Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൗനം വെടിഞ്ഞ് ഹ്യൂമേട്ടൻ നിറഞ്ഞാടിയപ്പോൾ ആരാധകപ്പടയ്ക്ക് ഉൽസവപ്പൂരം; കനേഡിയൻ താരത്തിന്റെ ഹാട്രിക് മികവിൽ ഡൽഹിയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്; ജയത്തോടെ സീസണിൽ ആറാം സ്ഥാനത്ത്

മൗനം വെടിഞ്ഞ് ഹ്യൂമേട്ടൻ നിറഞ്ഞാടിയപ്പോൾ ആരാധകപ്പടയ്ക്ക് ഉൽസവപ്പൂരം; കനേഡിയൻ താരത്തിന്റെ ഹാട്രിക് മികവിൽ ഡൽഹിയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്; ജയത്തോടെ സീസണിൽ ആറാം സ്ഥാനത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇതുവരെ നിശ്ശബ്ദനായിരുന്ന ഹ്യൂമേട്ടൻ ഫോമിലായി. ഡൽഹി ഡൈനാമോസിനെ ഹാട്രിക് നേട്ടത്തിൽ ഇയാൻ ഹ്യൂം വിറപ്പിച്ചപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയം.

ഹ്യൂമിനെ മുന്നേറ്റത്തിൽ അണിനിരത്തി ടീമിനെ കളത്തിലറക്കിയ ഡേവിഡ് ജെയിംസിന്റെ തന്ത്രം ഡൽഹി സ്റ്റേഡിയത്തിൽ നടപ്പിലാകുകയായിരുന്നു. ഐ.എസ്.എൽ കരിയറിൽ കനേഡിയൻ താരം മൂന്നാം ഹാട്രിക്കാണ് സ്വന്തമാക്കിയത്.

ഡൽഹിയുടെ കൊടുംതണുപ്പിലേക്ക് കളി തുടങ്ങി 11-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾച്ചൂട് പകർന്നു. ബോക്‌സിൽ നിന്ന് കറേജ് പെക്കൂസൺ നൽകിയ പാസ്സ് ഡൽഹി പ്രതിരോധ താരം തട്ടിയകറ്റാൻ ശ്രമിച്ചു. പക്ഷേ ഗോൾപോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഹ്യൂം ആ പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

എന്നാൽ ആദ്യ പകുതി അവസാനിക്കാനിരിക്കെ ഡൽഹി പ്രീതം കോട്ടാലിലൂടെ സമനില ഗോൾ നേടി. 44-ാം മിനിറ്റിൽ റോമിയോ ഫെർണാണ്ടസിന്റെ ഫ്രീ കിക്കിൽ ഹെഡ് ചെയ്താണ് പ്രീതം ഡൽഹിയെ ഒപ്പമെത്തിച്ചത്.

രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടിയാണ് ഹ്യൂം ബ്ലാസ്റ്റേഴ്സിന് കളിയിൽ ആധിപത്യം നൽകിയത്. 11-ാം മിനിറ്റിലെ ഗോളിന് ശേഷം 78-ാം മിനിറ്റിലും 83-ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു.
വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് കയറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP