Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐതിഹാസിക വിജയത്തോടെ ബാഴ്​സലോണ: നാല് ഗോളടിച്ച് തകർപ്പൻ ഫോമിൽ മെസി; ലാലിഗയിൽ ഐബറിനെ തകർത്തത് 5-0 ന്; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ബാഴ്‌സലോണ; അപ്രതീക്ഷിത തോൽവിയോടെ ഞെട്ടലിൽ ഐബർ

ഐതിഹാസിക വിജയത്തോടെ ബാഴ്​സലോണ: നാല് ഗോളടിച്ച് തകർപ്പൻ ഫോമിൽ മെസി; ലാലിഗയിൽ ഐബറിനെ തകർത്തത് 5-0 ന്; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ബാഴ്‌സലോണ; അപ്രതീക്ഷിത തോൽവിയോടെ ഞെട്ടലിൽ ഐബർ

മറുനാടൻ മലയാളി ബ്യൂറോ

ബാഴസലോണ: തകർപ്പൻ പ്രകടനത്തോടെ നാല് ഗോളുകൾ വലയിലാക്കി ബാഴ്‌സലോണ താരം ലയണൽ മെസ്സി. മൈതാനത്ത് മെസി നിറഞ്ഞാടിയതോടെ ഐബറിനെ 5-0 നി തകർത്ത് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. റയൽ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ് മെസിയും സംഘവും.

ബാഴ്‌സക്കായി കഴിഞ്ഞ നാല് മത്സരങ്ങളിൽ ഗോളടിക്കാതിരുന്ന മെസി മത്സരത്തിന്റെ 14ാം മിനിറ്റിൽ ഐബർ പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറി തകർപ്പൻ ഗോൾ നേടി. 37ാം മിനിറ്റിലും 40ാം മിനിറ്റിലും ഗോളുകളടിച്ച് ഒന്നാം പകുതിയിൽ തന്നെ സ്‌കോർ 3-0 എന്ന നിലയിലാക്കി. 87ാം മിനിറ്റിൽ മെസി നാലാം ഗോളും നേടി. ആർതർ മെലോയാണ് ബാഴ്‌സലോണക്കായി അഞ്ചാം ഗോൾ നേടിയത്.

ആദ്യ 40 മിനിറ്റിനുള്ളിൽ ഹാട്രിക് തികച്ച മെസ്സി (14, 37, 40) 87ാം മിനിറ്റിൽ ഒരു ഗോൾകൂടി നേടി പട്ടിക തികച്ചു. 89ാം മിനിറ്റിൽ ആർതറിന്റെ വകയായിരുന്നു അഞ്ചാം ഗോൾ. പരിക്കേറ്റ ഉസമാൻ ഡെംബലെയുടെ പകരക്കാരനായി ബാഴസയിലെത്തിയ മാർടിൻ ബ്രാത്തവെയറ്റ മെസ്സിയു?െട നാലാമത്തെ ഗോളിന വഴിയൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കി?. 25 മത്സരങ്ങളിൽനിന്ന ബാഴസക്ക 55 പോയന്റും ഒരുമത്സരം കുറച്ച കളിച്ച റയൽ മഡ്രിഡിന 53 പോയന്റുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP