Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ മെസിയോട് പറഞ്ഞു, 100 യൂറോക്ക് ഞാൻ ബെറ്റ് വെക്കാം, അത് റഫറി പെനൽറ്റി അനുവദിക്കല്ലെന്ന്; പക്ഷെ റഫറി പെനൽറ്റി വിധിച്ചു; ഞാൻ ബെറ്റിൽ തോറ്റു; മെസിക്ക് നൂറ് യൂറോ കൊടുക്കാൻ പോകുന്നില്ല'; മത്സരത്തിനിടെ മെസിയുമായി 100 യൂറോ ബെറ്റ് വച്ചത് തുറന്നുപറഞ്ഞ് പോളണ്ട് ഗോൾകീപ്പർ

'ഞാൻ മെസിയോട് പറഞ്ഞു, 100 യൂറോക്ക് ഞാൻ ബെറ്റ് വെക്കാം, അത് റഫറി പെനൽറ്റി അനുവദിക്കല്ലെന്ന്; പക്ഷെ റഫറി പെനൽറ്റി വിധിച്ചു; ഞാൻ ബെറ്റിൽ തോറ്റു; മെസിക്ക് നൂറ് യൂറോ കൊടുക്കാൻ പോകുന്നില്ല'; മത്സരത്തിനിടെ മെസിയുമായി 100 യൂറോ ബെറ്റ് വച്ചത് തുറന്നുപറഞ്ഞ് പോളണ്ട് ഗോൾകീപ്പർ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിലെ നിർണായ പോരാട്ടത്തിൽ പോളണ്ടിനെ കീഴടക്കി അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും മത്സരത്തിനിടെ ലഭിച്ച പെനാൽറ്റി അർജന്റീന നായകൻ ലയണൽ മെസി പാഴാക്കിയത് ആരാധകരെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ നേടിയ മെസിക്ക് മൂന്നാം മത്സരത്തിൽ ലഭിച്ച ഗോളവസരം മുതലാക്കാനായില്ല. ജീവന്മരണ പോരാട്ടത്തിനിടെ അർജന്റീനയുടെ തുടർ ആക്രമണങ്ങളിൽ പോളിഷ് പ്രതിരോധം ആടിയുലയുന്നതിനിടെയാണ് 36-ാം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിക്കുന്നത്.

പോളണ്ട് ബോക്‌സിലേക്ക് ഉയർന്നു വന്ന പന്തിൽ ഹെഡ് ചെയ്ത് ഗോളടിക്കാനായി ചാടി ഉയർന്ന മെസിയുടെ മുഖത്ത് പോളണ്ട് ഗോൾ കീപ്പർ വോയ്ചെക് ഷെസ്നിയുടെ കൈ കൊണ്ടു. മുഖം പൊത്തി ഗ്രൗണ്ടിൽ വീണ മെസി പെനൽറ്റിക്കായി അവകാശവാദമുന്നയിച്ചില്ലെങ്കിലും അർജന്റീന താരങ്ങൾ വാർ ചെക്കിനായി റഫറിയെ സമീപിച്ചു. ഇതോടെ വാർ പരിശോധനക്കുശേഷം റഫറി പെനൽറ്റി വിധിക്കുകയും മെസിയുടെ കിക്ക് വോയ്‌ചെക് ഷെസ്നി. രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

മെസിയുടെ പെനാൽറ്റി ഷെസ്നി സേവ് ചെയ്തെങ്കിലും അലക്സിസും അൽവാരസും അർജന്റീനക്കായി വല കുലുക്കി. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ ഡിസംബർ നാലിനാണ് ഓസ്ട്രേലിയയുടെ മത്സരം. ഡിസംബർ നാലിന് ഫ്രാൻസിന് എതിരെയാണ് പോളണ്ടിന്റെ പ്രീക്വാർട്ടർ മത്സരം.

ഇതിനിടെ റഫറി വാർ ചെക്കിനായി പോയപ്പോൾ മെസിയുമായി ബെറ്റ് പിടിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് വോയ്‌ചെക് ഷെസ്നി. താൻ പന്ത് തട്ടിയകറ്റിയാനായി ഉയർന്നു ചാടിയതാണെന്നും വാർ പരിശോധന കഴിയുമ്പോൾ ഡച്ച് റഫറി ഡാനി മക്കിലി പെനൽറ്റി വിധിക്കില്ലെന്നും താൻ മെസിയുമായി ബെറ്റ് വെച്ചിരുന്നതായി വോയ്ചെക് പറഞ്ഞു.

പെനാൽറ്റിക്ക് മുൻപ് ഞങ്ങൾ സംസാരിച്ചു. റഫറി പെനാൽറ്റി അനുവദിക്കില്ല, 100 യൂറോയ്ക്ക് ബെറ്റ് എന്ന് ഞാൻ മെസിയോട് പറഞ്ഞു. ലോകകപ്പിൽ ഇത് അനുവദനീയമാണോ എന്ന് എനിക്ക് അറിയില്ല. ഇതിന്റെ പേരിൽ എന്നെ വിലക്കിയേക്കാം. എന്നാൽ ഞാനിപ്പോൾ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാൻ മെസിക്ക് പണം കൊടുക്കാനും പോകുന്നില്ല. 100 യൂറോ മെസിക്ക് ഒരു വിഷയമായിരിക്കില്ല. വേണ്ടതത്രയും മെസിയുടെ കയ്യിലുണ്ട്, മത്സര ശേഷം ഷെസ്നി പറഞ്ഞു.

ബെറ്റിൽ തോറ്റെങ്കിലും താൻ 100 യൂറോ മെസിക്ക് കൊടുക്കാൻ പോകുന്നില്ലെന്നും വോയ്‌ചെക് പറഞ്ഞു. ഞാനാ പണം അദ്ദേഹത്തിന് കൊടുക്കാൻ പോകുന്നില്ല. അതൊന്നും മെസിക്ക് ഒരു പ്രശ്‌നമല്ല, കാരണം അദ്ദേഹത്തിന് ഈ 100 യൂറോയുടെ ആവശ്യമില്ല-വോയ്‌ചെക് വ്യക്തമാക്കി.

ടൂർണമെന്റിൽ സൗദിക്കെതിരെയും വോയ്‌ചെക് പെനൽറ്റി രക്ഷപ്പെടുത്തിയിരുന്നു. രണ്ട് തവണ പെനൽറ്റി രക്ഷപ്പെടുത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്നും വോയ്‌ചെക് പറഞ്ഞു. പെനൽറ്റി തടുക്കാൻ തയ്യാറെടുപ്പ് വേണം, പക്ഷെ മെസിയുടെ പെനൽറ്റി തടുത്തിടണമെങ്കിൽ ഭാഗ്യം കൂടി വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP