Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദവും വിമർശനവും ശക്തമായി; ഇനിയേസ്റ്റയെ തുണിയുടുപ്പിച്ച് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ

വിവാദവും വിമർശനവും ശക്തമായി; ഇനിയേസ്റ്റയെ തുണിയുടുപ്പിച്ച് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ

സ്വന്തം ലേഖകൻ

മഡ്രിഡ്: സ്‌പെയിനിന്റെ ലോകകപ്പ് കിരീടധാരണത്തിൽ മുഖ്യ പങ്കുവഹിച്ച താരമാണ് ആന്ദ്രെ ഇനിയേസ്റ്റ. സ്‌പെയിനിന്റെ ലോകകപ്പ് കിരീടധാരണത്തിന്റെ പത്താം വാർഷികത്തിൽ ടീമിന്റെ വിജയഗോൾ നേടിയ സൂപ്പർതാരം ആന്ദ്രെ ഇനിയേസ്റ്റയെ ആദരിക്കാൻ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ ഒരു പ്രതിമ തയ്യാറാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നടുവിലായിരിക്കുകയാണ് ഈ പ്രതിമ.

താരത്തിന്റെ പ്രതിമ മികച്ച രീതിയിൽ തയാറാക്കിയെങ്കിലും അതു പൂർണ നഗ്‌നമായിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്. താരം ഫൈനലിൽ ഗോൾ നേടുന്ന രൂപത്തിലാണ് പ്രതിമ തയ്യാറാക്കിയത്. എന്നാൽ പ്രതിമ പൂർണ്ണ നഗ്നമായതിനാൽ വിമർശനം കനത്തതോടെ ശിൽപത്തിന്റെ അണിയറ പ്രവർത്തകർ, താരത്തെ വസ്ത്രമിടുവിച്ച് തടിയൂരി. ഇതിനു പിന്നാലെ സാക്ഷാൽ ഇനിയേസ്റ്റ തന്നെ നന്ദിയറിയിച്ച് രംഗത്തെത്തുകയും ചെയ്തു.

ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷിക ദിനമായ ജൂലൈ 10നാണ് ആഘോഷങ്ങളുടെ ഭാഗമായി താരത്തിന്റെ പൂർണകായ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ അൽബാസെറ്റിയിൽ അനാച്ഛാദനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളിലൊന്നെന്ന നിലയിൽ ലോകകപ്പ് വിജയാഘോഷം അടുത്ത വർഷത്തേക്ക് നീട്ടുവയ്ക്കുകയായിരുന്നു. ഇതോടെ, പ്രതിമ അനാച്ഛാദനം ചെയ്യുന്നതും 2021ലേക്കു നീട്ടി.

?? La inauguración de la estatua de @andresiniesta8 que iba a celebrarse el 10 de julio, décimo aniversario de la victoria de la Selección Española ???????? en el Mundial de Fútbol de Sudáfrica, se pospone al 2021, por la pandemia del Covid-19. pic.twitter.com/y7gyK8JZjI

- @ayuntamientoalbacete (@AytoAlbacete) June 16, 2020
ഇക്കാര്യം അറിയിച്ച് അൽബാസെറ്റി സിറ്റി കൗൺസിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് താരത്തിന്റെ നഗ്‌നശിൽപം ഇടംപിടിച്ചത്. ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ തങ്ങളുടെ പ്രിയതാരത്തെ നഗ്‌നനാക്കി അവതരിപ്പിച്ച സിറ്റി കൗൺസിലിനെതിരെ കടുത്ത പ്രതിഷേധമുയർന്നു.

Gracias por ponerme pantalones
???????? pic.twitter.com/pLJ8XJEz9C

- Andrés Iniesta (@andresiniesta8) June 20, 2020
സംഭവം വിവാദമായതോടെ ശിൽപത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന സോളിസ് ആർട്‌സ് ഫൗണ്ടേഷൻ ഇടപെട്ട് ശിൽപത്തെ വസ്ത്രമണിയിച്ചു. ഇനിയേസ്റ്റയുടെ ശിൽപം നിർമ്മിച്ച ഹവിയർ മോളിനയെ ദൗത്യമേൽപ്പിച്ചത് സോളിസ് ആർട്‌സ് ഫൗണ്ടേഷനായിരുന്നു. വസ്ത്രമണിയിക്കുക മാത്രമല്ല, പ്രതിമയുടെ നിർമ്മാണ സമയത്ത് പകർത്തിയ ചിത്രമാണ് ഇതെന്ന് വിശദീകരിക്കുകയും ചെയ്തു. 'എന്നെ വസ്ത്രമിടുവിച്ചതിന് നന്ദി' എന്ന് ഇനിയേസ്റ്റ തന്നെ നേരിട്ട് ട്വീറ്റ് ചെയ്തതോടെ വിവാദം കെട്ടടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP