Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ വനിതാ ഫുട്ബാൾ താരം ഇനി സ്‌കോട്ടിഷ് ലീഗിൽ; ബാലാദേവി സ്‌കോട്ട്‌ലാൻഡിലെ പ്രമുഖ ക്‌ളബായ റേഞ്ചേഴ്‌സ് എഫ്.സിയുമായി കരാർ ഒപ്പിട്ടു

ഇന്ത്യൻ വനിതാ ഫുട്ബാൾ താരം ഇനി സ്‌കോട്ടിഷ് ലീഗിൽ; ബാലാദേവി സ്‌കോട്ട്‌ലാൻഡിലെ പ്രമുഖ ക്‌ളബായ റേഞ്ചേഴ്‌സ് എഫ്.സിയുമായി കരാർ ഒപ്പിട്ടു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ഇന്ത്യൻ വനിതാ ഫുട്ബാൾ താരം ബാലാദേവിയുമായി സ്‌കോട്ട്‌ലാൻഡിലെ പ്രമുഖ ക്‌ളബായ റേഞ്ചേഴ്‌സ് എഫ്.സി കരാർ ഒപ്പിട്ടു. സ്‌കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് 29 കാരിയായ ബാലാദേവി.ഫിഫയുടെ ക്‌ളിയറൻസ് കിട്ടിയാലുടൻ ഒന്നരവർഷത്തെ കരാറിൽ റേഞ്ചേഴ്‌സിന് കളിക്കാൻ ബാലാദേവി പറക്കും. റേഞ്ചേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വനിതാ ഫുട്ബാളറും ബാലയാണ്. ഇന്ത്യൻ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വനിതാതാരമാണ് ബാലാദേവി. 2016 ൽ അരങ്ങേറിയ ബാല 58 മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്കായി 52 ഗോളുകൾ നേടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP