Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എടികെയിലെ രണ്ട് മലയാളികളും കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ബൂട്ട് കെട്ടില്ല; അനസിന് വിനയായത് ബ്ലാസ്റ്റേഴ്‌സിനായി സൂപ്പർ കപ്പിൽ കളിച്ചപ്പോൾ ലഭിച്ച മാർച്ചിങ് ഓർഡർ; ജോബി ജസ്റ്റിന് വിലക്ക് തീരാൻ ഇനിയും മൂന്ന് മത്സരം കാത്തിരിക്കണം; ഐഎസ്എൽ ഉദ്ഘാടന മത്സരം ഞായറാഴ്ച

എടികെയിലെ രണ്ട് മലയാളികളും കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ബൂട്ട് കെട്ടില്ല; അനസിന് വിനയായത് ബ്ലാസ്റ്റേഴ്‌സിനായി സൂപ്പർ കപ്പിൽ കളിച്ചപ്പോൾ ലഭിച്ച മാർച്ചിങ് ഓർഡർ; ജോബി ജസ്റ്റിന് വിലക്ക് തീരാൻ ഇനിയും മൂന്ന് മത്സരം കാത്തിരിക്കണം; ഐഎസ്എൽ ഉദ്ഘാടന മത്സരം ഞായറാഴ്ച

സ്പോർട്സ് ഡെസ്‌ക്‌

കൊച്ചി: ഐഎസ്എൽ ആറാം സീസൺ ഉദ്ഘാടന മത്സരത്തിൽ കോരള ബ്ലാസ്‌റ്റേഴ്‌സും എടികെയും ഏറ്റുമുട്ടുമ്പോൾ മലയാളി താരങ്ങളുടെ അസാന്നിധ്യമാണ് കൊൽക്കത്തയ്ക്ക്. മലയാളി താരങ്ങളായ മലപ്പുറം സ്വദേശി അനസ് എടത്തൊടിക, തിരുവനന്തപുരം സ്വദേശി ജോബി ജസ്റ്റിൻ എന്നിവർ എടികെയുടെ ഭാഗമാണെങ്കിലും ഇരുവർ്കും ഞായറാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരായ ഉദ്ഘാട മത്സരം നഷടമാകും.വിലക്ക് നേരിടുന്നതിനാലാണ് ഇരുതാരങ്ങൾക്കും ഉദ്ഘാടന മത്സരം നഷ്ടമാവുക.

കഴിഞ്ഞ സീസണിൽ ഐ ലീഗ് ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുന്നതിനിടെ ഉണ്ടായ പ്രശ്നത്തെ തുടർന്ന് ജോബിക്ക് ആറ് മത്സരങ്ങളിൽ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ മൂന്ന് കളി നഷ്ടമായ ജോബിക്ക് ഐഎസ്എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങൾ കളിക്കാനാവില്ല. അനസിന് സൂപ്പർ കപ്പിനിടെ കിട്ടിയ ചുവപ്പുകാർഡാണ് തിരിച്ചടിയായത്. ഒരു കളിയിൽ വിലക്കുള്ള അനസ് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറി ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുതീർന്നിട്ടുണ്ട്. മുൻ വർഷത്തെ മോശം ഫോമിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ഇത്തവണ കരകയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തുടർച്ചയായ മോശം പ്രകടനത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ സീസണിൽ ആരാധകർ കൈവിട്ടിരുന്നു. എന്നാൽ ഇക്കുറി ഒഴിഞ്ഞ ഗാലറികൾ ഉണ്ടാകില്ലെന്നാണ് ടിക്കറ്റ് വിൽപ്പനയുടെ കണക്കുകളിൽ നിന്ന് മനസ്സിലാക്കുന്നത്. പുതിയ പരിശീലകൻ എൽക്കോ ഷാറ്റിരി, നായകൻ ഒഗ്‌ബെച്ചെ എ്‌നനിവരിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷകൾ. സൂപ്പർ താരം സന്ദേശ് ജിങ്കാൻ പരിക്ക് കാരണം ഈ സീസണിൽ കളിക്കുന്നില്ല എന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP