Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആക്രമണ ഫുട്‌ബോളിന്റെ കരുത്തു കണ്ട മത്സരത്തിൽ മെക്‌സിക്കോയ്ക്ക് അടിതെറ്റി; കോപ്പ കിരീടമോഹവുമായെത്തിയ ടീം പുറത്ത്; അട്ടിമറിയിലൂടെ സാധ്യത നിലനിർത്തി ഇക്വഡോർ

ആക്രമണ ഫുട്‌ബോളിന്റെ കരുത്തു കണ്ട മത്സരത്തിൽ മെക്‌സിക്കോയ്ക്ക് അടിതെറ്റി; കോപ്പ കിരീടമോഹവുമായെത്തിയ ടീം പുറത്ത്; അട്ടിമറിയിലൂടെ സാധ്യത നിലനിർത്തി ഇക്വഡോർ

റാൻകാഗ്വ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ നിന്ന് മെക്‌സിക്കോ പുറത്തായി. ഗ്രൂപ്പ് എയിൽ ഇക്‌ഡോറിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മെക്‌സിക്കോയുടെ തോൽവി. രണ്ട് സമനില മാത്രമുണ്ടായിരുന്ന മെക്‌സിക്കോ മൂന്നാം മത്സരത്തിൽ തോറ്റതോട ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ചിലിയും ബൊളീവിയയും ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. മൂന്ന് കളികളിൽ നിന്ന് മൂന്ന് പോയിന്റുള്ള ഇക്വഡോറിന് മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ കയറാൻ മറ്റ് ഗ്രൂപ്പുകളുടെ ഫലത്തിനായി കാത്തിരിക്കണം.

വിജയികൾക്കായി ബൊലാനോസ്(26ാം മിനിറ്റ്), വലൻസിയ(57ാം മിനിറ്റ്) എന്നിവർ ഗോളുകൾ നേടി. റൗൾ ജിമെനസിന്റെ (64ാം മിനിറ്റ്, പെനൽറ്റി) വകയായിരുന്നു മെക്‌സിക്കോയുടെ ആശ്വാസ ഗോൾ. അഞ്ചു പേരെ പിൻനിരയിൽ അണിനിരത്തിൽ മെക്‌സിക്കോയുടെ പ്രതിരോധ തന്ത്രത്തിനെതിരെ ചടുലവും ചിട്ടയോടെയുമുള്ള നീക്കങ്ങൾ കൊണ്ടാണ് ഇക്വഡോർ പയറ്റിയത്. രണ്ടാം പകുതിയിലും ആക്രമണത്തിലൂന്നിയ കളിയായിരുന്നു ഇരു ടീമുകളും കാഴ്ച വച്ചത്. അടിയും തിരിച്ചടിയുമായി ഇരു ടീമുകളും കളം നിറയുന്നതിനിടെയായിരുന്നു ഇക്വഡോറിന്റെ രണ്ടാം ഗോൾ.

അതിദ്രുതമായിരുന്ന ഒരു നീക്കത്തിലൂടെയാണ് ബൊലനോസ് ആദ്യ ഗോൾ വലയിലാക്കിയത്. ദുർബലമായ ഒരു ക്ലിയറിങ്ങാണ് ഗോളിനുള്ള വഴി തുറന്നത്. സെന്റർ സർക്കിളിൽ നിന്നു ലഭിച്ച പന്ത് മനോഹരമായാണ് ബൊലാനോസ് പെനാൽറ്റി ഏരിയയിലേയയിൽ വലെൻസിയക്ക് നൽകിയത്. വലെൻസിയയുടെ ഷോട്ട് ഒരു പ്രതിരോധനിരക്കാരന്റെ കാലിൽ തട്ടിത്തെറിച്ച് വലതു ഭാഗത്ത് ബൊലാനോസിൽ തന്നെയെത്തി. അങ്ങനെ ആദ്യ ഗോൾ.

ഗോൾ നേടിയിട്ടും ഇക്വഡോർ പ്രതിരോധത്തിലേയ്ക്ക് ഉൾവലിഞ്ഞില്ല. മെക്‌സിക്കോ തിരിച്ചടിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നാലു പേർ ചിട്ടയോടെ കാത്ത ഇക്വഡോറിന്റെ പ്രതിരോധ ഭിത്തിയിൽ വിള്ളൽ കണ്ടെത്താൻ അവർക്ക് കഴിഞ്ഞതേയില്ല. മധ്യനിരയിലും മുന്നേറ്റത്തിലും ലഭിച്ച ഈ മേൽക്ക മുതലാക്കിയാണ് 57ാം മിനിറ്റിൽ ഇക്വാഡോർ രണ്ടാം ഗോളും വലയിലാക്കിയത്. ബൊലാനോസ് പന്തുമായി ഗോൾ ലാക്കാക്കി പറന്നു. മൂന്ന് പ്രതിരോധക്കാർ നിരയായി നിന്നിട്ടും ആരും ബൊലാനോസിനോടടുത്ത് പന്ത് തട്ടിയെടുക്കാൻ നോക്കിയില്ല. ഇവർക്ക് സമീപത്തൂടെ ബൊലാനോസ് ഇടത്തേയ്ക്ക് നല്ലൊരു പാസ് നൽകി വലെൻസിയക്ക്. പരിചയസമ്പന്നനായ വലെൻസിയക്ക് ഗോളിയെ മറികടന്ന് നെറ്റ് കുലുക്കി.

രണ്ട് ഗോൾ കുടുങ്ങിയതോടെ മെക്‌സിക്കോ ഉണർന്നു. മൂന്ന് സബ്സ്റ്റിറ്റിയൂഷനിലൂടെ അവർ ആക്രമണത്തിന് കൂടുതൽ മൂർച്ച കൂട്ടാൻ ശ്രമിച്ചു. മെക്‌സിക്കോയ്ക്കനുകൂലമായി ലഭിച്ച കോർണർ എടുക്കുന്നതിനിടെ ഗോൾ മുഖത്ത് മെക്‌സിക്കൻ ഡിഫൻഡർ ഹ്യൂഗോ അയാളയെ ഇക്വ!!ഡോറിന്റെ ഗബ്രിയേൽ അച്ചില്ലർ വലിച്ചു താഴെയിട്ടു. പെനൽറ്റി വിധിക്കാൻ റഫറിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. റൗൾ ജിമെനസ് എടുത്ത പെനൽറ്റി കിക്ക് നേരെ വലയിൽ. സ്‌കോർ 2-1. അറുപത്തിനാലാം മിനിറ്റിലായിരുന്നു അത്.

പിന്നാലെ, മികച്ച ആക്രമണങ്ങൾ സംഘടിപ്പിച്ച ഇക്വഡോർ പലതവണ ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം തടസ്സം നിന്നു. ബൊലാനോസ്-എന്നർ വലൻസിയ സഖ്യം തന്നെയായിരുന്നു ആക്രമണങ്ങളുടെയെല്ലാം മുന്നണി പോരാളികൾ. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി മെക്‌സിക്കൻ താരങ്ങൾ ആഞ്ഞു പൊരുതിയെങ്കിലും ഇക്വഡോർ പ്രതിരോധം പൊളിക്കാനായില്ല. അതോടെ കിരീട പ്രതീക്ഷയുമായെത്തിയ മെക്‌സിക്കോ ടൂർണമെന്റിന് പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP