Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിട്ടും മൂന്ന് ഗോളിന് പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ; നിർണായക മത്സരത്തിൽ ഗോകുലത്തെ വീഴ്‌ത്തിയിട്ടും ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം മാത്രം; കൊൽക്കത്ത ഭീമന്മാർ വീണത് ഒരു പോയിന്റ് വ്യത്യാസത്തിൽ; ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്‌സിക്ക് കന്നി കിരീടം

അവസാന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിട്ടും മൂന്ന് ഗോളിന് പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ; നിർണായക മത്സരത്തിൽ ഗോകുലത്തെ വീഴ്‌ത്തിയിട്ടും ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം മാത്രം; കൊൽക്കത്ത ഭീമന്മാർ വീണത് ഒരു പോയിന്റ് വ്യത്യാസത്തിൽ; ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്‌സിക്ക് കന്നി കിരീടം

സ്പോർട്സ് ഡെസ്‌ക്

ചെന്നൈ: ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്. തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളിൽ 13 ജയമടക്കം 43 പോയിന്റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തിൽ ഗോകുലം കേരളയെ തോൽപിച്ചെങ്കിലും(21) ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 42 പോയിന്റാണ് ഈസ്റ്റ് ബംഗാളിന് ഉള്ളത്.

ചെന്നൈക്ക് 40 പോയിന്റും ഈസ്റ്റ് ബംഗാളിന് 39 പോയിന്റുമാണ് ഇന്നത്തെ മത്സരങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നത്. ഈസ്റ്റ് ബംഗാളിന് കിരീടെ നേടണമെങ്കിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയെ തോൽപ്പിച്ചാൽ മാത്രം പോരായിരുന്നു. മിനർവയോട് ചെന്നൈ തോൽക്കുകയോ സമനില വഴങ്ങുകയോ വേണമായിരുന്നു. എന്നാൽ രണ്ട് ടീമുകളും വിജയിച്ചതോടെ കപ്പ് ചെന്നൈക്ക് ലഭിച്ചു.

നിർണായക മത്സരത്തിൽ ചെന്നൈ സിറ്റിയെ ആദ്യം പഞ്ചാബ് പിന്നിലാക്കിയിരുന്നു മൂന്നാം മിനുറ്റിൽ ബിലാലയുടെ ഗോളിൽ മിനർവ ആദ്യം മുന്നിലെത്തി. ചെന്നൈക്കായി 56-ാം മിനുറ്റിൽ പെഡ്രോ പെനാൽറ്റിയിലൂടെ സമനില പിടിച്ചു. ഗൗരവ് ബോറയുടെ വകയായിരുന്നു(69, 90+3) അടുത്ത ഗോളുകൾ. ഇതോടെ ഈസ്റ്റ് ബംഗാളിന്റെ മത്സര ഫലം എന്തായാലും കിരീടം നഷ്ടമാകില്ല എന്ന നിലയിലേക്ക് ചെന്നൈ എത്തി. ചെന്നൈ സിറ്റിയുടെ ആദ്യ കിരീടമാണ് ഇത്.

ഇതോടെ ഇന്ത്യയിലെ എല്ലാ പ്രൊഫഷണൽ ലീഗുകളിലും നിലവിലെ ജേതാക്കൾ ചെന്നൈ ആണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ്, പ്രോ വോളി ലീഗിൽ ചെന്നൈ സ്പാർട്ടൻസ്, ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്‌സി എന്നിവരാണ് ചാമ്പ്യന്മാർ. എന്നാൽ ഇത്തവണ സെമി പുരോഗമിക്കുന്ന ഐഎസ്എല്ലിൽ ചെന്നൈ അവസാന സ്ഥാനക്കാരായി നേരത്തെ തന്നെ പുറത്തായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP