Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുണെ സിറ്റിയുടെ മലയാളി വിംഗർ ആഷിഖ് കുരുണിയനെ വൻ തുകയ്ക്ക് സ്വന്തമാക്കാൻ ബെംഗളൂരു എഫ്സി; ഐഎസ്എല്ലിലെ റെക്കോർഡ് ട്രാൻസ്ഫറിലൂടെ ഇരുപത്തിരണ്ടുകാരനായ താരത്തെ ബെംഗളൂരു ടീം സ്വന്തമാക്കുന്നത് 70 ലക്ഷം രൂപയ്ക്ക്; എടികെ മൈക്കൽ സൂസൈരാജിന് ശേഷം ഉയർന്ന വിലയുള്ള താരമായി ആഷിഖ് കുരുണിയൻ

പുണെ സിറ്റിയുടെ മലയാളി വിംഗർ ആഷിഖ് കുരുണിയനെ വൻ തുകയ്ക്ക് സ്വന്തമാക്കാൻ ബെംഗളൂരു എഫ്സി; ഐഎസ്എല്ലിലെ റെക്കോർഡ് ട്രാൻസ്ഫറിലൂടെ ഇരുപത്തിരണ്ടുകാരനായ താരത്തെ ബെംഗളൂരു ടീം സ്വന്തമാക്കുന്നത് 70 ലക്ഷം രൂപയ്ക്ക്; എടികെ മൈക്കൽ സൂസൈരാജിന് ശേഷം ഉയർന്ന വിലയുള്ള താരമായി ആഷിഖ് കുരുണിയൻ

മറുനാടൻ മലയാളി ബ്യൂറോ

ബാംഗ്ലൂർ: പുണെ സിറ്റിയുടെ മലയാളി വിംഗർ ആഷിഖ് കുരുണിയനെ വൻ തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി ബെംഗളൂരു എഫ്സി. 70 ലക്ഷം രൂപയ്ക്കാണ് ഇരുപത്തിരണ്ടുകാരനായ താരത്തെ ബെംഗളൂരു ടീം സ്വന്തമാക്കുന്നത്. ബെംഗളൂരു എഫ്സി പുണെയുമായി കരാർ പൂർത്തിയാക്കിയതായാണ് ഗോൾ ഡോട് കോമിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എടികെ മൈക്കൽ സൂസൈരാജിനെ ജെംഷഡ്പൂർ എഫ്സിയിൽ നിന്ന് 90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ശേഷം ഐഎസ്എല്ലിൽ ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയാണ് ആഷിഖിന്റേത്.

എഫ്സി പുണെ സിറ്റിയുടെ യൂത്ത് അക്കാദമിയിലൂടെ ഉയർന്ന് വന്ന ആഷിഖ് സ്പാനിഷ് ക്ലബ് വിയ്യാറയലിന്റെ സി ടീമിനൊപ്പം കളിച്ചിട്ടുണ്ട്. പരിക്കുമൂലം വിയ്യാറയലിൽ അധികനാൾ തുടരാനായില്ലെങ്കിലും ഐഎസ്എല്ലിൽ കഴിവ് തെളിയിക്കുകയായിരുന്നു. അടുത്തിടെ എഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യക്കായി ആഷിഖ് കുരുണിയൻ കളിച്ചിരുന്നു. ബെംഗളൂരുവിനായി സുനിൽ ഛേത്രിക്കും ഉദാന്ദ സിംഗിനുമൊപ്പം മുൻനിരയിൽ ഇന്ത്യൻ ആക്രമണം അഴിച്ചുവിടാനാണ് ആഷിഖ് ഒരുങ്ങുന്നത്. ആഷിഖ് ബെംഗളൂരുവിനൊപ്പം പരിശീലനം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ സീസണിന്റേ അവസാനത്തോടെ പുണെ ടീമും കളിക്കാരും തമ്മിൽ രൂക്ഷമായ പ്രതിഫലപ്രശ്‌നം നിലനിന്നിരുന്നു ഇതിന്റെ പേരിൽ ആഷിഖ് അടക്കം പല കളിക്കാരും ഫുട്‌ബോൾ ഫെഡറേഷന് പരാതി നൽകിയിരുന്നു പിന്നീട് ഈ പ്രശ്‌നങ്ങൾ പരിഹരിച്ചു എന്നാണ് അറിയാൻ സാധിച്ചത് എന്നിരുന്നാലും ആഷിഖ് ഈ സീസണിൽ തന്നെ പുണെ ടീം വിടുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP