ക്രൊയേഷ്യയെ ഞെട്ടിച്ച് ജപ്പാൻ!; ഇൻജുറി ടൈമിന് തൊട്ടുമുമ്പ് വലചലിപ്പിച്ച് ഡയ്സൻ മയേഡ; ലോകകപ്പ് പ്രീക്വാർട്ടറിന്റെ ആദ്യ പകുതിയിൽ ഏഷ്യൻ വമ്പന്മാർ ഒരു ഗോളിന് മുന്നിൽ; ജർമനിയെയും സ്പെയിനെയും അട്ടിമറിച്ച ജപ്പാൻ മോഡ്രിച്ചിന്റെ സംഘത്തെ വീഴ്ത്തുമോ? രണ്ടാം പകുതി ആവേശകരമാകും

സ്പോർട്സ് ഡെസ്ക്
ദോഹ: ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ചെത്തിയ ജപ്പാൻ പടയ്ക്ക് മുന്നിൽ ആദ്യ പകുതിയിൽ അടിതെറ്റി ക്രൊയേഷ്യ. പ്രീക്വാർട്ടറിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ക്രൊയേഷ്യയ്ക്കെതിരെ ജപ്പാൻ നിർണായക ലീഡ് നേടി. 43ാം മിനിറ്റിലാണ് ലീഡ് നേടിയത്. ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിനൊടുവിൽ ഡയ്സൻ മയേഡയാണ് ജപ്പാനായി വലചലിപ്പിച്ചത്.
ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. പന്ത് നേരെ ബോക്സിലേക്ക് ഉയർത്തിവിടുന്നതിനു പകരം ജപ്പാൻ എടുത്തത് ഷോർട്ട് കോർണർ. പരസ്പരം പന്തു കൈമാറി നടത്തിയ നീക്കത്തിനൊടുവിൽ റിറ്റ്സു ഡൊവാന്റെ ക്രോസ് ക്രൊയേഷ്യൻ ബോക്സിലേക്ക് പറന്നെത്തി. ഉയർന്നുചാടിയ യോഷിദ പന്ത് നേരെ പോസ്റ്റിനു മുന്നിലേക്കിട്ടു. ഓടിയെത്തിയ മയേഡയുടെ ഷോട്ട് വലയിലേക്ക്.
കളി തുടങ്ങിയത് മുതൽ ക്രൊയേഷ്യയായിരുന്നു കളം നിറഞ്ഞുകളിച്ചത്. പതിയേയാണ് ജപ്പാൻ കളിയിലേക്ക് വന്നത്. ക്രൊയേഷ്യൻ മുന്നേറ്റം ജപ്പാൻ ഗോൾ മുഖത്ത് അപകടം വിതച്ചിരുന്നുവെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ജപ്പാന്റെ മുന്നേറ്റം.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാന് ലീഡു നേടാൻ സുവർണാവസരം ലഭിച്ചതാണ്. ക്ലോസ് റേഞ്ചിൽനിന്നും ഹെഡറിലൂടെ പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള അവസരം തനിഗുച്ചി പാഴാക്കി. പന്തു പോയത് പുറത്തേക്ക്. ഒൻപതാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കും ലഭിച്ചു ഒരു സുവർണാവസരം. ജപ്പാൻ പ്രതിരോധനിര താരം തകേഹിരോ തോമിയാസുവിന്റെ മൈനസ് പാസ് പിടിച്ചെടുത്ത ഇവാൻ പെരിസിച്ചിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
13ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിന് സമാന്തരമായി എത്തിയ ഉജ്വല ക്രോസിന് കാലുവയ്ക്കാൻ ജപ്പാൻ താരങ്ങൾക്ക് സാധിക്കാതെ പോയി. 3-4-3 ഫോർമേഷനിൽ ജപ്പാൻ ഇറങ്ങിയപ്പോൾ 4-3-3 ഫോർമേഷനിലാണ് ക്രൊയേഷ്യ കളത്തിലിറങ്ങിയത്. ജർമനിയെയും സ്പെയിനെയും അട്ടിമറിച്ചാണ് ജപ്പാൻ എത്തുന്നതെങ്കിൽ കാനഡയെ തോൽപ്പിച്ച് മൊറോക്കയോടും ബെൽജിയത്തോടും സമനില വഴങ്ങിയാണ് ക്രൊയേഷ്യ പ്രീക്വാർട്ടറിലെത്തിയത്.
41ാം മിനിറ്റിൽ ആദ്യ പകുതിയിലെ തന്നെ ഏറ്റവും മികച്ച അവസരം ജപ്പാനു ലഭിച്ചു. കുറിയ പാസുകളുമായി ക്രൊയേഷ്യൻ ബോക്സിലേക്ക് ഇരച്ചുകയറിയ ജപ്പാൻ ഗോളിന് തൊട്ടടുത്തെത്തിയതാണ്. എന്നാൽ, മുന്നേറ്റത്തിനൊടുവിൽ ഡയ്ചി കമാഡ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്പെയിനെ അട്ടിമറിച്ച ടീമിൽ മൂന്നു മാറ്റങ്ങൾ വരുത്തിയാണ് അൽ ജനൗബ് സ്റ്റേഡിയത്തിൽ ജപ്പാൻ പരിശീലകൻ ടീമിനെ ഇറക്കിയത്. ക്രൊയേഷ്യൻ പരിശീലകനാകട്ടെ, അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെൽജിയവുമായി സമനിലയിൽ പിരിഞ്ഞ ടീമിൽ രണ്ടു മാറ്റങ്ങളും വരുത്തി. ലോകകപ്പ് വേദിയിൽ ജപ്പാന്റെയും ക്രൊയേഷ്യയുടെയും മൂന്നാമത്തെ മുഖാമുഖമാണിത്. രണ്ടു തവണയും ജപ്പാനു ഗോൾ നേടാനോ വിജയിക്കാനോ സാധിച്ചില്ല. 1998ൽ അവർ 1 - 0ന് തോറ്റപ്പോൾ, 2006ൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.
വൺ ഡേ വണ്ടർ എന്ന പരിഹാസങ്ങളെ കാറ്റിൽ പറത്തുന്നതായിരുന്നു സ്പെയിനെതിരായ ജയം. ടീം ഗെയിമാണ് ജപ്പാന്റെ കരുത്ത്. കുറിയ പാസുകളിൽ അതിവേഗം മുന്നേറുന്നതാണ് കളിശൈലി. യുറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഒരുപിടി സൂപ്പർ താരങ്ങൾ ജപ്പാനെ കൂടുതൽ അപകാരികളാക്കുന്നു. എന്നാൽ സ്പെയിനിനെതിരെ രണ്ടാം മഞ്ഞക്കാർഡ് കണ്ട പ്രതിരോധനിര താരം കൗ ഇത്താക്കുറയ്ക്ക് പുറത്തിരിക്കേണ്ടി വരുന്നത് ടീമിന് തിരിച്ചടിയാണ്. ജർമനിയെയും സ്പെയിനിനെയും തളയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഇത്താക്കുറ.
Stories you may Like
- ദൗർബല്യങ്ങളെ പ്രതീക്ഷകളാക്കി ക്രൊയേഷ്യൻ പടയോട്ടം
- രക്ഷകനായി ലുവോകോവിച്ച്; പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ വീഴ്ത്തി ക്രൊയേഷ്യ ക്വാർട്ടറിൽ
- മോഡ്രിച്ചും സംഘവും ഖത്തറിൽ നിന്നും മടങ്ങുന്നത് ജയത്തോടെ
- മൊറോക്കോയെ കീഴടക്കി, ഖത്തറിൽ നിന്നും ജയത്തോടെ ക്രൊയേഷ്യ മടങ്ങുന്നു
- പെനാൽറ്റി ഷൂട്ടൗട്ടിൽ വീണു, ബ്രസീലിനെ കീഴടക്കി ക്രൊയേഷ്യ സെമിയിൽ
- TODAY
- LAST WEEK
- LAST MONTH
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക
- വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചിലർക്കും ദഹിച്ചില്ല; ആരെടാ പടക്കം പൊട്ടിച്ചത് എന്നു പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; ചെറിയ തർക്കം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും കൂട്ട അടിയിലെത്തി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറൽ
- ഇതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും; അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു; അച്ഛനെയും അമ്മയെയും കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും തിരിച്ചു തെറി പറയും: ഉണ്ണി മുകുന്ദൻ നിലപാടിൽ ഉറച്ച്; മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തുമോ?
- പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; തൃശൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ
- കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും?
- തൂങ്ങിമരിച്ച നിലയിൽ കണ്ട സൂരജിന്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിൽ; വലതുകാൽ തറയ്ക്ക് പുറത്തുള്ള മണ്ണിനോട് ചേർന്നും; വീടിന്റെ പുറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിൽ കിട്ടിയ മൊബൈലും; സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നത് സംഘർഷ സാധ്യതയിലേക്ക്; ഗ്രേഡ് എസ് ഐയുടെ വീട്ടിലെ സൂരജിന്റെ തൂങ്ങി മരണം ദുരൂഹതകളിലേക്ക്
- ആരാണ് ചാങ് ചുങ് ലിങ്? രാജ്യതാൽപ്പര്യം കൂട്ടുപിടിച്ചു മറുപടി നൽകിയ അദാനിക്ക് ഹിൻഡൻബർഗിന്റെ മറുചോദ്യം ചൈനീസ് ബന്ധത്തെ കുറിച്ച്; അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധമുള്ള ചൈനീസ് പൗരനെ കുറിച്ച് അദാനി മറുപടി നൽകാത്ത് ദേശീയ താല്പര്യത്തിന് പോലും എതിരാണെന്ന് ഹിൻഡൻബർഗ്
- ഇത് സ്വിറ്റ്സർലൻഡിൽ ഖുറാൻ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തിൽ ബൈബിൾ പരസ്യമായി കത്തിച്ചു ദൃശ്യങ്ങൾ സൈബറിടത്തിൽ പ്രചരിപ്പിച്ചു; ബേഡകത്ത് യുവാവിനെതിരെ കേസെടുത്തു പൊലീസ്; ക്രിസ്തുമസിന് സർക്കാർ ആശുപത്രിയിലെ പുൽക്കൂട് തകർത്ത കേസിലെ പ്രതിയും മുസ്തഫ തന്നെ
- പിണറായിയെ പിണക്കാതെ സുധാകരനെ കൂടെ നിർത്തി ശുദ്ധികലശത്തിന് എം വി ഗോവിന്ദൻ; നാസറും ചിത്തരഞ്ജനും എതിരായതോടെ മന്ത്രി പദം ഉണ്ടായിട്ടും സജി ചെറിയാന് കാലിടറുന്നുവോ? സുധാകരൻ മുന്നേറുന്നത് പഴയ ശിക്ഷ്യനെ വെട്ടാനെന്ന തിരിച്ചറിവിൽ സംസ്ഥാന നേതൃത്വം; ആലപ്പുഴ സിപിഎമ്മിൽ അടിമുടി മാറ്റത്തിനും സാധ്യത
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍