Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിക്കിനി അണിഞ്ഞ് ക്രൊയേഷ്യൻ മോഡൽ നടന്നു നീങ്ങിയപ്പോൾ കൗതുകത്തോടെ ഒളിഞ്ഞു നോക്കി അറബ് വേഷമണിഞ്ഞ ഖത്തറികൾ; മൊബൈലിൽ ഫോട്ടോകൂടി പകർത്തിയതോടെ സംഗതി വൈറൽ: വസ്ത്രത്തിന്റെ പേരിൽ ബലം പിടിക്കുന്ന ഖത്തറിൽ സംഭവിക്കുന്നത്

ബിക്കിനി അണിഞ്ഞ് ക്രൊയേഷ്യൻ മോഡൽ നടന്നു നീങ്ങിയപ്പോൾ കൗതുകത്തോടെ ഒളിഞ്ഞു നോക്കി അറബ് വേഷമണിഞ്ഞ ഖത്തറികൾ; മൊബൈലിൽ ഫോട്ടോകൂടി പകർത്തിയതോടെ സംഗതി വൈറൽ: വസ്ത്രത്തിന്റെ പേരിൽ ബലം പിടിക്കുന്ന ഖത്തറിൽ സംഭവിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ദോഹ: സ്ത്രീകളുടെ വസ്ത്രധാരണത്തിൽ വളരെ അധികം ബലം പിടിക്കുന്ന രാജ്യമാണ് ഖത്തർ. ലോകകപ്പ് ഖത്തറിൽ എത്തിയതോടെ വസ്ത്രധാരണത്തിന്റെ വൈവിധ്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് സ്റ്റേഡിയങ്ങൾ. ബിക്കിനിയണിഞ്ഞും അൽപവസ്ത്രം ധരിച്ചും സുന്ദരികൾ സ്റ്റേഡിയത്തിലേക്കെത്തുമ്പോൾ ഒട്ടൊക്ക് കൗതുകമാണ് ഖത്തറികൾക്ക്. കഴിഞ്ഞ ദിവസം ബിക്കിനി അണിഞ്ഞ ക്രൊയേഷ്യൻ മോഡൽ സ്റ്റേഡിയത്തിലൂടെ നടന്നു നീങ്ങിയപ്പോൾ കൗതുകത്തോടെ ഒളിഞ്ഞു നോക്കിയ അറബ് വേഷമണിഞ്ഞ ഖത്തറികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇരുവരും മോഡലിന്റെ ചിത്രം മൊബൈലിൽ പകർത്തുക കൂടി ചെയ് തതോടെ സംഗതി വൈറലായി.

മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ നടന്ന മത്സരത്തിലാണ് മുൻ മിസ് ക്രൊയേഷ്യയായിരുന്ന ഇവാനാ നോളിന്റെ വരവ്. അതീവ ഗ്ലാമറസ് ആയി എത്തിയ ഇവാനയുടെ വസ്ത്രം കണ്ട ഖത്തറികൾക്ക് കൗതുകം അടക്കാൻ കഴിഞ്ഞില്ല. ഇവാനയെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണ് അവർ. മാത്രമല്ല ഫോൺ എടുത്ത് ഇവാനയുടെ ചിത്രവും പകർത്തി. 30കാരിയായ മോഡലും ഡിസൈനറുമായ ഇവാന ലോകകപ്പിന്റെ സെക്സിയസ്റ്റ് ഫാൻ ആണ്.

ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഇവാന ഇട്ട പോസ്റ്റിൽ ഖത്തറികളുടെ ചിത്രവും ഇടംപിടിച്ചു. ചുവപ്പും വെള്ളയും നിറത്തിലുള്ള ബിക്കിനി ടോപ്പിലും ഇറുകിയ പാന്റിലും നടന്നു നീങ്ങുന്ന ഇവാനയുടെ ചിത്രം പകർത്തുന്ന ഖത്തറികൾ. ഈ ചിത്രം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ആ പോസ്റ്റിന് ഇങ്ങനെയാണ് ഇവാന ക്യാപ്ഷൻ നൽകിയത്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലവ് യു ആൾ.

ഇവാനയുടെ ഫോട്ടോ കണ്ടവരെല്ലാം ഫോട്ടോയിലെ പുരുഷന്മാരുടെ നോട്ടത്തെ കുറിച്ചാണ് കമന്റ് ചെയ്തത്. വേൾഡ് കപ്പ് പ്രമാണച്ച് ഖത്തർ വസ്ത്രധാരണത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സന്ദർശകർ തങ്ങളുടെ ഷോൾഡർ കവർ ചെയ്യണമെന്നും ഷോർട്ട് സ്‌കേർട്ട് ധരിക്കരുതെന്നും അറിയിച്ചിരുന്നു. നിർദ്ദേശം ലംഘിക്കുന്നവർക്ക് ഉയർന്ന പിഴയും ജയിലും ശിക്ഷ ലഭിച്ചേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP