Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

"കഴിഞ്ഞ സീസണിലെ കടം കിടക്കണ്"... കാണികളുടെ എണ്ണത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോകുലം കേരള എഫ്.സി; ഞായറാഴ്‌ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേർ; മഞ്ഞക്കടലിന്റെ ആരവമില്ലാതെ കൊച്ചിയിലെ മത്സരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ കഴിഞ്ഞ സീസണിലാണ് ആദ്യമായി ഒഴിഞ്ഞ ഗാലറി കൊച്ചിയിൽ കണ്ടത്. ഇപ്പോഴിതാ, മഞ്ഞക്കടലാകേണ്ട സ്റ്റേഡിയത്തിൽ കളികാണാൻ ​ഗാലറിലെത്തുന്ന കാണികളുടെ എണ്ണത്തിൽ മഞ്ഞപ്പടയ്ക്ക് നിരാശ തന്നെ, ഇത്തവണ കാണികളുടെ എണ്ണത്തിൽ കേരള ബ്ലാസ്റ്റേഴിസിനെ കടത്തിവെട്ടി ​ഗോകുലം കേരള എഫ്സി.

ഞായറാഴ്‌ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേർ മാത്രമെന്ന് കണക്കുകൾ. എന്നാൽ ശനിയാഴ്‌ച്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം എഫ്.സിയും നെറോക്ക എഫ്.സിയും തമ്മിലുള്ള മത്സരത്തിനെത്തിയ ഫുട്‌ബോൾ ആരാധകരുടെ എണ്ണം 31181. കോഴിക്കോട് 10024 കാണികൾ കൂടുതൽ.

Stories you may Like

കൊൽക്കത്തയ്‌ക്കെതിരെ നേടിയ ഒരൊറ്റ വിജയത്തിന് ശേഷം ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര നേരെയായിട്ടില്ല. തുടർച്ചയായ തോൽവികളും സമനിലകളും മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിനെ പിന്തുടരുന്നത്. കലൂർ സ്‌റ്റേഡിയത്തിൽ എഫ്.സി ഗോവയ്‌ക്കെതിരേ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ 92-ാം മിനിറ്റിൽ എല്ലാം തകർന്നടിയുകയായിരുന്നു. ഈ സീസണിലെ രണ്ടാം സമനിലയുമായി ബ്ലാസ്റ്റേഴ്സിന് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ സീസണിൽ മഞ്ഞക്കടലാകുന്ന ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം ഒഴിഞ്ഞ നിലയിലായിരുന്നു. ആരവമില്ലാത്ത ഹോം ഗ്രൗണ്ടിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് അന്ന് കളിച്ചു. ബ്ലാസ്റ്റേഴ്‌സ്- ജെംഷഡ്പൂർ മത്സരം കാണാനായി എത്തിയത് 8451പേർ മാത്രമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP