Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം എനിക്ക് ഇഷ്ടമായില്ല; അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല; ഞാൻ ടീമിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്'; വിവാദങ്ങൾക്കിടെ പോർച്ചുഗൽ നായകനിൽ അതൃപ്തി അറിയിച്ച് പരിശീലകൻ സാന്റോസ്

'ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം എനിക്ക് ഇഷ്ടമായില്ല; അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല; ഞാൻ ടീമിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്'; വിവാദങ്ങൾക്കിടെ പോർച്ചുഗൽ നായകനിൽ അതൃപ്തി അറിയിച്ച് പരിശീലകൻ സാന്റോസ്

സ്പോർട്സ് ഡെസ്ക്

ദോഹ: സ്വിറ്റ്‌സർലാൻഡിനെതിരെ നിർണായകമായ പ്രീ ക്വാർട്ടർ പോരാട്ടത്തിന് പോർച്ചുഗൽ ഒരുങ്ങവെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം പെരുമാറ്റത്തിൽ അതൃപ്തി തുറന്നുപറഞ്ഞ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പോർച്ചുഗൽ എന്നാൽ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിനിടയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലകനെതിരെ പൊട്ടിത്തെറിച്ചത്.

മത്സരത്തിൽ കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്ന് മത്സരത്തിന്റെ 65-ാം മിനിറ്റിൽ റൊണാൾഡോയെ പോർച്ചുഗൽ പരിശീലകൻ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പിൻവലിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിൽ റൊണാൾഡോ കുപിതനായി.

എന്നാൽ റൊണാൾഡോയുടെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് പരിശീലകൻ സാന്റോസ് വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. ' അതെ ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം എനിക്ക് ഇഷ്ടമായില്ല. അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. ഞാൻ എന്റെ ടീമിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.' സാന്റോസ് വ്യക്തമാക്കി.

റൊണാൾഡോ ലോകകപ്പിനുശേഷം സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസ്സറിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. റെക്കോഡ് തുക പ്രതിഫലമായി നൽകാനും ടീം തയ്യാറാണ്. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒന്നുമറിയില്ല എന്ന ഉത്തരമാണ് റൊണാൾഡോ നൽകിയത്. റൊണാൾഡോയുടെ തീരുമാനം എന്താണെന്ന് അറിയില്ലെന്നും ലോകകപ്പല്ലാതെ മറ്റൊന്നും തന്റെ മനസ്സിലില്ലെന്നും സാന്റോസ് വ്യക്തമാക്കി.

അതേ സമയം ആദ്യ ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. പോർച്ചുഗീസ് സ്പോർട്സ് പത്രമായ എ ബോല നടത്തിയ ഒരു സർവേയിൽ 70 ശതമാനം ആരാധകരും റൊണാൾഡോ ആദ്യ ഇലവനിൽ കളിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്തിനാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നത്. അദ്ദേഹം ക്ലബ്ബിൽ പോലും സ്റ്റാർട്ടർ ആയിരുന്നില്ലെന്ന് ഒരു ആരാധകൻ പറഞ്ഞതായി എ ബോല റിപ്പോർട്ട് ചെയ്തു.

മാഞ്ചസ്റ്ററിൽ നടന്ന സംഭവങ്ങൾക്ക് ശേഷം ക്രിസ്റ്റ്യാനോയെ ടീമിലേക്ക് വിളിക്കാൻ പോലും പാടില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് നായകാനാകൻ അവസരം ലഭിച്ചു. പക്ഷേ ഇപ്പോൾ ഒരു തടസമായാണ് നിൽക്കുന്നത്. അദ്ദേഹം സ്വയം നിർമ്മിച്ച പ്രതിച്ഛായ തകർക്കുകയാണ്. ഇത് സിആർ7 അല്ല, സിആർ37 ആണെന്ന് മറ്റൊരു ആരാധകർ പറഞ്ഞതായും പോർച്ചുഗീസ് പത്രം റിപ്പോർട്ട് ചെയ്തു.

ലോകകപ്പിൽ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡ!!ോയ്‌ക്കെതിരെ വിമർശനം കടുത്തിരിക്കുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്‌ളോപ്പ ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിങ് പോയന്റ് നൽകി സോഫാസ്‌കോർ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാൾഡോയും ഇതിൽ ഇടം നേടിയത്.

ലോകത്തിലെ പ്രധാന ടൂർണമെന്റുകളിലെ കളിക്കാരുടെ പ്രകടനം വിലയിരുത്തി അവർക്ക് റേറ്റിങ് നൽകുന്ന ഏജൻസിയാണ് ക്രൊയേഷ്യയിലെ സാഗ്രെബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫാസ്‌കോർ. ലോകകപ്പ് ഗ്രൂപ്പ് ഘടത്തിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് സോഫാസ്‌കോർ റൊണാൾഡോക്ക് നൽകിയിരിക്കുന്ന റേറ്റിങ് 6.37 മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പെനൽറ്റിയിലൂടെ ഘാനക്കെതിരെ ഗോൾ നേടിയിരുന്നു.

എന്നാൽ, യുറഗ്വയ്‌ക്കെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോൾ തന്റെ തലയിൽ തട്ടിയാണ് ഗോളായതെന്ന് റൊണാൾഡോ അവകാശവാദം ഉന്നയിച്ചത് വിവാദമായി. പിന്നാലെ പോർച്ചുഗൽ തോൽവി ഏറ്റുവാങ്ങി ദക്ഷിണ കൊറിയക്കെതിരെ തീർത്തും നിറം മങ്ങിയ പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. കൊറിയ സമനില ഗോൾ നേടിയത് റൊണാൾഡോയുടെ പിഴവിൽ നിന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP