Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിമർശനങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ.വിനീത് ചെന്നൈയിൻ എഫ്‌സിയിൽ; ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച; ചെന്നൈയിനുമായി പുതിയ കരാർ ഒപ്പുവച്ചു

വിമർശനങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ.വിനീത് ചെന്നൈയിൻ എഫ്‌സിയിൽ; ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച; ചെന്നൈയിനുമായി പുതിയ കരാർ ഒപ്പുവച്ചു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വിമർശനങ്ങൾക്കും ആരാധകരോടുള്ള കലഹത്തിനും ശേഷം കേരള ബ്ലാസ്റ്റേഴ്‌സിലെ മലയാളി സ്‌ട്രൈക്കർ സി.കെ.വിനീത് ചെന്നൈയിൻ എഫ്‌സിയിലേക്ക്. താരം ചെന്നൈയിനുമായി പുതിയ കരാർ ഒപ്പുവച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പ്രീസീസൺ ട്രെയിനിങ് തുടങ്ങിയപ്പോഴും വിനീത് ടീമിനൊപ്പം ചേർന്നിരുന്നില്ല. എഎഫ്‌സി കപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ചെന്നൈ ടീം ശക്തമാക്കുന്നതിന് വേണ്ടിയാണ് താരത്തെ ടീമിലെത്തിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച സ്‌കോററാണ് കണ്ണൂരുകാരൻ സികെ വിനീത്

അതേസമയം ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ക്ലബ് വിടാൻ തീരുമാനിച്ചിരുന്ന നായകൻ സന്ദേശ് ജിങ്കാനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരും. ഇരുവരുടെയും മറ്റ് ടീമുകളുമായുള്ള ചർച്ചകൾ വിജയിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സീസണിൽ ദയനീയ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സിൽ നിന്നും മുൻനിര താരങ്ങൾ കൂടുമാറുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐഎസ്എല്ലിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന താരമാണ് നായകൻ ജിങ്കാൻ. അടുത്തിടെ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് ജിങ്കാൻ പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP