Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സന്തോഷ് ട്രോഫി കേരള ടീമിനെ ബിനോ ജോർജ് പരിശീലിപ്പിക്കും; സഹപരിശീലകനായി ടി ജി പുരുഷോത്തമനും

സന്തോഷ് ട്രോഫി കേരള ടീമിനെ ബിനോ ജോർജ് പരിശീലിപ്പിക്കും; സഹപരിശീലകനായി ടി ജി പുരുഷോത്തമനും

സ്പോർട്സ് ഡെസ്‌ക്

കോഴിക്കോട്: 2019-20 വർഷത്തിലെ സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്‌സി മുൻ പരിശീലകൻ ബിനോ ജോർജ് പരിശീലിപ്പിക്കും. നിലവിൽ ഗോകുലം കേരള എഫ്.സി.യുടെ ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു ബിനോ. മുൻപ് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായിട്ടുണ്ട്.തൃശ്ശൂർ സ്വദേശിയാണ് ബിനോ ജോർജ്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പ്രൊ ലൈസൻസ് നേടിയിട്ടുണ്ട്. വിവാ കേരളയിലൂടെയാണ് പരിശീലക കരിയർ ആരംഭിക്കുന്നത്. ചിരാഗ് യുണൈറ്റഡ് കേരള ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. സഹ പരിശീലകനായി എഫ് സി കേരള പരിശീലകൻ ടി ജി പുരുഷോത്തമനെയും നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP