Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോളിന് വഴിയൊരുക്കി മെസി; വലനിറച്ച് എയ്ഞ്ചൽ ഡി മരിയയും മുന്നേറ്റക്കാരും; പരാഗ്വയെ ആറു ഗോളുകൾക്ക് തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

ഗോളിന് വഴിയൊരുക്കി മെസി; വലനിറച്ച് എയ്ഞ്ചൽ ഡി മരിയയും മുന്നേറ്റക്കാരും; പരാഗ്വയെ ആറു ഗോളുകൾക്ക് തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ

സാന്റിയാഗോ: പരാഗ്വയെ തകർത്തെറിഞ്ഞ് അർജന്റീന കോപ്പ അമേരിക്കയുടെ ഫൈനലിൽ കടന്നു. മെസി മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ എല്ലാ അർത്ഥത്തിലും എതിരാളികലെ നിലംപരിശാക്കിയാണ് അർജന്റീന ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് അർജന്റീന പരാഗ്വയെ പരാജയപ്പെടുത്തിയത്. ഒത്തിണക്കത്തോടെയും മികച്ച പാസുകളോടും കൂടിയ പ്രകടനമാണ് പാരഗ്വക്കെതിരെ ടീം അർജന്റീന പുറത്തെടുത്തത്. സ്റ്റാർട്ടിങ് വിസിൽ മുതൽ താളം കണ്ടെത്തിയ ടീം നടത്തിയ നീക്കങ്ങൾ ഫലം കാണുകയായിരുന്നു. ഫൈനലിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ.

അർജന്റീനക്കായി എയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോൾ നേടി. മർക്കസ് റോജോ, പസ്‌റ്റോറെ, അഗ്യൂറോ, ഹിഗ്വെയ്ൻ ഓരോ തവണയും പരാഗ്വെ വല ചലിപ്പിച്ചു. എന്നാൽ, ബാരിയോസിലൂടെ പരാഗ്വെ ആശ്വാസ ഗോൾ നേടി. കളിയുടെ 15ാം മിനിറ്റിൽ തന്നെ അർജന്റീന ആദ്യ ഗോൾ നേടി. മെസിയുടെ ഫ്രീ ക്വിക്കിൽ നിന്നാണ് മർക്കസ് റോജോയുടെ ആദ്യ ഗോൾ. ഇതോടെ പ്രതിരോധത്തിലേക്ക് മാറിയ പരാഗ്വെക്ക് കനത്ത ക്ഷതം ഏൽപ്പിച്ച് 27ാം മിനിറ്റിൽ പസ്‌റ്റോറെയിലൂടെ രണ്ടാം ഗോൾ പിറന്നു. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഇത്. പരാഗ്വെയുടെ മുന്നേറ്റത്തിൽ നിന്നു ലഭിച്ച പന്ത് മധ്യനിരയിൽ നിന്നു കൊണ്ടുവന്നാണ് അർജന്റീന ഗോളാക്കിയത്.

43 മിനിറ്റിൽ പരാഗ്വെയുടെ ആശ്വാസ ഗോൾ ബാരിയോസിലൂടെ പിറന്നു. ആദ്യ പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായിരുന്നു ഈ ഗോൾ നേട്ടം. ബാരിയോസിന്റെ ഗോൾ മാറ്റി നിർത്തിയാൽ കളിയുടെ 89 മിനിറ്റിലും അർജന്റീനിയൻ ആധിപത്യമായിരുന്നു.

47, 53 മിനിറ്റുകളിൽ എയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോളുകൾ നേടിയതോടെ പരാഗ്വെ വീണ്ടും തകന്നു. 47ാം മിനിറ്റിൽ പസ്‌റ്റോറെയിൽ നിന്നും 53ാം മിനിറ്റിൽ മെസിയിൽ നിന്നും ലഭിച്ച പാസുകളാണ് ഡി മരിയ ഗോളാക്കി മാറ്റിയത്. മധ്യനിരയിൽ നിന്നും അപ്രതീക്ഷിത മുന്നേറ്റമാണ് മെസി നടത്തിയത്. 4ഫ1 എന്ന ഗോൾ നിലയിൽ വ്യക്തമായ ലീഡ് അർജന്റീന നേടിയതോടെ പരാഗ്വെ പ്രതിരോധത്തിലായി.

80ാം മിനിറ്റിൽ സെർജിയോ അഗ്യൂറോ ഗോൾ നേടി. ഇടതു വശത്തു നിന്നുള്ള ഡി മരിയയുടെ ക്രോസിൽ നിന്നാണ് ഗോൾ പിറന്നത്. ഇതിന് ശേഷം അഗ്യൂറോയുടെ പകരക്കാനായി ഹിഗ്വെയ്‌നെ അർജന്റീന കളത്തിലിറക്കി. ഹിഗ്വെയ്ൻ ഇറങ്ങി മൂന്നാം മിനിറ്റിൽ (83ാം മിനിറ്റ്) ആറാം ഗോൾ നേടി. രണ്ടാം പകുതിയിൽ രണ്ട് പ്രാവശ്യം പരാഗ്വെയുടെ പോസ്റ്റിൽ പന്ത് എത്തിയത് മാറ്റിനിർത്തിയാൽ അർജന്റീനയുടെ ആധിപത്യമാണ് മൈതാനത്ത് കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP