Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജന്റീനയോട് ഏറ്റുമുട്ടിയപ്പോൾ ഗുരുതര പരിക്കേറ്റ സഹ കളിക്കാരന്റെ ജേഴ്സി ഉയർത്തിപ്പിടിച്ച് ആദരവ് അർപ്പിച്ച് കളി തുടങ്ങി സൗദി താരങ്ങൾ; ഖത്തർ കടലിൽ വെള്ളമടിച്ചു കിറുങ്ങി ജീവിതം ആഘോഷിച്ച് ഇംഗ്ലീഷ് താരങ്ങളുടെ ഭാര്യമാർ

അർജന്റീനയോട് ഏറ്റുമുട്ടിയപ്പോൾ ഗുരുതര പരിക്കേറ്റ സഹ കളിക്കാരന്റെ ജേഴ്സി ഉയർത്തിപ്പിടിച്ച് ആദരവ് അർപ്പിച്ച് കളി തുടങ്ങി സൗദി താരങ്ങൾ; ഖത്തർ കടലിൽ വെള്ളമടിച്ചു കിറുങ്ങി ജീവിതം ആഘോഷിച്ച് ഇംഗ്ലീഷ് താരങ്ങളുടെ ഭാര്യമാർ

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ നേടിയ വിജയം സൗദി അറേബ്യയെ സംബന്ധിച്ച് ലോകകപ്പ് നേടുന്നതിന് തുല്യമായിരുന്നു. ഔദ്യോഗിക അവധി വരെ പ്രഖ്യാപിച്ച് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ആ വിജയത്തെ നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെയ്തിരുന്നു. ആ നിർണ്ണായക മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് പുറത്തിരിക്കേണ്ടി വന്ന സൗദി താരം യാസർ അൽ ഷഹ്റാനിക്ക് ആദരവ് അർപ്പിച്ചുകൊണ്ടായിരുന്നു പോളണ്ടുമായുള്ള മത്സരം സൗദി ആരംഭിച്ചത്.

മുഖത്തിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന താരത്തിന്റെ ജഴ്സി ഉയർത്തിപ്പിടിച്ചായിരുന്നു സഹ താരങ്ങൾ യാസറിന് ആദരവ് അർപ്പിച്ചത്. സൗദിയുടെ ഗോൾ കീപ്പർ മുഹമ്മദ് അൽ ഒവൈസുമായി അവിചാരിതമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു യാസറിന്റെ മുഖത്തിന് പരിക്കേറ്റത്.

അൽ ഒവൈസുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് യാസർ നിലത്തു വീഴുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ മൈതാനത്തു നിന്നും എടുത്തുകൊണ്ടു പോവുകയായിരുന്നു. താരത്തിന്റെ കീഴ്‌ത്താടിയെല്ലും, മുഖത്തെ ചില അസ്ഥികളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആന്തരിക രക്തസ്രാവവുമുണ്ട്.റിയാദിലെ നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ പാൻക്രിയാറ്റിക് ഗ്രന്ഥിയിൽ ശസ്ത്രക്രിയക്ക് വിധേയനായ യാസറിന്റെ നില തൃപ്തികരമായി തുടരുകയാണ്.

കർശനമയ നിയന്ത്രണങ്ങൾക്കിടയിൽ ലോകകപ്പ് പുരോഗമിക്കുമ്പോൾ, ഖത്തറിന്റെ കടലിൽ നങ്കൂരമിട്ട് കിടക്കുന്ന ആഡംബര നൗകയിൽ ഇംഗ്ലണ്ട് താരങ്ങളുടെ പങ്കാളികൾ ജീവിതം ആഘോഷിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇംഗ്ലണ്ടിന്റെ, ഇറാനെതിരെയുള്ള 6-2 ന്റെ കൂറ്റൻ വിജയം ആഘോഷിക്കുവാൻ നൗകയിൽ മദ്യ സൽക്കാരമുൾപ്പടെയുള്ള വിരുന്നു നടന്നിരുന്നു. ഒരൊറ്റ രാത്രികൊണ്ട് മാത്രം ചെലവായത് 20,000 പൗണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഏതൊരു ലോകകപ്പിലും വസ്ത്രധാരണം കൊണ്ടും ജീവിത ശൈലികൊണ്ടും ആകർഷണീയമാകുന്ന വിഭാഗമാണ് വാഗ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കളിക്കാരുടെ ഭാര്യമാരും കാമുകിമാരും അടങ്ങുന്ന സംഘം. ഇത്തവണ ഖത്തറിലെ കർശന നിയന്ത്രണങ്ങൾ നിമിത്തം ഇവർക്ക് ഏറെ ശോഭിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ വാർത്തകളിൽ ഇടംപിടിക്കാനും ആയിട്ടില്ല.

ജാക്ക് ഗ്രീലിഷിന്റെ, മോഡൽ കൂടിയായ കാമുകി സാഷാ ആറ്റ്‌വുഡ്, ഇംഗ്ലണ്ട് ഡിഫൻഡർ ഹാരി മാഗുറിന്റെ ഭാര്യ ഫേൺ എന്നിവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. രാത്രി 2 മണിവരെ നീണ്ട ആഘോഷങ്ങൾക്കിടയിൽ 250 പൗണ്ടിന്റെ ഷാംപെയിൻ കുപ്പികളായിരുന്നു പൊട്ടിച്ചത്. ഗോൾകീപ്പർ ജോർഡാൻ പിക്ക്ഫോർഡിന്റെ കാമുകി മേഗൻ ഡേവിസണും, കൈൽ വാക്കറുടെ ഭാര്യ ആനി കിൽനെറും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

കളിക്കാരുടെ പങ്കാളികൾക്ക് പുറമെ 6000 പൗണ്ടിലധികം ആഡംബര താമസത്തിനായി നൽകിയ മറ്റുള്ളവരും ഈ ആഡംബര നൗകയിലുണ്ട്. ഖത്തറിലെ ലോക കപ്പ് അവസാനിക്കുന്നതു വരെ ഈ നൗക ഏകദേശം 7000 പേർക്ക് താമസ സൗകര്യം ഒരുക്കുന്നുണ്ട്. സ്വിമ്മിങ് പൂൾ, ബാറുകൾ തുടങ്ങിയ എല്ലാ ആഡംബര സൗകര്യങ്ങളും ഈ കപ്പലിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP