Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫുട്‌ബോൾ മത്സരത്തിനിടെ ടീം ഒന്നടങ്കം റഫറിയെ ആക്രമിച്ചു; സഹികെട്ട റഫറി തോക്കെടുത്തു: ബ്രസീലിലെ പ്രാദേശിക മത്സരത്തിലെ വിശേഷങ്ങൾ ഇങ്ങനെ

ഫുട്‌ബോൾ മത്സരത്തിനിടെ ടീം ഒന്നടങ്കം റഫറിയെ ആക്രമിച്ചു; സഹികെട്ട റഫറി തോക്കെടുത്തു: ബ്രസീലിലെ പ്രാദേശിക മത്സരത്തിലെ വിശേഷങ്ങൾ ഇങ്ങനെ

ബ്രസീലിയ: ഫുട്‌ബോൾ മത്സരം നിയന്ത്രിക്കാനെത്തിയ റഫറി സഹികെട്ട് തോക്കെടുത്തു! ബ്രസീലിലാണ് ഏവയെും ഞെട്ടിച്ച സംഭവമുണ്ടായത്.

പ്രാദേശിക ഫുട്‌ബോൾ ലീഗ് മത്സരത്തിനിടെയാണു സംഭവം. കളിക്കാർ തമ്മിലുള്ള തർക്കം ഒടുവിൽ റഫറിയുടെ നേരെയും തിരിഞ്ഞപ്പോഴാണ് സഹികെട്ട് തോക്കെടുത്ത് ആക്രമിക്കാൻ വന്നവർക്കെതിരെ റഫറി ഗബ്രിയേൽ മുർത്ത തിരിഞ്ഞത്.

ബ്രസീലിലെ വലിയ നഗരങ്ങളിലൊന്നായ ബുർമാഡിഞ്ഞോയിൽ നടന്ന മത്സരത്തിനിടെയാണ് അറ്റകൈക്ക് റഫറിക്ക് തോക്കെടുക്കേണ്ടി വന്നത്. ബുർമാഡിഞ്ഞോ ക്ലബും അമാന്റസ് ഡാ ബോലയും തമ്മിലായിരുന്നു മത്സരം. എതിർ താരത്തിനെതിരെ ചുവപ്പ് കാർഡ് എടുക്കണമെന്നാവശ്യപ്പെട്ട് അമാന്റസ് ഡാ ബോല കോച്ചും താരങ്ങളും മത്സരം നിയന്ത്രിച്ച ഗബ്രിയേൽ മൂർത്തയ്ക്കു നേരെ തട്ടിക്കേറി. ഒടുവിൽ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അതിനിടെ ഒരു താരം റഫറിയെ തൊഴിക്കുകയും അടിക്കുകയും ചെയ്തു.

സഹികെട്ട് ഡ്രസിങ് റൂമിലേക്ക് ഓടിപ്പോയ റഫറി തോക്കുമായാണു തിരിച്ചെത്തിയത്. ഇതോടെ കളിക്കാർ ചിതറിയോടുകയും ചെയ്തു. കളിക്കിടെ കളിക്കാർ പരസ്പരം ഏറ്റുമുട്ടിയാൽ റഫറി റെഡ് കാർഡ് എടുത്ത് കുഴപ്പക്കാരെ പുറത്താക്കും എന്നതാണു പതിവ്. എന്നാൽ ഒരു ടീമൊന്നടങ്കം റഫറിക്ക് നേരെ തിരിഞ്ഞതോടെയാണ് റഫറി തോക്കെടുത്തു തിരിച്ചെത്തിയത്.

തോക്കെടുത്തെങ്കിലും മൂർത്തയെ അനുകൂലിച്ച് റഫറീസ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. റഫറിമാർക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന ആവശ്യവും അസോസിയേഷൻ ഉയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP