Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആ ഗോളിനു മിനിറ്റിനു മുമ്പ് ഞങ്ങൾ സംസാരിച്ചിരുന്നു; മെക്സിക്കൻ ബോക്‌സിനകത്ത് സ്പെയിസ് ഉണ്ടാകുമ്പോൾ പന്ത് നൽകണമെന്ന് മെസി പറഞ്ഞു; ആ ഗോളിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല'; ലോകം കയ്യടിച്ച ഗോളിനെക്കുറിച്ച് എയ്ഞ്ചൽ ഡി മരിയ

'ആ ഗോളിനു മിനിറ്റിനു മുമ്പ് ഞങ്ങൾ സംസാരിച്ചിരുന്നു; മെക്സിക്കൻ ബോക്‌സിനകത്ത് സ്പെയിസ് ഉണ്ടാകുമ്പോൾ പന്ത് നൽകണമെന്ന് മെസി പറഞ്ഞു; ആ ഗോളിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല'; ലോകം കയ്യടിച്ച ഗോളിനെക്കുറിച്ച് എയ്ഞ്ചൽ ഡി മരിയ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്ത ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയത് മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തിലെ ജയമായിരുന്നു. നിർണായക മത്സരത്തിന്റെ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അർജന്റീനയെ മുന്നിലെത്തിച്ചത് മെസിയുടെ തകർപ്പൻ ഗോളാണ്. നിർണായക ജയത്തിലേക്ക് വഴി ഒരുക്കിയ ലയണൽ മെസിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സഹതാരം എയ്ഞ്ചൽ ഡി മരിയ.

ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം കളിക്കാൻ അവസരം ലഭിച്ചുവെന്നും തന്നെ സംബന്ധിച്ച് ലയണൽ മെസിയാണ് എല്ലാമെന്നും മെക്‌സിക്കോയ്ക്ക് എതിരായ മത്സരത്തിനു ശേഷം എയ്ഞ്ചൽ ഡി മരിയ പറഞ്ഞു. മത്സരത്തിൽ ആദ്യ ഗോൾ പിറന്നത് എങ്ങനെയെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഡി മരിയയുടെ പ്രതികരണം.

'ആ ഗോളിനു മിനിറ്റിനു മുമ്പ് ഞങ്ങൾ സംസാരിച്ചിരുന്നു. മെക്സിക്കൻ ബോക്‌സിനകത്ത് സ്പെയിസ് ഉണ്ടാകുമ്പോൾ പന്ത് നൽകണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ ആ നിമിഷത്തിനായാണ് കാത്തിരുന്നതും അത്തരം ഒരു നിമിഷത്തിലാണ് പന്ത് അദ്ദേഹത്തിന് നല്കിയതും. അദ്ദേഹം മനോഹരമായി അത് വലയിലെത്തിച്ചു. ആ ഗോളിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം ക്ലബ് തലത്തിലും 14 വർഷമായി ദേശീയ ടീമിലും കളിക്കാൻ അവസരം ലഭിച്ചു. എന്നെ സംബന്ധിച്ച് ലിയൊ ആണ് എല്ലാം'- ഡി മരിയ പറഞ്ഞു.

ലയണൽ മെസ്സി എന്തോ കണ്ടിരുന്നു: അധികം അല്ല, എല്ലാം ആകാൻ മാത്രം മതി. ഒരു മണിക്കൂർ കഴിഞ്ഞു, മെക്സിക്കോയ്ക്കെതിരെ ഒരു വഴി കണ്ടെത്താൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല, അദ്ദേഹം അടുത്ത് വന്ന് ശാന്തമായി സംസാരിച്ചു. ഒരു മിനിറ്റിനുള്ളിൽ, അവൻ ലക്ഷ്യം കണ്ടു. ഈ സമയം അവൻ ഓടി, നിലവിളിച്ചു, അവന്റെ ഷോട്ട് മെക്‌സിക്കോ വലയിലേക്ക് പറന്നു. അവൻ പറഞ്ഞിടത്ത് നിന്ന് കൃത്യമായി അടിച്ചു. ഇതൊരു 'മഹത്തായ നിമിഷം', ഡി മരിയ പറയുന്നു.

64 -ാം മിനിറ്റിലെ ഗോളിനുള്ള ആദ്യ നീക്കം ലയണൽ മെസി ആണ് ആരംഭിച്ചത്. മധ്യ അർധ വൃത്തത്തനു സമീപത്തു നിന്ന് മെസി പന്ത് എൻസൊ ഫെർണാണ്ടസിനു കൈമാറി. വലത് വിംഗിൽ വൈഡ് ആയി നിലകൊണ്ടിരുന്ന എയ്ഞ്ചൽ ഡി മരിയയ്ക്ക് എൻസൊ ഫെർണാണ്ടസ് പന്ത് മറിച്ചു. അപ്പോഴേക്കും ലയണൽ മെസി പെനൽറ്റി ബോക്സിനു പുറത്തുള്ള ഡി സർക്കിളിനു തൊട്ടു പുറത്ത് എത്തിയിരുന്നു. മെസി മാർക്ക് ചെയ്തില്ലെങ്കിലും ബോക്സിനുള്ളിൽ പ്രതിരോധ മതിൽ തീർത്ത് അഞ്ച് മെക്സിക്കൻ കളിക്കാർ അപ്പോൾ കാവൽ തീർത്തു. മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന മെസിയെ തേടി എയ്ഞ്ചൽ ഡി മരിയയുടെ പാസ്. പന്ത് ഇടം കാൽകൊണ്ട് നിയന്ത്രിച്ച മെസി, തൊട്ടടുത്ത നിമിഷം നിലംപറ്റെയുള്ള ഷോട്ട് തൊടുത്തു.



മെക്സിക്കൻ പ്രതിരോധക്കാരുടെ കണക്കു കൂട്ടൽ പിഴച്ച ഷോട്ടായിരുന്നു അത്. അർജന്റീനയുടെ ജൂലിയൻ ആൽവരെസ് അടക്കമുള്ള സ്ട്രൈക്കർമാരെ മാർക്ക് ചെയ്തു നിന്ന മെക്സിക്കൻ പ്രതിരോധക്കാരുടെ കാലുകൾക്ക് ഇടയിലൂടെ പന്ത് വലയിൽ. റോബർട്ടോ ലെവൻഡോവ്സ്‌കിയുടെ പെനൽറ്റി തടഞ്ഞ് സൂപ്പർ ഹീറോ ആയ മെക്സിക്കോയുടെ ഗ്വില്ലെർമൊ ഒച്ചാവോയുടെ ഇടത്തോട്ടുള്ള നെടുനീളൻ ഡൈവിനും അപ്പുറത്തായിരുന്നു മെസിയുടെ അളന്നു തൂക്കിയുള്ള ഷോട്ട്. മെക്സിക്കോയ്ക്ക് എതിരായ ജയത്തോടെ പ്രീക്വാർട്ടർ സാധ്യത അർജന്റീന സജീവമാക്കി.

ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ 2-0 ത്തിനാണ് അർജന്റീന മെക്‌സിക്കോയെ കീഴടക്കിയത്. 64-ാം മിനിറ്റിൽ മെസിയും 87-ാം മിനിറ്റിൽ പകരക്കാരൻ എൻസോ ഫെർണാണ്ടസുമാണ് ലക്ഷ്യം കണ്ടത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലുമില്ലാത്ത ആദ്യപകുതിയിലെ സമ്മർദവും ബോക്സിനുമുന്നിൽ കയർകെട്ടിത്തിരിച്ചപോലുള്ള പ്രതിരോധവും മറികടന്നാണ് 64-ാം മിനിറ്റിൽ മെസി പന്തിനെ ഗോൾവലയിലെത്തിച്ചത്. എയ്ഞ്ചൽ ഡി മരിയ ബോക്‌സിന് തൊട്ടുമുന്നിലേക്ക് പന്ത് നൽകുമ്പോൾ മെസിക്കു മുന്നിൽ മെക്‌സിക്കോ പ്രതിരോധഭിത്തിയുണ്ടായിരുന്നു. എന്നാൽ അതിനിടയിലൂടെ മെസിയുടെ ഷോട്ട് മെക്‌സിക്കോ ഗോൾവലയിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP