Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദക്ഷിണമേഖല അന്തർ സർവ്വകലാശാല പുരുഷ ഫുട്‌ബോളിൽ കാലിക്കറ്റ് ചാമ്പ്യന്മാർ; കിരീടം നേടുന്നത് തുടർച്ചയായ നാലാം വട്ടം; അഖിലേന്ത്യ മത്സരം ഡിസംബർ 31 മുതൽ ജലന്ധറിൽ വച്ച്

ദക്ഷിണമേഖല അന്തർ സർവ്വകലാശാല പുരുഷ ഫുട്‌ബോളിൽ കാലിക്കറ്റ് ചാമ്പ്യന്മാർ; കിരീടം നേടുന്നത് തുടർച്ചയായ നാലാം വട്ടം;  അഖിലേന്ത്യ മത്സരം ഡിസംബർ 31 മുതൽ ജലന്ധറിൽ വച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: വെല്ലൂരിൽ വെച്ച് നടന്ന ദക്ഷിണമേഖലാ അന്തർ സർവ്വകലാശാല ഫുട്ബോളിൽ കാലിക്കറ്റ് സർവ്വകലാശാല ജേതാക്കളായി.തുടർച്ചയായ നാലാം തവണയാണ് കാലിക്കറ്റ് ദക്ഷിണ മേഖലാ കിരീടം നേടുന്നത്. ലീഗ് റൗണ്ട് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റോടെയാണ് കാലിക്കറ്റ് കിരീടം നേടിയത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ എസ് ആർ എം സർവ്വകലാശാലയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. കാലിക്കറ്റിന് വേണ്ടി ബിബിൻ ഫ്രാൻസിസ് (66 മിനിറ്റ് ) നിസാം (86 മിനിറ്റ് ) ഗോളുകൾ നേടി.കണ്ണൂർ യൂണിവേഴ്സിറ്റി രണ്ടും, എസ് ആർ എം ചെന്നൈ മൂന്നും കേരള സർവ്വകലാശാല നാലും സ്ഥാനങ്ങൾ നേടി.

ഡിസംബർ 31 മുതൽ ജലന്തറിൽ വച്ചാണ് അഖിലേന്ത്യ മത്സരം. മുൻ സന്തോഷ് ട്രോഫി പരിശീലകൻ പി കെ രാജീവാണ് കാലിക്കറ്റിന്റെ പരിശീലകൻ.മുഹമ്മദ് ഷഫീഖ് (കാലിക്കറ്റ് സർവ്വകലാശാല കായിക വിഭാഗം) സഹപരിശീലകനും കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ കായിക വിഭാഗം മേധാവി ഷിഹാബുദ്ദീൻ മാനേജറുമാണ്.നിംഷാദ്.ടി കെയാണ് ടീം ഫിസിയോ. കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ സുഹൈൽ.ടി ക്യാപ്റ്റനും ഫാറൂഖ് കോളജ് വിദ്യാർത്ഥി മുഹമ്മദ് മൻഹൽ വൈസ് ക്യാപ്റ്റനുമാണ്.

ടീം അംഗങ്ങൾ : ഗോൾ കീപ്പർ ജൈമി ജോയ് (സെന്റ് തോമസ് തൃശൂർ), മുഹമ്മദ് ഷിബിലി (ഐ എസ് എസ് പെരിന്തൽമണ്ണ) ,ഡിഫന്റെഴ്സ്: റിജോൺ ജോസ്(സെന്റ് തോമസ് തൃശൂർ), തേജസ് കൃഷ്ണ ( ഗവ:വിക്ടോറിയ പാലക്കാട്, മുഹമ്മദ് സാനിഷ് കെ.കെ (എം ഇ എസ് മമ്പാട്), രാഹുൽ രാധാകൃഷ്ണൻ (സെന്റ് തോമസ് തൃശൂർ), സുഹൈബ്.എസ് ( ഗവ:വിക്ടോറിയ പാലക്കാട), മുഹമ്മദ് മൻഹൽ (ഫാറൂഖ് കോളജ്)

മിഡ്ഫീൽഡേഴ്സ്: ജിബിൻ ദേവസ്സി (വ്യാസ എൻ എസ് എസ് വടക്കാഞ്ചേരി), മുഹമ്മദ് ഹാദിൽ (ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സുഹൈൽ.ടി (ഇ എം ഇ എ കൊണ്ടോട്ടി ) ,മുഹമ്മദ് ഷഫ്നീദ് ( ശ്രീകൃഷ്ണ ഗുരുവായൂർ), അഷ്ഫാഖ് ആസിഫ് (എം ഇ എസ് മമ്പാട്), മുഹമ്മദ് ഇഹ്സാൽ (ഫാറൂഖ് കോളജ്) ,ബിബിൻ ഫ്രാൻസിസ് (സെന്റ് തോമസ് തൃശൂർ)സ്ട്രൈക്കേഴ്സ്:റാഷിദ്.പി (എം എ എം ഒ മുക്കം), സൗരവ് ടി പി ( ഫാറൂഖ് കോളജ്), ആന്റണി പൗലോസ് (ക്രൈസ്റ്റ് കോളജ്), രോഹിത്ത് കെ എസ് (കേരളവർമ്മ തൃശൂർ), നിസാമുദീൻ യു കെ (ഇ എം ഇ എ കൊണ്ടോട്ടി ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP