1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

കോപ്പയിൽ ബ്രസീൽ കഷ്ടിച്ചു രക്ഷപ്പെട്ടു; നെയ്മർ മികവിൽ പെറുവിനെ ഇഞ്ച്വറി ടൈമിലെ ഗോളിൽ മറികടന്നു; കൊളംബിയയെ അട്ടിമറിച്ച് വെനസ്വലയും

June 15, 2015

തിമുക്കോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ ബ്രസീൽ കഷ്ടിച്ച് ജയിച്ച് രക്ഷപ്പെട്ടു. പൂർണ സമയവും കളി നിയന്ത്രിച്ചിട്ടും പെറുവിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് കഷ്ടിച്ചായിരുന്നു മഞ്ഞപ്പടയുടെ ജയം. പെറുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ ജയിച്ചത്. ലോകകപ്പ...

മെസ്സിയുടെ ഗോളിനും അർജന്റീനയെ തുണയ്ക്കാനായില്ല; കോപ്പ അമേരിക്ക ടൂർണമെന്റ് സമനിലയിൽ

June 14, 2015

കോപ്പ അമേരിക്കയിലെ കരുത്തരായ അർജന്റീനയെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകളുടെ സമനിലയിൽ പരാഗ്വേ പിടിച്ചുകെട്ടി. ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം പരാഗ്വേ പിടിച്ചുകയറുകയായിരുന്നു. വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ കളിയിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞെങ്കി...

റഷ്യയിലും ഖത്തറിലും പന്തുരുളുമോ എന്നത് സംശയം തന്നെ; ലോകകപ്പ് ഫുട്‌ബോൾ അഴിമതി പണത്തിലൂടെ നേടിയതെങ്കിൽ നടപടിയുണ്ടാകും; ഫിഫയിൽ യൂറോപ്യൻ ലോബി പിടിമുറുക്കുന്നു

June 08, 2015

സൂറിച്ച്; ലോകകപ്പ് വേദി നേടിയെടുക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള അഴിമതി നടത്തിയതായി തെളിഞ്ഞാൽ അടുത്ത രണ്ട് ലോകകപ്പുകൾക്ക് വേദിയാകാനിരിക്കുന്ന റഷ്യ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ലോകകപ്പ് വേദി നഷ്ടപ്പെടാൻ സാധ്യത. റഷ്യയ്ക്കും ഖത്തറിനും ഫിഫാ പ്രസിഡന്റായ...

മെസിയും നെയ്മറും സുവാരസും കളം നിറഞ്ഞപ്പോൾ യുവന്റസ് വീണു; യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം വീണ്ടും ബാഴ്‌സയിലേക്ക്; സീസണിൽ ട്രിപ്പിൾ കിരീടനേട്ടവുമായി സ്പാനിഷ് പട

June 07, 2015

ബെർലിൻ: യൂറോപ്പ്യൻ ക്ലബ് ചാമ്പ്യൻപ്പട്ടം ബാഴ്‌സലോണ തിരിച്ചുപിടിച്ചു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനെ കീഴടക്കി ബാഴ്‌സ അഞ്ചാം വട്ടം ജേതാക്കളായി. സ്പാനിഷ് ലാലിഗയും കിങ്‌സ് കപ്പും ജയിച്ച ബാഴ്‌സ ചാമ്പ്യൻസ് ലീഗ് ജയത്തോടെ ...

ഫിഫ പ്രസിഡന്റാകാൻ സാധ്യത അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന്; ഗുജറാത്തിയായ സുനിൽ ഗുലാത്തിക്കുവേണ്ടി അമേരിക്ക രംഗത്ത്

June 04, 2015

ന്യൂയോർക്ക്: രാജിവച്ച സെപ് ബ്ലാറ്ററിന് പകരം ഫിഫ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യക്കാരനും. ഗുജറാത്ത് സ്വദേശിയും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആളുമായ സുനിൽ ഗുലാത്തിയാണ് ലോകത്തേറ്റവും ശക്തമായ കായിക സംഘടനയുടെ അദ്ധ്യക്ഷനാകാൻ രംഗത്തു...

വെള്ളക്കാരന്റെ ഫുട്‌ബോളിലേക്ക് ഏഷ്യയെയും ആഫ്രിക്കയെയും ഇഴുകിച്ചേർക്കാൻ ശ്രമിച്ചതിന് നൽകിയ ശിക്ഷയോ? തെരഞ്ഞെടുക്കപ്പെട്ടതിന്റെ നാലാം നാൾ രാജിവച്ച ഫിഫ പ്രസിഡന്റ് ബ്ലാറ്ററിനെതിരെ അഴിമതിക്കേസ് ചുമത്തി എഫ് ബി ഐ; ഫുട്‌ബോൾ രാഷ്ട്രീയം ആരെയും ഞെട്ടിക്കുന്നത്

June 03, 2015

സൂറിച്ച്: ആഗോള ഫുട്‌ബോൾ സംഘടന(ഫിഫ)യെ ലോകത്തേറ്റവും വലിയ കായിക സംഘടനയാക്കിയ ജോസഫ് സെപ് ബ്ലാറ്റർ ഒടുവിൽ സംഘടനയിലെ പടലപിണക്കത്തിന്റെയും അഴിമതിയുടെയും ഇരയായി പുറത്താക്കപ്പെട്ടു. ജോർദാൻ രാജകുമാരൻ അലി ബിൻ അൽ ഹുസൈനെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തി അഞ്ചാം തവണയ...

ആറ് ഡിഫന്റർമാരും ഗോളിയെയും കാഴ്‌ച്ചക്കാരാക്കി മെസ്സിയുടെ അത്ഭുത ഗോൾ; ബാഴ്‌സ താരത്തിന്റെ മാന്ത്രിക കാലുകളിൽ നിന്നും പിറന്ന ഗോൾ കാണാം..

June 01, 2015

ബാഴ്‌സലോണ: ലയണൽ മെസി ഉഗ്രരൂപം പ്രാപിച്ചാൽ കൡക്കളത്തിൽ എതിരാളികളെല്ലാം അപ്രസക്തരാകും. അങ്ങനെയുള്ള മാജിക്കിന്ന ഫുട്‌ബോൾ ലോകം പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിൽ ബാഴ്‌സലോണയെ കിരീടത്തിലേക്ക് നയിച്ചതിൽ മെസിക്കുള്ള പങ്ക് ചെറുതല...

സ്പാനിഷ് - ഇംഗ്ലീഷ് ലീഗിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട് ഫുട്‌ബോൾ രാജാക്കന്മാർ; ഐ ലീഗ് കിരീടം മോഹൻ ബഗാന്; കൊൽക്കത്ത വമ്പന്മാർ കിരീടം നേടുന്നത് നടാടെ

June 01, 2015

ബംഗളൂരു: ബാഴ്‌സലോണയ്ക്കും ചെൽസിക്കുമൊക്കെ ജയ് വിളിക്കുന്ന കടുത്ത ഫുട്‌ബോൾ പ്രേമികൾ പോലും ഓർക്കാത്ത ദേശീയ ഐ ലീഗിൽ കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാന് കിരീടം. അവസാന ലീഗ് മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ സമനിലയിൽ തളച്ചാണ് ബഗാൻ കിരീട നേട്ടത്തിലെത്തിയത്. ഐ ലീ...

ലാ ലീഗയ്ക്കു പിന്നാലെ കിങ്‌സ് കപ്പിലും ബാഴ്‌സലോണയുടെ വിജയഗാഥ; മെസിക്ക് ഇരട്ട ഗോൾ

May 31, 2015

ലണ്ടൻ: സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാ ലീഗയിൽ ജേതാക്കളായതിനു പിന്നാലെ ബാഴ്‌സലോണ രണ്ടാം കിരീടത്തിൽ മുത്തമിട്ടു. കിങ്‌സ് കപ്പ് ഫൈനലിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് അത്‌ലറ്റികോ ബിൽബാവോയെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. മെസിയുടെ ഇരട്ട ഗോൾ നേട്ടം ബാഴ്‌സയ്ക്കു സമ...

യൂറോപ്പ് എതിർത്തിട്ടും ഫിഫയെ നയിക്കാൻ വീണ്ടും ബ്ലാറ്റർ; ഏഷ്യയും ആഫ്രിക്കയും ലാറ്റനേമേരിക്കയും കൈവിടാത്തത് തുണച്ചു; അഴിമതി ആരോപണങ്ങൾക്കിടയിലും 78കാരൻ നേടിയത് തിളക്കമാർന്ന വിജയം

May 30, 2015

സൂറിച്ച്: ഫിഫ പ്രസിഡന്റായി സെപ് ബ്ലാറ്ററിനെ വീണ്ടും തെരഞ്ഞെടുത്തു. ജോർദൻ രാജകുമാരനും നിലവിലെ വൈസ് പ്രസിഡന്റുമായ അലി ബിൻ അൽഹുസൈൻ രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിന്നും പിന്മാറിയതോടെയാണ് ബ്ലാറ്റർ വീണ്ടും ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. വേട്ടെടുപ്പിന്റെ ആദ്...

ലോകകപ്പിലെ 'കടി'ക്കുശേഷം സുവാരസും ചെല്ലിനിയും നേർക്കുനേർ; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണയെ നേരിടാൻ അർഹത ഇറ്റാലിയൻ ക്ലബ് യുവന്റസിന്; റയൽ മാഡ്രിഡിനെ തോൽപ്പിച്ചത് ആദ്യ പാദവിജയത്തിന്റെ കരുത്തിൽ

May 14, 2015

മാഡ്രിഡ്: ലോകകപ്പിൽ ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ് ഉറുഗ്വേ താരം ലൂയി സുവാരസിന്റെ കടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണയെ നേരിടാൻ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് അർഹത നേടിയതോടെ കടി വിവാദത്തിൽ ഭാഗഭാക്കായ രണ്ടു താരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് വീണ്...

ജയിച്ചിട്ടും ബയേൺ ഫൈനൽ കാണാതെ പുറത്ത്; ഇരുപാദങ്ങളിലായി 5-3ന്റെ ലീഡോടെ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിന്

May 13, 2015

മ്യൂണിക്ക്: രണ്ടാം പാദ സെമി ഫൈനലിൽ സ്വന്തം കാണികളുടെ മുന്നിൽ ബാഴ്‌സലോണയെ തോൽപ്പിക്കാനായെങ്കിലും ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കാണാതെ മടങ്ങി. ബയേൺ മ്യൂണിക്കിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ തോറ്റിട്ടും ജൂൺ ആറിന് നടക്കുന്ന കലാശപ്പോരാട്ടത്തിന് ബ...

മെസി മാജിക്കിൽ പിറന്നത് രണ്ട് ഗോൾ; നെയ്മറിന് പന്ത് മറിച്ചു നൽകി മൂന്നാം ഗോളിന് വഴിയുമൊരുക്കി; ചാമ്പ്യൻലീഗ് സെമയിൽ ബയേൺ മ്യൂണിക്കിനെ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു

May 07, 2015

ബാഴ്‌സലോണ: മെസി മാജിക്കിനെ തടഞ്ഞു നിർത്താൻ ബയേൺ മ്യൂണിക്കിനായില്ല. വാശിയേറിയ പോരാട്ടം പോലും നടത്താതെ ബയേൺ ബ്യൂണിക് തോൽവി സമ്മതിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ജർമ്മൻ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ തകർത്തത്. രണ്ട് ഗോളുകളുമായി ...

ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ റയലിനെ യുവന്റസ് വീഴ്‌ത്തി; ഇറ്റാലിയൻ ടീമിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളിന്; ഇന്ന് ബാഴ്‌സ-ബയേൺ സെമി

May 06, 2015

ടൂറിൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ആദ്യപാദ സെമി ഫൈനലിൽ റയൽ മാഡ്രിഡിന് അടിതെറ്റി. സ്വന്തം തട്ടകത്തിൽ യുവന്റസ് റയലിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റാലിയൻ ക്‌ളബിന്റെ ജയം. അൽവാരോ മൊറാത്ത, കാർലോസ് ടെവസ് എന്നിവരാണ് യുവന്റസിന്റെ സ്‌കോ...

ബൂട്ടഴിച്ചെങ്കിലും ബെക്കാം സൂപ്പർ സ്റ്റാർ തന്നെ; ഇപ്പോഴും ഇംഗ്ലീഷ് ഫുട്‌ബോളർ വർഷം തോറും നേടുന്നത് 500 കോടി രൂപ

March 17, 2015

ലണ്ടൻ: ബൂട്ടണിഞ്ഞ കാലത്ത് ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന സമ്പന്നനായിരുന്നു മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം. കളിക്കളം വിട്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും ബെക്കാമിന്റെ വരുമാനത്തിൽ ഒരു കുറവുമുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ബെക്കാം അഞ...

MNM Recommends

Loading...
Loading...