Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റയൽ മാഡ്രിഡിന്റെ കഷ്ടകാലം തീരുന്നില്ല; സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയലിന്റെ വല നിറച്ച് ബാഴ്‌സ; ചിരവൈരികളെ നാണംകെടുത്തിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; സുവാരസിന് ഹാട്രിക്; പോയിന്റെ പട്ടികയിൽ ബാഴ്‌സ ഒന്നാമത്

റയൽ മാഡ്രിഡിന്റെ കഷ്ടകാലം തീരുന്നില്ല; സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയലിന്റെ വല നിറച്ച് ബാഴ്‌സ; ചിരവൈരികളെ നാണംകെടുത്തിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; സുവാരസിന് ഹാട്രിക്; പോയിന്റെ പട്ടികയിൽ ബാഴ്‌സ ഒന്നാമത്

സ്പോർട്സ് ഡെസ്‌ക്‌

ബാഴ്‌സലോണ: ലാലിഗ സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ ഗോൾ മഴയിൽ മുക്കി ബാഴ്‌സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ റയലിനെ കെട്ടുകെട്ടിച്ചത്. ബാഴ്‌സയ്ക്ക് വേണ്ടി ലൂയി സുവാരസ് ഹാട്രിക് നേടി. കുട്ടീന്യോയും അർത്തൂറോ വിദാലുമാണ് ബാഴ്‌സയ്ക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിൽ ബ്രസീലിന്റെ മാഴ്‌സലോ നേടിയ ഗോളാണ് റയലിന് ആശ്വാസം പകർന്നത്. ഫിലിപ് കുട്ടീന്യോയുടെ ഗോളിൽ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് പെനാൽറ്റി വലയിലെത്തിച്ച് സുവാരസ് ലീഡ് ഉയർത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ഒത്തിണക്കത്തോടെയാണ് റയൽ കളിച്ചത്. ഇതിന് ഫലവും കണ്ടും രണ്ട് ഗോളിന് പിന്നിൽ നിന്ന റയല് ഒരെണ്ണം മടക്കി. പിന്നീട് ഗോൾ നേടാൻ നിരന്തരം ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. സുവാരസ് വീണ്ടും ഗോൾ നേടിയതോടെ റയലിന്റ പ്രതീക്ഷകൾ അവസാനിച്ചു. സീസണിൽ ആദ്യ പരീക്ഷണം നേരിട്ടപ്പോൾ തന്നെ റയലിന്റെ എല്ലാ ബലഹീനതകളേയും ബാഴ്‌സ തുറന്ന് കാട്ടി. മത്സരം അവസാനിക്കുന്നതിന് മുൻപ് ആർത്തൂറോ വിദാലിലൂടെ ബാഴ്‌സ പട്ടിക തികച്ചു. പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ 21 പോയിന്റുമായി ബാഴ്‌സ ഒന്നാമതും 14 പോയിന്റോടെ റയൽ ഒൻപതാമതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP