ലോകകപ്പിൽ ബദ്ധവൈരികളായ അമേരിക്കയോട് തോറ്റു ഇറാൻ പുറത്തായത് ആഘോഷമാക്കി ഇറാൻ ജനത; പടക്കം പൊട്ടിച്ചും തെരുവുകളിൽ നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോണുകൾ മുഴക്കിയും ആഘോഷം; ഹിജാബ് വലിച്ചെറിഞ്ഞും കൂട്ടിയിട്ട് കത്തിച്ചും പ്രതിഷേധം; ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

സ്പോർട്സ് ഡെസ്ക്
ടെഹ്റാൻ: ഖത്തർ ലോകകപ്പിൽ ബദ്ധവൈരികളായ അമേരിക്കയോട് പരാജയപ്പെട്ട് ഇറാൻ പുറത്തായതിന് പിന്നാലെ ദേശീയ ടീമിന്റെ തോൽവി ആഘോഷമാക്കി ഇറാൻ ജനത. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും തെരുവുകളിൽ നൃത്തം ചെയ്തുമാണ് സ്വന്തം രാജ്യത്തിന്റെ പരാജയത്തെ ഇറാനികൾ ആഘോഷമാക്കിയത്. ഇവയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
അമേരിക്കയോടുള്ള ഇറാന്റെ വിരോധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കയ്ക്കെതിരെ ഏറ്റവും കൂടുതൽ തവണ കടുത്ത ഭാഷയിൽ സംസാരിച്ചിട്ടുള്ള മറ്റ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ഇറാന്റെ ഭരണകൂടവും ഭരണത്തലവന്മാരുമായിരിക്കും. എന്നാൽ, ചരിത്രത്തിന്റെ വിധിവൈപരിത്യം പോലെ അമേരിക്കയോട് ലോകകപ്പ് ഫുട്ബോളിൽ സ്വന്തം രാജ്യം തോൽവി ഏറ്റുവാങ്ങിയത് ഇറാനികൾ ഭരണകൂടത്തോടുള്ള പ്രതിഷേധത്താൽ ആഘോഷമാക്കി മാറ്റുകയായിരുന്നു.
نقاطی ازسنندج درلحظه گل آمریکا Sanandaj pic.twitter.com/OxOnYW7Qdv
— Kaveh Ghoreishi (@KavehGhoreishi) November 29, 2022
അമേരിക്കയോട് തോറ്റതോടെ ഇറാൻ ലോകകപ്പിൽ നിന്ന് പുറത്ത് പോവുകയും ബദ്ധശത്രുക്കളായ അമേരിക്ക നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. ഒരു ഗോളിനായിരുന്നു ഇറാന്റെ തേൽവി. എന്നാൽ, ഈ തോൽവിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇറാനികളാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.
لحظه پایان بازی در سقز ???? Saqqez pic.twitter.com/9mk8lVUTyn
— Kaveh Ghoreishi (@KavehGhoreishi) November 29, 2022
ഹിജാബ് വലിച്ചെറിഞ്ഞും കൂട്ടിയിട്ട് കത്തിച്ചും ഇറാൻ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കുർദിസ്ഥാനിലും മാരിവാനിലും കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലുമെല്ലാം ആളുകൾ പടക്കം പൊട്ടിച്ചും ഹോൺ മുഴക്കിയും രാജ്യത്തിന്റെ പരാജയം ആഘോഷമാക്കി. പരാജയം ആഘോഷമാക്കുന്ന നിരവധി ട്വീറ്റുകളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ടീമിന്റെ പുറത്താകൽ ആഘോഷമാക്കിയത്.
Iran is a country where people are very passionate about football. Now they are out in the streets in the city of Sanandaj & celebrate the loss of their football team against US.
— Masih Alinejad ????️ (@AlinejadMasih) November 29, 2022
They don’t want the government use sport to normalize its murderous regime.pic.twitter.com/EMh8mREsQn pic.twitter.com/MqpxQZqT20
കുർദിസ്ഥാനിലെ മഹബാദിൽ പടക്കങ്ങൾ പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും ആളുകൾ രാജ്യത്തിന്റെ തോൽവി ആഘോഷിച്ചു. മാരിവാനിൽ ആകാശത്തേക്ക് പടക്കങ്ങൾ പൊട്ടിച്ചായിരുന്നു ആഘോഷം. കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലും വെടിക്കെട്ടുയർന്നു. 'ഞാൻ മൂന്ന് മീറ്റർ ചാടി അമേരിക്കയുടെ ഗോൾ ആഘോഷിക്കുമെന്ന് ആരാണ് കരുതിയിരുന്നത്!' തോൽവിക്ക് ശേഷം ഇറാനിയൻ ഫുട്ബോൾ ജേണലിസ്റ്റ് സയീദ് സഫറാനി ട്വീറ്റ് ചെയ്തു. 'ഇതാണ് മധ്യത്തിൽ കളിക്കുന്നത്, അവർ ജനങ്ങളോടും എതിരാളികളോടും എന്തിന് സർക്കാരിനോടും തോറ്റുപോയി'. പോഡ്കാസ്റ്റർ ഇലാഹെ ഖോസ്രാവിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഇറാൻ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ അമീർ എബ്തേഹാജിയുടെ ട്വീറ്റ് 'അവർ അകത്തും പുറത്തും തോറ്റു' എന്നായിരുന്നു.
The joy in Iran after the Iranian team lost to USA and was eliminated from the World Cup pic.twitter.com/Xft6KgnlR4
— Adam Albilya (@AdamAlbilya) November 30, 2022
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനു പിന്നാലെ ഇറാനിൽ ശക്തമായ പ്രധിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഇറാൻ ടീം വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയോ ദേശീയഗാനം ആലപിക്കാതിരിക്കുകയോ ചെയ്താൽ ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തു. മഹ്സ അമിനിയുടെ നാടായ സാക്കെസിലും ആളുകൾ പരാജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ സെപ്റ്റംബർ 22 ന് രാജ്യ തലസ്ഥാനമായ ടെഹ്റാനിലെത്തിയ കുർദ്ദിഷ് യുവതി മഹ്സ അമിനി, ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് ഇവരെ പിടികൂടുകയും ക്രൂരമർദ്ദനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യവ്യാപകമായി സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായി. സർവ്വകലാശാലകളിൽ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടിയപ്പോൾ സ്ത്രീകൾ തെരുവുകളിൽ ഹിജാബ് കത്തിക്കുകയും പരസ്യമായി മുടി മുറിക്കുകയും ചെയ്തു.
പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റമുട്ടലിൽ ഇതിവരെയായി ഏതാണ്ട് 500 മുകളിൽ ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതിൽ അമ്പതിന് മുകളിൽ കുട്ടികളും പൊലീസുകാരും ഉൾപ്പെടുന്നു. നിരവധി സ്ത്രീകളും അതിക്രമങ്ങളെ തുടർന്ന് കൊല്ലപ്പെട്ടു. എന്നാൽ, പ്രശ്നപരിഹാരത്തിനേക്കാൾ പ്രതിഷേധത്തെ അടിച്ചമർത്താനായിരുന്നു ഇറാന്റെ മതഭരണകൂടം ശ്രമിച്ചത്. ഏറ്റവും ഒടുവിൽ ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം പാടിയപ്പോൾ ഹിജാബ് പ്രതിഷേധത്തോടൊപ്പം നിന്ന് ഇറാന്റെ കളിക്കാർ നിശബ്ദരായി നിന്നത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അമേരിക്കയോടുള്ള രാജ്യത്തിന്റെ കളിക്കളത്തിലെ തോൽവിയെ പോലും ഇറാനികൾ ആഘോഷമാക്കി മാറ്റുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും ? നിങ്ങളുടെ ഹൃദയത്തിന് എത്ര വർഷത്തെ ആയുസ്സുണ്ട്? ഈ ഓൺലൈൻ കാൽക്കുലേറ്ററിലൂടെ മനസ്സിലാക്കുക; പാലൊഴിക്കാതെ കാപ്പി കുടിച്ചാൽ എന്തു സംഭവിക്കുമെന്നു കൂടി അറിയുക
- വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചിലർക്കും ദഹിച്ചില്ല; ആരെടാ പടക്കം പൊട്ടിച്ചത് എന്നു പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; ചെറിയ തർക്കം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും കൂട്ട അടിയിലെത്തി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറൽ
- ഇതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും; അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു; അച്ഛനെയും അമ്മയെയും കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും തിരിച്ചു തെറി പറയും: ഉണ്ണി മുകുന്ദൻ നിലപാടിൽ ഉറച്ച്; മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തുമോ?
- പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു; തൃശൂർ സ്വദേശിയായ വയോധികൻ അറസ്റ്റിൽ
- കടന്നപ്പള്ളിക്ക് മന്ത്രിയാകണമെന്ന അതിമോഹമില്ല; ആന്റണി രാജുവിനെ ഒഴിവാക്കിയാൽ ലത്തീൻ സഭ പിണങ്ങും; ദേവർകോവിൽ മന്ത്രിയായി തുടരുന്നത് ലോക്സഭയിൽ മുസ്ലിം വോട്ടുകളും കൂട്ടും; രണ്ടരക്കൊല്ലത്തിന് ശേഷമുള്ള പുനഃസംഘടനയോട് മുഖ്യമന്ത്രിക്ക് താൽപ്പര്യക്കുറവ്; പിണറായി കാബിനറ്റിലേക്ക് എത്താൻ ഗണേശ് കുമാറിന് കടമ്പകൾ ഏറെ; പത്തനാപുരം എംഎൽഎയെ സിപിഎം തഴയും?
- ഇത് സ്വിറ്റ്സർലൻഡിൽ ഖുറാൻ കത്തിച്ചതിനുള്ള പ്രതികാരം; കേരളത്തിൽ ബൈബിൾ പരസ്യമായി കത്തിച്ചു ദൃശ്യങ്ങൾ സൈബറിടത്തിൽ പ്രചരിപ്പിച്ചു; ബേഡകത്ത് യുവാവിനെതിരെ കേസെടുത്തു പൊലീസ്; ക്രിസ്തുമസിന് സർക്കാർ ആശുപത്രിയിലെ പുൽക്കൂട് തകർത്ത കേസിലെ പ്രതിയും മുസ്തഫ തന്നെ
- തൂങ്ങിമരിച്ച നിലയിൽ കണ്ട സൂരജിന്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിൽ; വലതുകാൽ തറയ്ക്ക് പുറത്തുള്ള മണ്ണിനോട് ചേർന്നും; വീടിന്റെ പുറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിൽ കിട്ടിയ മൊബൈലും; സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നത് സംഘർഷ സാധ്യതയിലേക്ക്; ഗ്രേഡ് എസ് ഐയുടെ വീട്ടിലെ സൂരജിന്റെ തൂങ്ങി മരണം ദുരൂഹതകളിലേക്ക്
- ആരാണ് ചാങ് ചുങ് ലിങ്? രാജ്യതാൽപ്പര്യം കൂട്ടുപിടിച്ചു മറുപടി നൽകിയ അദാനിക്ക് ഹിൻഡൻബർഗിന്റെ മറുചോദ്യം ചൈനീസ് ബന്ധത്തെ കുറിച്ച്; അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധമുള്ള ചൈനീസ് പൗരനെ കുറിച്ച് അദാനി മറുപടി നൽകാത്ത് ദേശീയ താല്പര്യത്തിന് പോലും എതിരാണെന്ന് ഹിൻഡൻബർഗ്
- പിണറായിയെ പിണക്കാതെ സുധാകരനെ കൂടെ നിർത്തി ശുദ്ധികലശത്തിന് എം വി ഗോവിന്ദൻ; നാസറും ചിത്തരഞ്ജനും എതിരായതോടെ മന്ത്രി പദം ഉണ്ടായിട്ടും സജി ചെറിയാന് കാലിടറുന്നുവോ? സുധാകരൻ മുന്നേറുന്നത് പഴയ ശിക്ഷ്യനെ വെട്ടാനെന്ന തിരിച്ചറിവിൽ സംസ്ഥാന നേതൃത്വം; ആലപ്പുഴ സിപിഎമ്മിൽ അടിമുടി മാറ്റത്തിനും സാധ്യത
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍