Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

ഇത് ലോക കിരീടത്തിന് തുല്യം; സൗദിയിൽ തീരാത്ത ആഘോഷം; അട്ടിമറി വിജയം ആഘോഷമാക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്: അർജന്റീനയെ തകർത്തതിന് പിന്നാലെ സൗദി അറേബ്യയിൽ നാളെ പൊതു അവധി; ടീമംഗങ്ങൾക്കെല്ലാം റോൾസ് റോയിസ് ഫാന്റം സമ്മാനം

ഇത് ലോക കിരീടത്തിന് തുല്യം; സൗദിയിൽ തീരാത്ത ആഘോഷം; അട്ടിമറി വിജയം ആഘോഷമാക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്: അർജന്റീനയെ തകർത്തതിന് പിന്നാലെ സൗദി അറേബ്യയിൽ നാളെ പൊതു അവധി; ടീമംഗങ്ങൾക്കെല്ലാം റോൾസ് റോയിസ് ഫാന്റം സമ്മാനം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ ലോകകപ്പിൽ തകർത്തതിന് പിന്നാലെ ആഘോഷതിമിർപ്പിലാണ് സൗദി അറേബ്യയും അവിടത്തെ ഫുട്‌ബോൾ ആരാധകരും.ലോക ഫുട്‌ബോളിലെ മിശിഹയെന്ന് അറിയപ്പെടുന്ന മെസ്സിയുടെ പട്ടാളത്തെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് അടിയറവ് പറയിപ്പിച്ചപ്പോൾ സൗദിയെന്ന ലോക ഫുട്‌ബോളിലെ അമ്പത്തിയൊന്നാം സ്ഥാനക്കാർക്കത് ലോകകപ്പിനോളം പോന്ന വിജയം തന്നെയാണ്.അതിന്റെ എല്ലാ ആഘോഷങ്ങളും രാജ്യവും ഭരണകൂടവും ജയത്തിന് പിന്നാലെ തന്നെ സൗദിയിൽ തുടങ്ങിക്കഴിഞ്ഞു.

വിജയാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം.കരുത്തരായ അർജന്റീനയ്ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്.സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.ടീമംഗങ്ങൾക്കെല്ലാം റോൾസ് റോയിസ് ഫാന്റം കാർ സമ്മാനം നൽകുമെന്നും രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.അർജന്റീനയ്‌ക്കെതിരായ സൗദിഅറേബ്യയുടെ തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിൽ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആറാമത്തെ ലോകകപ്പിനിറങ്ങിയ സൗദിക്ക് അർജന്റീനയെന്നാൽ ബാലികേറാമല തന്നെയായിരുന്നു. ലുസെയിൽ സ്റ്റേഡിയത്തിൽ അതുകൊണ്ട് തന്നെ അസാധാരണമായ അന്തരീക്ഷമായിരുന്നു നിറഞ്ഞുനിന്നിരുന്നതും.ആരാധന കൊടുമുടിയോളം കയറിയ അർജന്റീന ഫാൻസിന്റെ വാമോസ് വിളിക്കൊപ്പം രണ്ടാം പകുതിയിലേക്കെത്തിയപ്പോൾ ആയിരക്കണക്കിന് സൗദി ആരാധകരുടെ ശബ്ദവും ഉയർന്നു.നമ്മുടെ ടീം നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു.എവിടെ മെസി? അയാളെ നമ്മൾ കീഴടക്കി, പച്ചയണിഞ്ഞ സൗദി ആരാധകർ സ്റ്റേഡിയത്തിൽ അലറി വിളിച്ചത് അങ്ങനെയായിരുന്നു.

ഐതിഹാസിക വിജയത്തിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്റെ ചിത്രമടക്കം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.മത്സരത്തിന്റെ ആദ്യാവസാനം ടെലിവിഷനിൽ കണ്ട കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സൗദിയുടെ അട്ടിമറി വിജയത്തിന് പിന്നാലെ ദൈവത്തിന് മുന്നിൽ സുജൂദ് ചെയ്യുകയും ചെയ്തു. റിയാദിലെ കൊട്ടാരത്തിൽ ഒപ്പമുണ്ടായിരുന്ന സഹോദരന്മാരെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട ശേഷമാണ് അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ച് സുജൂദ് നിർവഹിച്ചത്.

സൗദി താരങ്ങളാകട്ടെ ഡ്രെസിങ് റൂമിലെ ഡാൻസ് നിർത്താതെ തുടരുകയാണ്.താരങ്ങൾ ഡ്രസിങ് റൂമിലാണ് ഡാൻസെങ്കിൽ ആരാധകരും സൗദി ജനതയും ഡാൻസുമായി തെരുവോരങ്ങൾ കീഴടക്കുകയാണ്.സൗദിയിൽ മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ പലതിലും വലിയ ആഘോഷമാണ് അരങ്ങേറുന്നത്.

അർജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ അട്ടിമറി വിജയത്തെ പ്രകീർത്തിച്ച് ദുബായ് ഭരണാദികരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അടക്കമുള്ളവർ രംഗത്തെത്തി. ടൂർണമെന്റിലെ ഫേവറൈറ്റുകളായ അർജന്റീനയെ അട്ടിമറിച്ച സൗദിയുടെ വിജയം അർഹിച്ചതാണെന്നും അറേബ്യൻ നാടിന്റെ സന്തോഷമാണിതെന്നും ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പറഞ്ഞു.

അർഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യൻ നാടിന്റെ വിജയം. ഞങ്ങളെ സന്തോഷിപ്പിച്ചതിന് സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങൾ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ പ്രസ്താവന. ദുബായ് കിരീട അവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹമ്ദാൻ ബിൻ മൊഹമ്മദ് റാഷിദ് അൽ മഖ്തൂമും സൗദിയുടെ അട്ടിമറി വിജയത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. അൽ അക്ഥറിന് അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ സൗദി അറേബ്യ, അഭിനന്ദനങ്ങൾ എല്ലാ അറബികൾക്കും എന്നായിരുന്നു ഹമ്ദാൻ ബിൻ മൊഹമ്മദിന്റെ ട്വീറ്റ്.

തുടർച്ചയായ 36 വിജയവുമായി നീങ്ങിയിരുന്ന അർജന്റീനയുടെ കുതിപ്പിനാണ് അവർ തടയിട്ടത്. 37 വിജയമുള്ള ഇറ്റലിക്കൊപ്പമെത്താനുള്ള അവസരമാണ് സൗദി തകർത്തെറിഞ്ഞത്.രണ്ട് പകുതികളിലുമായി പല അവസരങ്ങൾ ലഭിച്ചെങ്കിലും അർജന്റീനയ്ക്ക് അതൊന്നും മുതലാക്കാനായില്ല.80ാം മിനുട്ടിൽ അർജന്റീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്.മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് അർജന്റീനയ്ക്ക് പെനാൽട്ടി ലഭിച്ചത്.തുടർന്ന് നായകൻ മെസ്സി നിലംചേർത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP