Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫുട്‌ബോളിലെ ഉറങ്ങുന്ന ഭീമൻ ഉണർന്ന് തുടങ്ങി! ഇന്ത്യ പരാജയപ്പെടുത്തിയ അർജന്റീന യൂത്ത് ടീം ആറ് തവണ ലോക കിരീടമുയർത്തിയവർ; 68ാം മിനിറ്റിലെ വെടിച്ചില്ലവൻ ഫ്രീകിക്ക് നേടിയ അൻവർ അലി സോഷ്യൽ മീഡിയിൽ തരംഗം; മെസ്സിയുടെ അനിയന്മാരെ വിറപ്പിച്ച അൻവർ അലി ആരാണ് ?

ഫുട്‌ബോളിലെ ഉറങ്ങുന്ന ഭീമൻ ഉണർന്ന് തുടങ്ങി! ഇന്ത്യ പരാജയപ്പെടുത്തിയ അർജന്റീന യൂത്ത് ടീം ആറ് തവണ ലോക കിരീടമുയർത്തിയവർ; 68ാം മിനിറ്റിലെ വെടിച്ചില്ലവൻ ഫ്രീകിക്ക് നേടിയ അൻവർ അലി സോഷ്യൽ മീഡിയിൽ തരംഗം; മെസ്സിയുടെ അനിയന്മാരെ വിറപ്പിച്ച അൻവർ അലി ആരാണ് ?

സ്പോർട്സ് ഡെസ്‌ക്‌

കൊൽക്കത്ത:ഫുട്‌ബോളിലെ ഉറങ്ങുന്ന ഭീമനാണ് ഇന്ത്യയെന്ന് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ന് പുലർച്ചെ രാജ്യം മുഴുവൻ ഉറങ്ങുമ്പോൾ ആ ഭീമൻ ഉണരുന്നതിന്റെ ആദ്യ സൂചനകൾ കണ്ട് തുടങ്ങി. ലയണൽ മെസിയുടെ ഇളമുറക്കാരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തി. കേട്ടവർ ആദ്യം വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഇന്ത്യ ജയിക്കാനോ അതെങ്ങനെ എന്ന് ചോദിച്ചവർക്ക് കാണിച്ച് കൊടുക്കാൻ ഉണ്ടായിരുന്നത് 68ാം മിനിറ്റിൽ ഇന്ത്യൻ താരകം അൻവർ അലി നേടിയ ഒരു വെടിച്ചില്ലൻ ഫ്രീകിക്ക് ഗോളായിരുന്നു.ആരാണ് ഈ അൻവർ അലി ഇയാൾ ഇത്രയും കാലം എവിടെയായിരുന്നു.

ഫുട്ബോൾ കരുത്തരായ അർജന്റീനയെ ചരിത്രത്തിലാദ്യമായി ഇന്ത്യ അട്ടിമറിച്ചപ്പോൾ ആരാധകരുടെ ശ്രദ്ധ മുഴുവൻ കവരുന്നത് ്. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിലൂടെ ഇന്ത്യ കണ്ടെത്തിയ പഞ്ചാബ് താരം അൻവർ അലിയാണ് ്. ഇന്ത്യൻ അണ്ടർ 20 ടീമിലെ പ്രതിരോധ താരമായ അൻവർ അലി നേടിയ ഫ്രീകിക്ക് ഗോളാണ് അർജന്റീനയെ അട്ടിമറിക്കാൻ ഇന്ത്യയെ സഹായിച്ചത്. അതും പത്തുപേരുമായി. പെനാൽറ്റി ബോക്സിൽ നിന്നും ഏറെ അകലത്തിൽ നിന്നെടുത്ത ഈ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയാണ് വല ചലിപ്പിച്ചത്. ഇതോടെയാണ് ആറുതവണ അണ്ടർ 20 ലോകകപ്പിൽ ചാമ്പ്യന്മാരായിട്ടുള്ള അർജന്റീന പരാജയം സമ്മതിച്ചത്.

മോഹൻ ബഗാൻ, ഈസ്റ്റ്ബംഗാൾ, ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസ്, എടികെ ടീമുകൾക്ക് കളിച്ച അൻവർ അലി ഈ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായാണ് കളിക്കുന്നത്. ജൂലൈ 29ന് സ്പെയിനിലെ വലൻസിയയിലാണ് കോട്ടിഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചത്. ഫിഫ അണ്ടർ 17 ലോകകപ്പിൽ കളിച്ച ഒരുപറ്റം യുവതാരങ്ങളും കഴിഞ്ഞ വർഷം അണ്ടർ 19 എഎഫ്‌സി കപ്പിനുള്ള യോഗ്യതാ റൗണ്ട് കളിച്ച ടീമിലെ യുവതാരങ്ങളും അടങ്ങിയ ടീമുമായാണ് ഇന്ത്യ ടൂർണമെന്റിനെത്തിയത്. ആദ്യമത്സരത്തിൽ മുർഷിയ അണ്ടർ 20 ടീമിനോട് 2-0ന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ മൗറീഷ്യയാന അണ്ടർ 20 ടീമിനോട് 3-0ന് തോറ്റിരുന്നു. മൂന്നാം മത്സരത്തിൽ വെനസ്വേലയെ ഗോൾരഹിത സമനിലയി് തളച്ച ഫ്ലോയ്ഡ് പിന്റോ പരിശീലിപ്പിക്കുന്ന ടീം നാലാം മത്സരത്തിലാണ് ഫുട്ബോളിലെ വമ്പൻ അട്ടിമറികളിലൊന്ന് നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP