Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനിയും കാത്തിരിക്കണം ലോകകപ്പ് സ്വപ്നങ്ങൾക്ക്; തോൽവിയിലും തലയുർത്തി ഇന്ത്യൻ യുവത്വം; എഎഫ്സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ പൊരുതി തോറ്റു; ദക്ഷിണകൊറിയയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്

ഇനിയും കാത്തിരിക്കണം ലോകകപ്പ് സ്വപ്നങ്ങൾക്ക്; തോൽവിയിലും തലയുർത്തി ഇന്ത്യൻ യുവത്വം; എഎഫ്സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ പൊരുതി തോറ്റു; ദക്ഷിണകൊറിയയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്

ക്വാലാലമ്പുർ: അവർ തോറ്റെങ്കിലും ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവി തങ്ങളുടെ കൈയിൽ സുരക്ഷിതമെന്ന് വിളിച്ചു പറയുന്ന പ്രകടനത്തിലൂടെ കാണിച്ചു തന്നു. ചരിത്രത്തിനു തൊട്ടരുകെ തോറ്റെങ്കിലും തലയുർത്തി നിൽകുകയായിരുന്നു ഇന്ത്യൻ യുവത്വം. എഎഫ്‌സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനലിൽ ദക്ഷിണകൊറിയയോട് ഇന്ത്യ പൊരുതി തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്.

 ആദ്യ പകുതിയിൽ കുട്ടികൾ വിറയ്ക്കാത്ത പ്രതിരോധം തീർത്തുകൊറിയെയെ വിറപ്പിച്ചു നിർത്തി. എന്നാൽ ഒരു ചെറിയ പിഴവിൽ രണ്ടാം പകുതിയുടെ രണ്ടാം പകുതിയുടെ 66 ാം മിനിറ്റിൽ മാത്രം പ്രതിരോധം ഉലഞ്ഞു. ഒറ്റപ്പിഴവിൽ ഇന്ത്യക്കു നഷ്ടമായത് ലോകകപ്പിലേക്കുള്ള പ്രവേശമായിരുന്നു. ജിയോംഗ് സാംഗ് ബിൻ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ തടത്ത പന്ത് ജിയോംഗ് സാംഗ് ബിൻ വലയിലാക്കുകയായിരുന്നു.

ചരിത്ര വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇന്ത്യയുടെ യുവനിര ആദ്യ പകുതിയിൽ ആക്രമണത്തിനു തുനിയാതെ പ്രതിരോധകോട്ട തീർക്കുകയായിരുന്നു. അതിനാൽ തന്നെ ഒരിക്കൽ പോലും കൊറിയൻ ഗോളി ആദ്യ പകുതിയിൽ പരീക്ഷിക്കപ്പെട്ടില്ല. മറുവശത്ത് ഇന്ത്യൻ ഗോൾകീപ്പർ നീരജ് കുമാറിനു ബാറിനു കീഴെ പിടിപ്പതുപണിയായിരുന്നു. ഒന്നാന്തരം സേവുകളുമായി ഇന്ത്യയെ നീരജ് പലതവണ കാത്തു.

രണ്ടാം പകുതിയിൽ ഇന്ത്യ പ്രതിരോധിക്കുന്നതിനൊപ്പം ആക്രമിക്കാനും തുനിഞ്ഞു. ഇതോടെ ഏകപക്ഷീയമായിരുന്ന കളിക്ക് ചൂടുപിടിച്ചു. പലപ്പോഴും ഇന്ത്യൻ കുട്ടികൾ കൊറിയൻ ഗോളിയെ പരീക്ഷിക്കാൻ തുനിയുകയും ചെയ്തു. എന്നാൽ കൊറിയക്കാരുടെ കായികക്ഷമതയ്ക്കു മുന്നിൽ തളർന്നുപോയ ഇന്ത്യ ലോകകപ്പ് യോഗ്യതയെന്ന സ്വപ്നത്തിനു ഒരു അടിപിന്നിൽ കാലിടറിവീണു. ജയത്തോടെ സെമിയിൽ പ്രവേശിച്ച കൊറിയൻ കുട്ടികൾ അടുത്ത വർഷം പെറുവിൽ നടക്കുന്ന അണ്ടർ- 17 ലോകകപ്പിനും യോഗ്യത നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP