Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്എൽ ആദ്യ സെമിയിൽ ബെംഗലൂരുവിന് തോൽവി; ഒന്നാം പാദത്തിൽ വടക്ക് കിഴക്കൻ ടീമിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇഞ്ചുറി ടൈമിലെ പെനാൽറ്റിയുടെ ഷോക്കിൽ ബിഎഫ്‌സി

ഐഎസ്എൽ ആദ്യ സെമിയിൽ ബെംഗലൂരുവിന് തോൽവി; ഒന്നാം പാദത്തിൽ വടക്ക് കിഴക്കൻ ടീമിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇഞ്ചുറി ടൈമിലെ പെനാൽറ്റിയുടെ ഷോക്കിൽ ബിഎഫ്‌സി

സ്പോർട്സ് ഡെസ്‌ക്

ഗുവാഹത്തി: ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ സെമിഫൈനൽ മത്സരത്തിന്റെ ആദ്യപാദ സെമിയിൽ ബെംഗളൂരുവിനെ വീഴ്‌ത്തി നോർത്ത് ഈസ്റ്റിന് ജയം. ഒ്‌നനിനെതിരെ രണ്ട് ഗോളുകൾക്കാണ് വടക്കുകിഴക്കൻ ടീമിന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന നോർത്ത് ഈസ്റ്റ് 82ാം മിനിറ്റിൽ ഗോൾ വഴങ്ങി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഗോൾ മടക്കി അടിച്ച നോർത്ത് ഈസ്റ്റ് 2- 1 നാണ് ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 20 ാം മിനിറ്റിൽ റെഡീം ടലങ്ങാണ് നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്. നായകൻ ഓഗ്ബെച്ചെയുടെ പാസിൽ നിന്നായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോൾ നേട്ടം. 82ാം മിനിറ്റിൽ സിസ്‌കോ ഹെർണാൻഡസാണ് ബിഎഫ്‌സിയെ ഒപ്പമെത്തിച്ചത്. ഇഞ്ചുറി ടൈമിൽ ജുവാൻ ക്രൂസ് മാസിയ പെനാൽറ്റി വലയിലെത്തിച്ചാണ് നോർത്ത് ഈസ്റ്റ് വിജയം നേടിയത്. രണ്ടാം പാദ മത്സരം ബാംഗ്ലൂരിൽ നടക്കും. രണ്ടാം സെമിയിൽ എഫ്‌സി ഗോവ മുംബൈ സിറ്റി ഫെ്‌സിയെ ആണ് നേരിടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP