Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോപ്പ ആരാധകരുടെ മനസിൽ ഉത്സവ കാഹളം മുഴക്കി 'സ്വപ്‌ന സെമി' പോരാട്ടം ഉടൻ; ക്വാർട്ടറിൽ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം കാണാൻ ആകാംഷയോടെ ഫുട്‌ബോൾ പ്രേമികൾ; ആക്രമണ ശൈലിയിലൂടെ മുന്നേറിയ അർജന്റീനയുടെ പ്രകടനവും ഇതിഹാസ താരം ലയനൽ മെസ്സിയുടെ കോർണർ കിക്കും തന്നെ കായിക പ്രേമികൾക്കിടയിലെ ചൂടൻ ചർച്ച

കോപ്പ ആരാധകരുടെ മനസിൽ ഉത്സവ കാഹളം മുഴക്കി 'സ്വപ്‌ന സെമി' പോരാട്ടം ഉടൻ; ക്വാർട്ടറിൽ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച അർജന്റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടം കാണാൻ ആകാംഷയോടെ ഫുട്‌ബോൾ പ്രേമികൾ; ആക്രമണ ശൈലിയിലൂടെ മുന്നേറിയ അർജന്റീനയുടെ പ്രകടനവും ഇതിഹാസ താരം ലയനൽ മെസ്സിയുടെ കോർണർ കിക്കും തന്നെ കായിക പ്രേമികൾക്കിടയിലെ ചൂടൻ ചർച്ച

മറുനാടൻ ഡെസ്‌ക്‌

റിയോ ഡി ജനീറോ: ഫുട്‌ബോൾ പ്രേമികളുടെ മനസിൽ ഇപ്പോൾ മുഴങ്ങുന്നത് കോപ്പാ സെമി പോരാട്ടത്തിനായുള്ള കാഹളമാണ്. ആക്രമണ ശൈലിയിലുള്ള മുന്നേറ്റത്തിലൂടെ വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി സെമിയിലേക്ക് അർജന്റീന പ്രവേശിച്ചതോടെ കായിക പ്രേമികളുടെ മനസിൽ ആവേശം വിതയ്ക്കുന്ന 'സ്വപ്‌ന സെമി' മത്സരത്തിനാണ് അരങ്ങോരുങ്ങുന്നത്. ജൂലൈ മൂന്നിന് രാവിലെ ആറിന് തുടങ്ങുന്ന അർജന്റീന-ബ്രസീൽ മത്സരത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

അർജന്റീന- വെനസ്വേല പോരാട്ടത്തിൽ മാർട്ടിനസ് പത്താം മിനിട്ടിൽ ഗോൾ നേടിയതും എഴുപത്തിനാലാം മിനിട്ടിൽ ജിയോവാനി ലോ സെൽസോ ഗോൾ വല ചലിപ്പിച്ചതുമാണ് വിജയക്കുതിപ്പിലേക്ക് നീങ്ങാൻ അർജന്റീനയെ സഹായിച്ചത്. മത്സരത്തിന്റെ ആരംഭം മുതൽ തന്നെ അക്രമണ ശൈലി പിന്തുടർന്ന അർജന്റീനയുടെ താരങ്ങൾക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ വെനസ്വേലയ്ക്ക് സാധിച്ചിരുന്നില്ല.

അർജന്റീനയുടെ ഇതിഹാസ താരം ലയനൽ മെസ്സിയുടെ കോർണർ കിക്കിൽ അഗ്യൂറോയുടെ പിന്തുണയോടെയാണ് മാർട്ടിനെസ് ഗോൾ വല കുലുക്കിയത്. മാർട്ടിനെസിന് പന്ത് വലയിലേക്ക് ഒന്ന് ഫ്ളിക്ക് ചെയ്യേണ്ടിയേ വന്നുള്ളു. ഖത്തറിനെതിരേയും മാർട്ടിനെസ് ഗോൾ നേടിയിരുന്നു. കോപ്പ അമേരിക്കയിൽ മാർട്ടിനെസിന്റെ രണ്ടാം ഗോളാണിത്. പിന്നീട് രണ്ടാം പകുതിയിൽ വെനസ്വേല പ്രതിരോധത്തിന്റെ വിള്ളൽ മുതലെടുത്തായിരുന്നു അർജന്റീനയുടെ ഗോൾ. ഡി പോൾ നൽകിയ പാസിൽ ബോക്സിന് തൊട്ടുപുറത്ത് വെച്ച് അഗ്യൂറോ അടിച്ച ഷോട്ട് ഗോളി തടുത്തിട്ടു.

ബോക്സിലേക്ക് ഓടിക്കയറിയെ സെൽസോയ്ക്ക ഈ പന്തിൽ ഒന്നു തൊട്ടുകൊടുക്കേണ്ട ജോലിയേ ഉണ്ടായുള്ളു. 68-ാം മിനിറ്റിൽ അക്യൂനയ്ക്ക് പകരം സെൽസോയെ ഇറക്കിയത് വെറുതെയായില്ല. അർജന്റീന 2-0 വെനസ്വേല. മാർട്ടിനെസിനെ മുന്നിൽ നിർത്തി കളിച്ച അർജന്റീന തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് കാഴ്‌ച്ചവെച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പലപ്പോഴും മെസ്സി ഒരുക്കികൊടുത്ത അവസരം ഫിനിഷിങ്ങിന്റെ പോരായ്മയിൽ ഗോളായി മാറിയില്ല.

ഒടുവിൽ പത്താം മിനിറ്റിൽ മാർട്ടിനെസ് രക്ഷകനാകുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും അർജന്റീനക്ക് ഒരു സുവർണാവസരം ലഭിച്ചു. പക്ഷേ അതും വിഫലമായി. രണ്ടാം പകുതിയിൽ ഡി പോൾ നൽകിയ പാസ് ഏറ്റെടുത്തു മുന്നേറിയ അഗ്യുറോയുടെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തൊട്ടുപിന്നാലെ ഓടിക്കയറിയ സെൽസോ ഗോൾ കണ്ടെത്തുകയായിരുന്നു. 2008 ബെയ്ജിങ് ഒളിംപിക്‌സ് സെമി ഫൈനലിലാണ് ഏറ്റവുമൊടുവിൽ അർജന്റീനയും ബ്രസീലും കൊമ്പുകോർത്തത്.

കോപ്പ അമേരിക്ക ഫുട്‌ബോളിൽ പന്ത്രണ്ടു വർഷം മുൻപ്, 2007 ൽ വെനസ്വേലയിൽ നടന്ന ഫൈനലിലാണ് ബ്രസീലുമായി അർജന്റീന ഇതിനു മുൻപ് മുഖാമുഖം വന്നത്. മെസ്സിയുടെ സാന്നിധ്യമുണ്ടായെങ്കിലും അർജന്റീന അന്ന് 30ന് തോറ്റു മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ബെയ്ജിങ് ഒളിംപിക്‌സ് സെമിയിൽ ബ്രസീലിനെ 30 എന്ന സ്‌കോറിനു തന്നെ അർജന്റീന പരാജയപ്പെടുത്തി ഇതിനു പകരം വീട്ടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP