Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്സർലാൻഡിനെ മുന്നിലെത്തിച്ച് ഷാക്കിരി; മിത്രോവിലൂടെ തിരിച്ചടിച്ച് സെർബിയ; ലീഡെടുത്ത് വ്യാഹോവിച്ച്; സ്വിസ് മറുപടി എംബോളോയിലൂടെ; ആദ്യ പകുതിയിൽ പോരാട്ടം ഒപ്പത്തിനൊപ്പം; ; പ്രീക്വാർട്ടറിലെത്താൻ ജീവൻ മരണ പോരാട്ടം; രണ്ടാം പകുതി കത്തിപ്പടരും

സ്വിറ്റ്സർലാൻഡിനെ മുന്നിലെത്തിച്ച് ഷാക്കിരി; മിത്രോവിലൂടെ തിരിച്ചടിച്ച് സെർബിയ; ലീഡെടുത്ത് വ്യാഹോവിച്ച്; സ്വിസ് മറുപടി എംബോളോയിലൂടെ; ആദ്യ പകുതിയിൽ പോരാട്ടം ഒപ്പത്തിനൊപ്പം; ; പ്രീക്വാർട്ടറിലെത്താൻ ജീവൻ മരണ പോരാട്ടം; രണ്ടാം പകുതി കത്തിപ്പടരും

സ്പോർട്സ് ഡെസ്ക്

ദോഹ: ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡും സെർബിയയും ഒപ്പത്തിനൊപ്പം. 20ാം മിനുറ്റിൽ ഷെർദാൻ ഷാക്കിരിയിലൂടെ സ്വിസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 26ാം മിനുറ്റിൽ മിത്രോവിലൂടെ സെർബിയ ഒപ്പമെത്തി. 35ാം മിനുറ്റിൽ വ്യാഹോവിച്ചിലൂടെ ഗോൾ നേടി സെർബിയ ലീഡ് ഉയർത്തി. ആദ്യ പകുതി തീരാൻ മിനിറ്റുകൾ ശേഷിക്കെ എംബോളോയിലൂടെ ഗോൾ മടക്കി സ്വിസ് ഒപ്പമെത്തി.

3-4-1-2 ഫോർമേഷനിലാണ് സെർബിയ കളത്തിലിറങ്ങുന്നതെങ്കിൽ 4-2-3-1 ഫോർമേഷനിലാണ് സ്വിസ് പട ഇറങ്ങുന്നത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ഇന്നത്തെ പോര്. സ്വിറ്റ്സർലൻഡിനും കാമറൂണിനും സെർബിയക്കും സാധ്യതയുണ്ട്. നേരിയ മുൻതൂക്കം സ്വിറ്റ്സർലാൻഡിനാണ്. സ്വിറ്റ്സർലാൻഡിന് സെർബിയക്കെതിരെ ജയിച്ചാലോ സമനിലയിൽ തളച്ചാലോ പ്രീക്വാർട്ടറിലെത്താം. സെർബിയക്ക് ജയം അനിവാര്യമാണ്. തോൽവിയോ സമനിലയോ പുറത്തേക്കുള്ള വാതിലാണ്. ജയിച്ചാലും നോക്കൗട്ട് ഉറപ്പല്ല. കാമറൂൺ ബ്രസീലിനോട് തോൽക്കണം. കാമറൂണിന് മുന്നിൽ ജയം മാത്രമാണ് ഏക വഴി. എതിരാളികൾ ബ്രസീലാണ്. അതിനാൽ ആ ലക്ഷ്യം എളുപ്പമല്ലെന്ന് മാത്രം. തോറ്റാലും സമനിലയിലായാലും കാമറൂണും പുറത്താകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP