Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; മാഞ്ചസ്റ്റർ യുണൈറ്റഡിലെ തിരിച്ചുവരവ് ഇരട്ടഗോളുകളോടെ ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; ടീമിന്റെ വിജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; വിജയത്തൊടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമത്

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; മാഞ്ചസ്റ്റർ യുണൈറ്റഡിലെ തിരിച്ചുവരവ് ഇരട്ടഗോളുകളോടെ ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; ടീമിന്റെ വിജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്; വിജയത്തൊടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമത്

സ്പോർട്സ് ഡെസ്ക്

മാഞ്ചസ്റ്റർ: ഫുട്‌ബോൾ ലോകവും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരും ആഘോഷത്തിൽ. 12 വർഷത്തിനുശേഷം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷമാക്കി.ഇരട്ട ഗോളുകളോടെയാണ് താരം തന്റെ രണ്ടാം വരവ് ആഘോഷിച്ചത്.

റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിനെ 4-1ന് പരാജയപ്പെടുത്തി. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമതും എത്തി.ആദ്യ പകുതിയുടെ അവസാന നിമിഷമാണ് എവരും കാത്തിരുന്ന നിമിഷം എത്തിയത്. റൊണാൾഡോയുടെ ഗോൾ. ന്യൂകാസിൽ കീപ്പർ വുഡ്മാന്റെ കൈയിൽനിന്നും വഴുതിപ്പോയ പന്ത് വലയിലേക്ക് തട്ടിയിട്ടു കൊണ്ട് റൊണാൾഡോ തന്റെ തിരിച്ചുവരവ് അറിയിച്ചു.

56-ാം മിനിറ്റിൽ മക്‌സിമിന്റെ പാസിൽ നിന്ന് മക്വിലോ ന്യൂകാസിലിനായി ഗോൾ കണ്ടെത്തി. പക്ഷെ യുണൈറ്റഡ് പതറിയില്ല. 62-ാം മിനിറ്റിൽ റൊണോൾഡോ വീണ്ടും ന്യൂകാസിലിന്റെ വല കുലുക്കി. 80-ാം മിനിറ്റിൽ ബ്രൂണോയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി.

92-ാം മിനിറ്റിൽ ലിംഗാർഡിലൂടെ യുണൈറ്റഡ് നാലാം ഗോളും നേടി. ഈ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP