Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ നീണ്ട 30 വർഷങ്ങൾ; ലോക ചാമ്പ്യനാവാൻ എന്നും സ്വപ്നം കണ്ടു; മറഡോണയുടെ വിജയം കൂടിയാണിത്; എല്ലാവർക്കും നന്ദി അറിയിക്കുന്നു'; ഹൃദയം തൊടുന്ന വീഡിയോയുമായി മെസി

'ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ നീണ്ട 30 വർഷങ്ങൾ; ലോക ചാമ്പ്യനാവാൻ എന്നും സ്വപ്നം കണ്ടു; മറഡോണയുടെ വിജയം കൂടിയാണിത്; എല്ലാവർക്കും നന്ദി അറിയിക്കുന്നു'; ഹൃദയം തൊടുന്ന വീഡിയോയുമായി മെസി

സ്പോർട്സ് ഡെസ്ക്

ബ്യൂണസ് ഐറിസ്: ഖത്തറിൽ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ കീഴടക്കി ലോകകിരീടം ചൂടിയതിന് പിന്നാലെ ആരാധകർക്കായി വികാര നിർഭരമായ കുറിപ്പിനൊപ്പം ഹൃദ്യമായ വീഡിയോ പങ്കുവച്ച് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. ആരാധകർക്കും ടീമംഗങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും നന്ദി പറഞ്ഞ മെസി ഈ വിജയം മറഡോണയുടേത് കൂടിയാണ് എന്ന് കുറിപ്പിൽ പറയുന്നു.

ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ നീണ്ട 30 വർഷങ്ങളിലെ സന്തോഷങ്ങളും സങ്കടങ്ങളും കഠിനപ്രയത്‌നവും പങ്കിട്ടാണ് മെസിയുടെ ഹൃദയകാരിയായ കുറിപ്പും വീഡിയോയും. ലോക ചാമ്പ്യനാവാൻ എന്നും സ്വപ്നം കണ്ടു എന്ന് മെസി കുറിപ്പിൽ പറയുന്നു. മെസി അഞ്ചാം വയസിൽ ഫുട്‌ബോൾ കളിച്ച് തുടങ്ങിയ ക്ലബാണ് ഗ്രാൻഡോളി.

'ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ നീണ്ട 30 വർഷങ്ങൾ. ഫുട്‌ബോൾ ഏറെ സന്തോഷവും ചില ദുഃഖങ്ങളും തന്ന് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. ലോക ചാമ്പ്യനാവാൻ എന്നും സ്വപ്നം കണ്ടു. ആ ലക്ഷ്യം നിർത്താൻ ഒരിക്കലും ആഗ്രഹിച്ചില്ല. ഒരിക്കലും പിന്നോട്ട് വലിയുകയില്ല. കഴിഞ്ഞ ലോകകപ്പുകളിലെ നിരാശ മറക്കാനുള്ള കിരീടമാണിത്. ബ്രസീലിലും ഞങ്ങൾ കിരീടത്തിന് അർഹരായിരുന്നു. കഠിനാധ്വാനത്തിന്റെ ഫലമാണിത്. മികച്ച ടീമും ടെക്നിക്കൽ സംഘവും അർജന്റീനയ്ക്കുണ്ടായി. ആരോരുമറിയാതെ അവർ പകലും രാത്രിയുമില്ലാതെ കഠിനാധ്വാനം ചെയ്തു. പരാജയങ്ങളും ഈ യാത്രയുടെ ഭാഗമാണ്. സ്വർഗത്തിലിരുന്ന് പ്രചോദിപ്പിക്കുന്ന ഡീഗോ മറഡോണയുടെ വിജയം കൂടിയാണിത്. നിരാശകളില്ലാതെ വിജയം വരുക അസാധ്യമാണ്. എന്റെ ഹൃദയത്തിൽ നിന്ന് എല്ലാവർക്കും നന്ദി അറിയിക്കുന്നു' എന്നും മെസി കുറിച്ചു.

മൂന്നര പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനു വിരാമമിട്ട് ഖത്തറിൽനിന്ന് ലോകകിരീടവുമായി തിരിച്ചെത്തിയ ലയണൽ മെസ്സിക്കും സംഘത്തിനും ആവേശകരമായ സ്വീകരണമാണ് അർജന്റീനയിലെ ആരാധകർ ഒരുക്കിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി അർജന്റീനയിൽ തിരിച്ചെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ടീമിനെ സ്വീകരിക്കാൻ തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസിൽ ഒത്തുചേർന്നത്.

ഖത്തറിൽ ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ ടീം വിജയം നേടിയതു മുതൽ ഉത്സവാന്തരീക്ഷത്തിലായിരുന്ന തലസ്ഥാന നഗരത്തിൽ, ടീമംഗങ്ങൾ വന്നിറങ്ങിയതോടെ ആവേശം അണപൊട്ടി. വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിയതിനു പിന്നാലെ സ്വർണ മെഡൽ കഴുത്തിലണിഞ്ഞും ലോകകപ്പ് കയ്യിലേന്തിയും തുറന്ന ബസിൽ സഞ്ചരിച്ച താരങ്ങൾ, ആരാധകരുടെ സ്‌നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. പിന്നീട് ടീമംഗങ്ങൾ തുറന്ന ബസിൽത്തന്നെ തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസ് ചുറ്റി.

ഖത്തർ ഫുട്‌ബോൾ ലോകകപ്പിന്റെ കലാശപ്പോരിൽ കിരീടം നിലനിർത്താനിറങ്ങിയ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 തകർത്ത് ലയണൽ മെസിയുടെ അർജന്റീന മൂന്നാം കപ്പുയർത്തിയിരുന്നു. എക്സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ ഫ്രാൻസിനായുള്ള കിങ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാർട്ടിനസ് തടുത്തിട്ടത് നിർണായകമായി. ചൗമെനിയുടെ ഷോട്ട് ഗോൾ പോസ്റ്റിന് പുറത്തേക്ക് പോവുകയും ചെയ്തു എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം വമ്പൻ സേവുമായും എമി തിളങ്ങി. 2014ൽ കൈയകലത്തിൽ കൈവിട്ട ലോക കിരീടം ഇതോടെയാണ് 2022ൽ മെസിയുടെ കൈകളിലേക്ക് എത്തിയത്.

ലോകകപ്പ് ഫൈനലിൽ തോറ്റെങ്കിലും ആവേശപ്പോരാട്ടം കാഴ്ചവച്ച ഫ്രഞ്ച് ടീമും, തുടർച്ചയായ രണ്ടാം ലോകകപ്പിലും സെമിയിൽ കടന്ന ക്രൊയേഷ്യൻ ടീമും ഖത്തറിൽനിന്ന് നാട്ടിൽ തിരിച്ചെത്തി. ഇവർക്കും നാട്ടിൽ ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP