Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐഎസ്എല്ലിൽ നവാഗതരായ ഹൈദരാബാദ് എഫ്‌സിക്ക് വമ്പൻ തോൽവിയോടെ തുടക്കം; എടികെയോട് തോറ്റത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; ഡേവിഡ് വില്യംസ്, എഡു ഗാർസിയ എന്നിവർക്ക് ഇരട്ട ഗോൾ; പട്ടികയിൽ മുന്നിലെത്തി മുൻ ചാമ്പ്യന്മാർ

ഐഎസ്എല്ലിൽ നവാഗതരായ ഹൈദരാബാദ് എഫ്‌സിക്ക് വമ്പൻ തോൽവിയോടെ തുടക്കം; എടികെയോട് തോറ്റത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്; ഡേവിഡ് വില്യംസ്, എഡു ഗാർസിയ എന്നിവർക്ക് ഇരട്ട ഗോൾ; പട്ടികയിൽ മുന്നിലെത്തി മുൻ ചാമ്പ്യന്മാർ

സ്പോർട്സ് ഡെസ്‌ക്‌

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖങ്ങളായ ഹൈദരാബാദ് എഫ്സിക്ക് വമ്പൻ തോൽവിയോടെ തുടക്കം. എടികെയ്ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ഡേവിഡ് വില്യംസ്, എഡു ഗാർസിയ എന്നിവരുടെ ഇരട്ട ഗോളും റോയ് കൃഷ്ണയുടെ ഒരു ഗോളുമാണ് എടികെയ്ക്ക് വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയിലായിരുന്നു എടികെയുടെ മൂന്ന് ഗോളുകളും. 26ാം മിനിറ്റിൽ ചാവി ഫെർണാണ്ടസിന്റെ പാസ് വില്യംസ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ട് മിനിറ്റിന് ശേഷം എടികെ ലീഡ് ഉയർത്തി. ഇത്തവണ വില്യംസിന്റെ പാസ് കൃഷ്ണ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റുള്ളപ്പോൾ ജയേഷ് റാണയുടെ പാസിൽ വില്യംസ് മൂന്നാം ഗോളും നേടി.88ാം മിനിറ്റിൽ എഡു ഗാർസിയുടെ ഗോളെത്തി. പ്രഭിർ ദാസാണ് ഗോളിന് പിന്നിൽ പ്രവർത്തിച്ചത്. ഇഞ്ചുറി ടൈമിൽ ഗാർസിയ ഒരിക്കൽകൂടി വല ചലിപ്പിച്ചതോടെ പട്ടിക പൂർണം.

മലയാളി താരം അനസ് എടത്തൊടികയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് എടികെ ഇറങ്ങിയത്. മറ്റൊരു മലയാളി താരമായ തിരുവന്നതപുരം സ്വദേശി ജോബി ജസ്റ്റിന് വിലക്ക് കാരണം ഇന്നും കളിക്കാനായില്ല. ഒരു മത്സരം കൂടി കഴിഞ്ഞാലെ താരത്തിന് എടികെയ്ക്കായി ബൂട്ട് കെട്ടാൻ കഴിയുകയുള്ളു. ഇന്നത്തെ വമ്പൻ ജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഗോൾ ശരാശരിയിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റുകൊണ്ടായിരുന്നു മുൻ ചാമ്പ്യന്മാരുടെ തുടക്കം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP