Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലേലം ചെയ്യുന്നത് ഇന്ത്യൻ ടീമിനായി ആദ്യം ധരിച്ച അനസിന് ഏറ്റവും പ്രിയപ്പെട്ട 22-ാം നമ്പർ ജേഴ്സി; ലേലംവിളി ഒന്നേക്കാൽ ലക്ഷം പിന്നിട്ടു; സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്ന ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ ജേഴ്സിയുടെ ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ലേലം ചെയ്യുന്നത് ഇന്ത്യൻ ടീമിനായി ആദ്യം ധരിച്ച അനസിന് ഏറ്റവും പ്രിയപ്പെട്ട 22-ാം നമ്പർ ജേഴ്സി; ലേലംവിളി ഒന്നേക്കാൽ ലക്ഷം പിന്നിട്ടു; സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്ന ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ ജേഴ്സിയുടെ ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ ജേഴ്സിയുടെ ലേലം സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നു. ലേലംവിളി ഒന്നേക്കാൽ ലക്ഷം പിന്നിട്ടു.ലേലം ചെയ്യുന്നത് അനസിന്റെ ഏറ്റവും പ്രിയപ്പെട്ട് ജേഴ്സിയായ ആദ്യമായി ഇന്ത്യൻടീമിനായി ധരിച്ച 22-ാം നമ്പർ. ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.ഇന്ത്യൻഫുട്ബോൾതാരവും കേരളത്തിന്റെ അഭിമാനവും മലപ്പൂറം കൊണ്ടോട്ടി സ്വദേശിയുമായ അനസ് എടത്തൊടികയുടെ ഇന്ത്യൻ ജേഴ്‌സിയുടെ ലേല വിളിയാണ് സോഷ്യൽമീഡയയിൽ പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനായാണ് അനസ് ആദ്യമായി ധരിച്ച ഇന്ത്യൻ ജേഴ്സിയും എ.എഫ്.സി. ഏഷ്യൻ ടൂർണമെന്റിലെ അണിയുകയും ചെയ്ത 22ാം നമ്പർ ജേഴ്‌സി ലേലം ചെയ്യുന്നത്. ലേല വില ഇതിനോടകം ഒന്നേകാൽ ലക്ഷം രൂപ പിന്നിട്ടു. സോഷ്യൽ മീഡിയ വഴി ലേലം വിളി നടക്കുന്നത്. ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി ഏഷ്യൻ കപ്പിൽ കളത്തിലിറങ്ങിയ മത്സരത്തിലെ തന്റെ 22ാം നമ്പർ ജേഴ്‌സി അനസിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇതിനാൽ തന്നെയാണ് ഈ ജേഴ്സി തന്നെ കേരളത്തിന്റെ അതിജീവനത്തിന് കരുത്ത് പകരാൻ ലേലംചെയ്യാൻ നൽകിയത്.

ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റി ഭാരവാഹികൾക്കാണ് അവരുടെ റീ സൈക്കിൾ കേരളാ പ്രോഗ്രാമിന്റെ ഭാഗമായി അനസ് കഴിഞ്ഞ 18ന് ജേഴ്‌സി കൈമാറിയത്. തുടർന്ന് സോഷ്യൽ മീഡിയ വഴി ലേലം തുടങ്ങുകയായിരുന്നുകൊണ്ടോട്ടിയിലെ യുവ സംരംഭകൻ കെ.എൻ.സി എക്സ്പോർട്ടേഴ്‌സ് ഉടമ സൂഫിയാൻ കാരിയാണ് 1.25 ലക്ഷം രൂപക്ക് ജേഴ്‌സി ലേലം വിളിച്ചത്. ടൗൺ എഫ്.സി തൃക്കരിപ്പൂർ ഒരു ലക്ഷം രൂപയിൽ എത്തിയിട്ടുണ്ട്. അടുത്ത 28 വരെ ലേലം നടക്കും.

ഡിവൈഎഫ്ഐയുടെ റിസൈക്കിൾ കേരള മേഖലാതല ഉദ്ഘാടനം അനസാണ് നിർവഹിച്ചത്. ഡിവൈഎഫ്ഐ. നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് അനസ് ജേഴ്സി സന്തോഷപൂർവം കൈമാറുകയായിരുന്നു. മെയ്‌ 28-നകം ഉയർന്ന തുക വാഗ്ദാനം ചെയ്യുന്നയാൾക്ക് ജേഴ്സി ലഭിക്കും. 8304870375, 9847841538 വാട്ട്‌സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണം.

അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടി ഏഷ്യൻ കപ്പിൽ കളത്തിലിറങ്ങിയ. അനസിന്റെ കരിയറിലെ മറക്കാനാവാത്ത മത്സരവുമായിരുന്നു അയ്. തായ്‌ലാൻഡുമായുള്ള ആദ്യ മത്സരത്തിൽ 4-1ന് ഇന്ത്യ വിജയം കണ്ടത്തി. ആവേശം നിറഞ്ഞ ഈ മത്സരത്തിൽ അണിഞ്ഞ ജേഴ്‌സിയാണ് അനസ് ലേലത്തിന് നൽകിയത്.കൊണ്ടോട്ടി, മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകനായി 1987 ഫെബ്രുവരി 15നാണ് ജനിച്ചത്. പിതാവ് ബസ് ഡ്രൈവറായിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്‌കൂൾ, മഞ്ചേരി എൻ.എസ്.എസ് കോളജ്, ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി എന്നിവിടങ്ങളിലായിരുന്നു പഠനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP