Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാമുകിയെ കൊന്ന് നായ്ക്കൾക്കിട്ട് കൊടുത്ത ബ്രസീൽ ക്ലബ്ബ് ഫ്ളമംഗോയുടെ മുൻ ഗോൾകീപ്പർ ജയിലിൽ നിന്ന് നേരെ എത്തിയത് കളിക്കളത്തിലേക്ക്; പുതിയ നിബന്ധന പ്രകാരം ബ്രൂണോ കളി കഴിഞ്ഞ് ജയിലിൽ വന്ന് ഉറങ്ങും; അടുത്ത ദിവസം വീണ്ടും രാവിലെ കളിക്കാൻ പോകാം

കാമുകിയെ കൊന്ന് നായ്ക്കൾക്കിട്ട് കൊടുത്ത ബ്രസീൽ ക്ലബ്ബ് ഫ്ളമംഗോയുടെ മുൻ ഗോൾകീപ്പർ ജയിലിൽ നിന്ന് നേരെ എത്തിയത് കളിക്കളത്തിലേക്ക്; പുതിയ നിബന്ധന പ്രകാരം ബ്രൂണോ കളി കഴിഞ്ഞ് ജയിലിൽ വന്ന് ഉറങ്ങും; അടുത്ത ദിവസം വീണ്ടും രാവിലെ കളിക്കാൻ പോകാം

മറുനാടൻ മലയാളി ബ്യൂറോ

സാവോപോളോ: പങ്കാളിയെ കൊലപ്പെടുത്തിയതിന് 22 വർഷത്തെ തടവിന് വിധിക്കപ്പെട്ട ഗോൾകീപ്പർ പരോളിലിറങ്ങി സ്വന്തം ക്ലബ്ബിന് വേണ്ടി കളിച്ചു. പകൽ കളിക്കാൻ പോകുകയും രാത്രി ജയിലിൽ ഉറങ്ങുകയും വേണം ബ്രസീൽ ക്ലബ്ബ് ഫ്ളമംഗോയുടെ മുൻ ഗോൾകീപ്പറായ ബ്രൂണോ ഫെർണാണ്ടസിന്. ജയിലിൽ നിന്നെത്തിയ ബ്രൂണോയ്ക്ക് പുതിയ ക്ലബ്ബ് പോകോസ് ഡി കാൾഡാസ് ഗംഭീര സ്വീകരണം നൽകി. സൗഹൃദമത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ ബ്രൂണോ ചില മിന്നൽ സേവുകളും നടത്തി. പോകോസ് 2-0ന് ജയിക്കുകയും ചെയ്തു.

കാമുകിയും മോഡലുമായിരുന്ന എലിസ സമുദിയോയെ കൊലപ്പെടുത്തിയ കേസിലാണ് 2013ൽ ബ്രൂണോ ശിക്ഷിക്കപ്പെട്ടത്. എന്നാൽ ബ്രൂണോയിലുണ്ടായ മകന് ചെലവിന് നൽകണമെന്ന് എലിസ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പേരിൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളും തുടങ്ങി. എന്നാൽ പിന്നീട് ഇവരെ കാണാതായി. പിന്നീട് തന്റെ സുഹൃത്തുക്കൾ ചേർന്ന് എലിസയെ കഴുത്തുഞെരിച്ച് കൊന്നെന്നും ശരീരം വെട്ടിനുറുക്കി നായ്ക്കൾക്ക് ഇട്ടുകൊടുത്തെന്നും ബ്രൂണോ സമ്മതിച്ചത് ബ്രസീലിനെയും ഫുട്‌ബോൾ ലോകത്തെയും ഞെട്ടിച്ചു. പക്ഷേ കൊലയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെ വർഗിനായിലെ ജയിലിലേക്ക്. തടവിൽ കിടന്നു കൊണ്ടാണ് പോകോസ് ക്ലബ്ബുമായി കരാറിലെത്തുന്നത്. ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് പകൽ പരിശീലനത്തിനോ മറ്റോ പോകാമെന്ന് അടുത്തിടെ കോടതിവിധി ഉണ്ടായിരുന്നു.

പുതിയ നിബന്ധന പ്രകാരം രാത്രി ജയിലിലെത്തി ഉറങ്ങണം. ജയിലിൽനിന്ന് 160 കിലോമീറ്റർ അകലെയാണ് ബ്രൂണോയുടെ പുതിയ ക്ലബ്ബ്. കളികഴിഞ്ഞ് വന്ന് ബ്രൂണോ ജയിലിൽ ഉറങ്ങുകയും ചെയ്തു. 2009-ൽ ഫ്ളമംഗോ ബ്രസീലിയൻ ലീഗിൽ ചാമ്പ്യന്മാരാകുമ്പോൾ ബ്രൂണോയായിരുന്നു ഗോൾകീപ്പറായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP