Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളി താരം അനസ് എടത്തൊടിക ഐ-ലീഗിലെ മികച്ച ഡിഫൻഡർ; മോഹൻ ബഗാന്റെ പ്രതിരോധത്തിലെ നെടുംതൂണായ അനസ് മറികടന്നത് ഐസ്വാൾ എഫ്.സിയുടെ നൈജീരിയൻ ഡിഫൻഡർ എസേ കിങ്സ്ലിയെ

മലയാളി താരം അനസ് എടത്തൊടിക ഐ-ലീഗിലെ മികച്ച ഡിഫൻഡർ; മോഹൻ ബഗാന്റെ പ്രതിരോധത്തിലെ നെടുംതൂണായ അനസ് മറികടന്നത് ഐസ്വാൾ എഫ്.സിയുടെ നൈജീരിയൻ ഡിഫൻഡർ എസേ കിങ്സ്ലിയെ

മുംബൈ: ഐ ലീഗ് ഈ സീസണിൽ മികച്ച പ്രതിരോധ താരത്തിനുള്ള പുര്സകാരം മോഹൻ ബഗാന്റെ മലയാളി താരം അനസ് എടത്തൊടികയ്ക്ക്. മോഹൻ ബഗാന്റെ പ്രതിരോധനിരയിലെ നെടുംതൂണാണ് ഈ മലയാളി താരം. 18 മത്സരങ്ങളിൽ 12 ഗോളുകൾ മാത്രം വഴങ്ങിയ മോഹൻ ബഗാന്റെ പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് അനസ് പുറത്തെടുത്തത്. ഈ മികവാണഅ അദ്ദേഹത്തിന് നേട്ടം ഉണ്ടാക്കിയത്.

സീസണിൽ ഏറ്റവും കുറവ് ഗോൾവഴങ്ങിയ ടീം ബഗാനാണ്. ഐസ്വാൾ എഫ്.സിയുടെ നൈജീരിയൻ ഡിഫൻഡർ എസേ കിങ്സ്ലിയെ മറികടന്നാണ് അനസ് പുരസ്‌കാരം നേടിയത്. എട്ടു ക്ലീൻ ഷീറ്റുകൾ നേടിയ മോഹൻ ബഗാൻ ഗോൾ കീപ്പർ ദെബിജിത് മജുംദാറാണ് ഐ ലീഗിലെ മികച്ച ഗോൾകീപ്പർ.

ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സിയുടെ മിഡ്ഫീൽഡർ ആൽഫ്രഡ് കീമ മികച്ച മധ്യനിര താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഐസ്വാളിന്റെ തന്നെ മഹ്മൂദ് അംനായെ മറികടന്നാണ് ആൽഫ്രഡ് ഈ നേട്ടം കൈവരിച്ചത്. പതിനൊന്നു ഗോളുകളുമായി സീസണിലെ ടോപ്പ് സ്‌കോററായ ഷില്ലോങ് ലജോങ്ങിന്റെ ഡികയാണ് മികച്ച സ്ട്രൈക്കർ.

സീസണിലെ എമേർജിങ് പ്ലയർ അവാർഡ് ശിവജിയൻസ് താരം ജെറിയും കരസ്ഥമാക്കി. ചാമ്പ്യന്മാരെ നയിച്ച ഖാലിദ് ജമീൽ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. ഐ ലീഗിലെ ടീമുകളുടെ കോച്ചും ക്യാപ്റ്റന്മാരും വോട്ട് ചെയ്താണ് അവാർഡുകൾ തിരഞ്ഞെടുത്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP