Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗോവൻ തന്ത്രങ്ങളെ പ്രതിരോധിക്കാൻ പൂഴിക്കടകനുമായി ചെന്നൈയിൻ; തട്ടകത്തിലെത്തി മലർത്തിയടിച്ചത് ചരിത്രം; ചെന്നെയിൻ മൂന്നാം ഐ.എസ്.എൽ ഫൈനലിന്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: എഫ്.സി ഗോവയുടെ മൈതാനമായ ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ രണ്ടാംപാദ സെമിയിൽ ഗോവൻ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച ചെന്നൈയിൻ എഫ്.സി ഐ.എസ്.എൽ ആറാം സീസണിന്റെ ഫൈനലിൽ. രണ്ടാംപാദ മത്സരത്തിൽ 2-4ന്റെ തോൽവി വഴങ്ങിയെങ്കിലും ആദ്യപാദ മത്സരത്തിലെ 4-1ന്റെ ജയം ചെന്നൈയിനെ തുണച്ചു. ഇരുപാദങ്ങളിലുമായി 6-5 ജയത്തോടെയാണ് ചെന്നൈയിൻ ഫൈനലിലെത്തിയത്. ചെന്നൈയിൻ എഫ്.സിയുടെ മൂന്നാം ഐ.എസ്.എൽ ഫൈനലാണിത്.

ഫത്തോർഡയിൽ നടന്ന മത്സരത്തിൽ 10-ാം മിനിറ്റിൽ ലൂസിയാൻ ഗോയനിന്റെ സെൽഫ് ഗോളിൽ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. 21-ാം മിനിറ്റിൽ മുർത്താദ ഫാൾ ഗോവയുടെ ലീഡുയർത്തി.ഗോവ തിരിച്ചുവരുമെന്ന പ്രതീക്ഷ നിലനിൽക്കെ 52-ാം മിനിറ്റിൽ ലാലിൻസുവാല ചാങ്‌തെ ചെന്നൈയിനായി ഒരു ഗോൾ മടക്കി.

59-ാം മിനിറ്റിൽ നെരിയൂസ് വാൽസ്‌കിസ് ചെന്നൈയിനെ ഒപ്പമെത്തിച്ചതോടെ ഗോവൻ ആരാധകർ നിരാശരായി. പക്ഷേ 81-ാം മിനിറ്റിൽ എഡു ബേഡിയയും 83-ാം മിനിറ്റിൽ ഫാളും ഗോവയ്ക്കായി സ്‌കോർ ചെയ്തതോടെ അവർക്ക് വീണ്ടു പ്രതീക്ഷ കൈവന്നു. എന്നാൽ പിന്നീട് ഗോവൻ ആക്രമണങ്ങളെ കൃത്യമായി ചെന്നൈയിൻ പ്രതിരോധിച്ചതോടെ അവർ ഫൈനൽ ബർത്ത് സ്വന്തമാക്കി.ഓവൻ കോയിലെന്ന സ്‌കോട്ടിഷ് പരിശീലകന്റെ വരവോടെ ഉണർന്നു കളിക്കുന്ന ചെന്നൈയിൻ ഞായറാഴ്ച നടക്കുന്ന ബെംഗളൂരു എഫ്.സി - എ.ടി.കെ മത്സര വിജയികളെ ഫൈനലിൽ നേരിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP