Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

കാമറൂണിനോട് തോറ്റതിന്റെ പ്രതികാരം കൊറിയയോടൊ?; ഖത്തറിൽ ഏഷ്യൻ ടീമിനെ ഗോൾമഴയിൽ മുക്കി ബ്രസീൽ; ഗോളടിമേളത്തിന് തുടക്കമിട്ടത് വിനീസ്യൂസ്; ലീഡ് ഉയർത്തി നെയ്മറും റിച്ചാർലിസനും പക്വേറ്റയും; പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ കാനറികൾ നാല് ഗോളിന് മുന്നിൽ

കാമറൂണിനോട് തോറ്റതിന്റെ പ്രതികാരം കൊറിയയോടൊ?; ഖത്തറിൽ ഏഷ്യൻ ടീമിനെ ഗോൾമഴയിൽ മുക്കി ബ്രസീൽ; ഗോളടിമേളത്തിന് തുടക്കമിട്ടത് വിനീസ്യൂസ്; ലീഡ് ഉയർത്തി നെയ്മറും റിച്ചാർലിസനും പക്വേറ്റയും; പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ കാനറികൾ നാല് ഗോളിന് മുന്നിൽ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാമറൂണിനോട് തോറ്റതിന്റെ പ്രതികാരം കൊറിയയോടോ?. പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ പോർച്ചുഗലിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായെത്തിയ ദക്ഷിണ കൊറിയയെ ഗോൾമഴയിൽ മുക്കിയ ബ്രസീൽ നാല് ഗോളിന്  മുന്നിട്ട് നിൽക്കുകയാണ്. 36 മിനിറ്റിനിടെയാണ് ടിറ്റെയുടെ കുട്ടികൾ നാലു ഗോളടിച്ച് മുന്നിലെത്തിയത്.

എട്ടാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയർ തുടക്കമിട്ട ഗോളടിമേളം, പതിമൂന്നാം മിനിറ്റിൽ സൂപ്പർതാരം നെയ്മാറിലൂടെ ലീഡ് ഉയർത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് നെയ്മർ ഖത്തർ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ പേരിൽ കുറിച്ചത്. ഇരുപത്തിയൊമ്പതാം മിനിറ്റിൽ റിച്ചാർലിസനും മുപ്പത്തിയാറാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയും വലചലിപ്പിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീലും ദക്ഷിണ കൊറിയയും ആക്രമിച്ച് കളിച്ചു. ഏഴാം മിനിറ്റിൽ തന്നെ മഞ്ഞപ്പട മുന്നിലെത്തി. സൂപ്പർതാരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. റാഫീന്യയുടെ തകർപ്പൻ മുന്നേറ്റത്തിൽ നിന്നാണ് ഗോൾ പിറന്നത്. വലതുവിങ്ങിൽ നിന്ന് പന്തുമായി കുതിച്ച റാഫീന്യ നൽകിയ ക്രോസ് റിച്ചാർലിസണ് കണക്റ്റ് ചെയ്യാനായില്ലെങ്കിലും അതെത്തിയത് മാർക്ക് ചെയ്യപ്പെടാതെയിരുന്ന വിനീഷ്യസിന്റെ കാലിലാണ്. കിട്ടിയ അവസരം മുതലെടുത്ത വിനീഷ്യസ് തകർപ്പൻ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു.

 വലതുവിങ്ങിൽനിന്ന് കട്ട് ചെയ്ത് നൽകിയ പന്ത് തിരികെ വാങ്ങി ബോക്‌സിനുള്ളിലേക്ക് കടന്ന റാഫീഞ്ഞ പന്ത് നേരെ പോസ്റ്റിനു സമാന്തരമായി നീട്ടിനൽകി. റിച്ചാർലിസനും പക്വേറ്റയും ഉൾപ്പെടെയുള്ളവർക്ക് എത്തിപ്പിടിക്കാനാകാതെ പോയ പന്ത് നേരെ ബോക്‌സിനുള്ളിൽ ഇടതുഭാഗത്ത് വിനീസ്യൂസ് ജൂനിയറിന്. പന്തുമായി അൽപനേരം കാത്തുനിന്ന താരം, ഉന്നംപിടിച്ച് പന്ത് വലയിലേക്ക് പറഞ്ഞയച്ചു.

പിന്നാലെ ബ്രസീൽ വീണ്ടും ഗോളടിച്ചു. ഇത്തവണ സൂപ്പർതാരം നെയ്മറാണ് കാനറികൾക്കായി ഗോളടിച്ചത്. റിച്ചാർലിസണെ ബോക്സിനുള്ളിൽ വെച്ച് ജങ് വോയങ് വീഴ്‌ത്തിയതിനെത്തുർന്ന് റഫറി ബ്രസീലിന് പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത നെയ്മറിന് തെറ്റിയില്ല. ഗോൾകീപ്പറെ കബിളിപ്പിച്ച് സ്വതസിദ്ധമായ ശൈലിയിൽ നെയ്മർ വലകുലുക്കി. ഇതോടെ ആദ്യ 13 മിനിറ്റിൽ തന്നെ ബ്രസീൽ 2-0 ന് മുന്നിലെത്തി. ആദ്യ മിനിറ്റു മുതൽ ഗോളിനായി സമ്മർദ്ദം ചെലുത്തി മുന്നേറിയാണ് ബ്രസീൽ തുടക്കത്തിൽത്തന്നെ ലീഡെടുത്തത്. ബ്രസീലിനായി 123ാം മത്സരം കളിക്കുന്ന നെയ്മാറിന്റെ 76ാം ഗോളാണ് കൊറിയയ്ക്കെതിരെ പിറന്നത്. ഇതിഹാസ താരം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ നെയ്മാറിനു വേണ്ടത് ഒരേയൊരു ഗോൾകൂടി മാത്രം. ബ്രസീലിന് അനുകൂലമായി ലഭിച്ച പെനൽറ്റിയിൽ നിന്നായിരുന്നു സൂപ്പർതാരത്തിന്റെ ഗോൾ. ആദ്യ ഗോളിനു പിന്നാലെ കൊറിയൻ ബോക്‌സിലേക്ക് ഇരച്ചുകയറിയ ബ്രസീൽ താരങ്ങളെ തടയാനുള്ള ശ്രമത്തിനിടെ റിച്ചാർലിസനെ കൊറിയൻ താരം വീഴ്‌ത്തി. കിക്കെടുത്ത നെയ്മാർ, അനായാസം ലക്ഷ്യം കണ്ടു.കളത്തിൽ ബ്രസീൽ സമ്പൂർണാധിപത്യം തുടരുന്നതിനിടെയാണ് ബ്രസീൽ മൂന്നാം ഗോൾ നേടിയത്. ദക്ഷിണ കൊറിയൻ ബോക്‌സിനുള്ളിൽ ബ്രസീൽ താരങ്ങളുടെ സ്‌കിൽ സർവത്ര തെളിഞ്ഞുകണ്ട നീക്കങ്ങൾക്ക് ഒടുവിലായിരുന്നു ഗോൾനേട്ടം. പന്തു തലയിലെടുത്തുകൊറിയൻ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി മാർക്വീഞ്ഞോസിനു മറിച്ച് റിച്ചാർലിസൻ മുന്നോട്ട്. മാർക്വീഞ്ഞോസിൽനിന്ന് പന്തു സ്വീകരിച്ച തിയാഗോ സിൽവയുടെ ത്രൂപാസ് റിച്ചാർലിസന്. ഓഫ്‌സൈഡ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ റിച്ചാർലിസൻ പന്ത് വലയിലാക്കി.മൂന്നാം ഗോളിന്റെ ആരവമടങ്ങും മുൻപേ ബ്രസീൽ നാലാമത്തെ വെടി പൊട്ടിച്ചു. പതിവുപോലെ ദക്ഷിണ കൊറിയൻ ബോക്‌സിലേക്ക് ബ്രസീൽ താരങ്ങളുടെ കൂട്ടത്തോടെയുള്ള മുന്നേറ്റം. ഒടുവിൽ ഇടതുവിങ്ങിൽ പന്തു സ്വീകരിച്ച് വിനീസ്യൂസ് ജൂനിയർ അതുകൊറിയൻ ബോക്‌സിനുള്ളിലേക്ക് തട്ടിയിട്ടു. താരങ്ങളുടെ കൂട്ടപ്പൊരിച്ചിലിനിടെ പന്തു പക്വേറ്റയുടെ വലംകാലൻ വോളി വലയിലേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP