയെ കാണുന്നതിനായിരുന്നു ഇത്. അധികം വൈകാതെ വൈറസ് ബാധ നിയന്ത്രണാതീതമാകുകയും സെരി എ ഉൾപ്പെടെ മത്സരങ്ങൾ റദ്ദാക്കുകയും ചെയ്തതോടെ താരം പോർച്ചുഗലിൽത്തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഒരു മില്യൻ യൂറോ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP