Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഫ്ഗാനിസ്ഥാൻ വനിതാ ഫുട്‌ബോൾ ടീം രാജ്യം വിട്ടു; ഓസ്‌ട്രേലിയൻ വിമാനത്തിൽ 'രക്ഷപ്പെട്ടത്' കുടുംബാംഗങ്ങൾ അടക്കം 75 അംഗ സംഘം; നിർണായക വിജയം നേടിയതായി ഖാലിദ പോപൽ

അഫ്ഗാനിസ്ഥാൻ വനിതാ ഫുട്‌ബോൾ ടീം രാജ്യം വിട്ടു; ഓസ്‌ട്രേലിയൻ വിമാനത്തിൽ 'രക്ഷപ്പെട്ടത്' കുടുംബാംഗങ്ങൾ അടക്കം 75 അംഗ സംഘം; നിർണായക വിജയം നേടിയതായി ഖാലിദ പോപൽ

ന്യൂസ് ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങൾ കുടുംബാംഗങ്ങൾക്ക് ഒപ്പം രാജ്യം വിട്ടു. രക്ഷാദൗത്യത്തിനെത്തിയ ഓസ്‌ട്രേലിയൻ വിമാനത്തിൽ വനിതാ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രാജ്യം വിട്ടത്.

താലിബാൻ ഭരണമേറ്റെടുത്തതിന് പിന്നാലെ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങളെ രാജ്യം വിടാൻ സഹായിച്ചതിന് ഓസ്‌ട്രേലിയൻ സർക്കാരിനോട് ഗ്ലോബൽ ഫുട്‌ബോൾ പ്ലേയേഴ്‌സ് യൂണിയൻ നന്ദി അറിയിച്ചു.

2007ലാണ് അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോൾ ടീം നിലവിൽ വന്നത്. എന്നാലൽ യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുകയും താലിബാൻ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ വനിതാ ഫു്ടബോൾ ടീം മുൻ ക്യാപ്റ്റൻ ഖാലിദ പോപൽ താലിബാനിൽ നിന്ന് പ്രതികാര നടപടിയുണ്ടാവുമെന്ന ആശങ്ക പങ്കുവെച്ചതിനൊപ്പം സുരക്ഷ മുൻനിർത്തി കളിക്കാരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർജ്ജീവമാക്കാനും വിവരങ്ങൾ മായ്ച്ചു കളയാനും നിർദ്ദേശം നൽകിയിരുന്നു.

കളിക്കാർ സുരക്ഷിതരായി രാജ്യം വിട്ടതോടെ നിർണായക വിജയം നേടിയതായി ഖാലിദ പോപൽ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ശരിക്കും സമ്മർദ്ദം നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് നിർണായക വിജയം നേടാനായെന്നും ഖാലിദ പറഞ്ഞു.

ആശങ്കകൾക്കിടയിലും ധൈര്യത്തോടെയിരുന്ന വനിതാ ഫുട്ബോൾ ടീം അംഗങ്ങൾക്ക് വിദേശത്ത് മികച്ചൊരു ഭാവി ഉണ്ടാവട്ടെയെന്നും പോപൽ പറഞ്ഞു. അഫ്ഗാൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ജൂനിയർ ടീമുകളുടെ പരിശീലകയുമായിരുന്ന പോപൽ താലിബാൻ ഭീഷണിയെത്തുടർന്ന് 2016ൽ ഡെന്മാർക്കിൽ അഭയം തേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP