Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത നിയന്ത്രണങ്ങളിൽ വലഞ്ഞ് ആരാധകർ; ആയിരങ്ങൾ പുറത്ത് നിന്നപ്പോഴും സ്റ്റേഡിയത്തിൽ അനേകം സീറ്റുകൾ ഒഴിഞ്ഞുകിടന്നു; പീഡന പരാതിയിലെ വില്ലൻ മോർഗൻ ഫ്രീമാൻ അവതാരകനായെത്തിയതും വിവാദമായി; ഞങ്ങൾക്ക് ബിയർ വേണമെന്ന് വിളിച്ചു കൂവി ആരധകർ; ഓപ്പണിങ് സെറിമണി സമയത്ത് ഖത്തർ വിരുദ്ധ ഷോയുമായി ബി ബി സി

അമിത നിയന്ത്രണങ്ങളിൽ വലഞ്ഞ് ആരാധകർ; ആയിരങ്ങൾ പുറത്ത് നിന്നപ്പോഴും സ്റ്റേഡിയത്തിൽ അനേകം സീറ്റുകൾ ഒഴിഞ്ഞുകിടന്നു; പീഡന പരാതിയിലെ വില്ലൻ മോർഗൻ ഫ്രീമാൻ അവതാരകനായെത്തിയതും വിവാദമായി; ഞങ്ങൾക്ക് ബിയർ വേണമെന്ന് വിളിച്ചു കൂവി ആരധകർ; ഓപ്പണിങ് സെറിമണി സമയത്ത് ഖത്തർ വിരുദ്ധ ഷോയുമായി ബി ബി സി

മറുനാടൻ മലയാളി ബ്യൂറോ

പീഢനക്കേസിലെ വില്ലൻ അവതാരകനായി എത്തി, ഒഴിഞ്ഞ കസേരകൾ, അസംതൃപ്തരായ ആൾക്കൂട്ടത്തിന്റെ കൂക്കുവിളികൾ, കൂടെ അൽപം ഫുട്ബോളും... ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ ലോകകപ്പിനെ ആരംഭം കുറിച്ചത് അങ്ങനെയായിരുന്നു. വർണ്ണാഭമായ ചടങ്ങിൽ മോർഗൻ ഫ്രീമാൻ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിച്ചപ്പോൾ, ടൂർണമെന്റിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് വിവാദങ്ങൾക്കൊപ്പം ഫ്രീമാന്റെ സാന്നിദ്ധ്യവും മറ്റൊരു വിവാദമായി മാറി. ലൈംഗിക പീഡന പരാതികളെ തുടർന്ന് നാല് വർഷങ്ങൾക്ക് മുൻപ് ക്ഷമാപണം നടത്തേണ്ടി വന്ന വ്യക്തിയാണ് മോർഗൻ ഫ്രീമാൻ എന്നതു തന്നെയായിരുന്നു കാരണം.

നട്ടെല്ലിന്റെ കീഴ്ഭാഗത്ത് വൈകല്യത്തിനു കാരണമാകുന്ന കോഡൽ റിഗ്രഷൻ സിൻഡ്രോം എന്ന അപൂർവ്വ രോഗാവസ്ഥയുള്ള വ്യവസായിയും, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഘനിം അൽ മുഫ്തയുമായി ചേർന്നായിരുന്നു മോർഗൻ ഫ്രീമാൻ അവതരണം നടത്തിയത്. ഫ്രീമാനോട് രംഗത്തേക്ക് കടന്നു വരാൻ മുഫ്ത ആവശ്യപ്പെട്ടപ്പോൾ, തന്നെ സ്വാഗതം ചെയ്തിട്ടുണ്ടോ എന്നായിരുന്നു ഫ്രീമാൻ തിരിച്ചു ചോദിച്ചത്. ലോകത്തിനെ മുഴുവൻ ഖത്തർ ക്ഷണിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ വരുന്നവരെ എല്ലാം സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു മുഫ്തയുടെ മറുപടി.

ഞങ്ങൾക്ക് ബിയർ വേണം എന്ന് വിളിച്ചുകൂവുന്ന ആൾക്കൂട്ടത്തെ സാക്ഷിയാക്കി, ആദ്യ മത്സരത്തിനിറങ്ങിയ ഖത്തർ ടീം പക്ഷെ എതിരാളികളായ ഇക്വഡോറിനോട് 0-2 ന് പരാജയപ്പെട്ടു. ഖത്തർ രാജകുടുംബാംഗങ്ങൾക്കൊപ്പം, ഖത്തർ വേൾഡ് കപ്പിന്റെ അംബാസിഡറായ ഡേവിഡ് ബെക്കാം വി ഐ പി ഗാലറിയിൽ കളികാണാൻ ഉണ്ടായിരുന്നു.

വിദേശ തൊഴിലാളികളോട് സ്വീകരിച്ച സമീപനം, എൽ ജി ബി ടി അവകാശങ്ങൾ, സാമൂഹിക നിയന്ത്രണങ്ങൾ എന്നിവയെല്ലാം ലോകകപ്പിന്റെ ശോഭ കെടുത്തുന്ന രീതിയിൽ വിവാദങ്ങളായി മാറിയിരുന്നു. മാത്രമല്ല, വ്യാജ ആരാധകരെ കൊണ്ട് ലോകകപ്പ് മത്സരങ്ങൾ കൊഴുപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും ഖത്തറിനെതിരെ ഉയർന്നിട്ടുണ്ട്. ഇന്നലെ ഉദ്ഘാടന വേളയിൽ സ്റ്റേഡിയത്തിനകത്ത് ഒഴിഞ്ഞു കിടന്നിരുന്ന കസേരകൾ ഈ വിവാദങ്ങളുടെ ബാക്കിപത്രമായിരുന്നു. എന്നാൽ, ഉദ്ഘാടന മത്സരം ആരംഭിച്ചപ്പോഴേക്കും സ്റ്റേഡിയം പൂർണ്ണമായും നിറഞ്ഞിരുന്നു.

വിവാദങ്ങൾക്ക് മറുപടിയായി, ഫിഫ ഫാൻ ഫെസ്റ്റിവൽ ചടങ്ങിന് ശോഭ പകരാൻ ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ബി ടി എസിന്റെ പ്രകടനം ഉണ്ടായിരുന്നെങ്കിലും അത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. അത് ആരംഭിച്ച ഉടനെ ആരവമുയർത്തിയ ആരാധകരെ നിയന്ത്രിക്കാൻ റയട്ട് പൊലീസിനെ വിളിച്ചത് കൂടുതൽ വിവാദമായി. മത്രമല്ല, ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പാടുന്ന കൊളംബിയൻ താരം മാലുമ, ഖത്തറിനെ മനുഷ്യാവകാശ ലംഘനങ്ങളെ വെള്ളപൂശുന്നു എന്ന് ആരോപിച്ചുകൊണ്ട് ഒരു ടി വി അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയതും സംഘാടകർക്ക് തിരിച്ചടിയായി.

വിവാദങ്ങൾക്കിടയിലാണ്, ലോക കപ്പിന്റെ ശോഭ കൂടുതൽ കെടുത്തിക്കൊണ്ട് അവസാന നിമിഷം അധികാരികൾ ബിയറിന് വിലക്ക് കൽപിച്ചത്. വെയർഹൗസിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് ബിയർ ക്യാനുകളുടെ ചിത്രം കഴിഞ്ഞദിവസം സ്പോൺസർമാരായ ബഡ്വൈസർ പുറത്തു വിട്ടിരുന്നു.ഇതിനെല്ലാം പുറമെ ലോക കപ്പ ചരിത്രത്തിൽ ഇതാദ്യമായി ഉദ്ഘാടന മത്സരത്തിൽ ആതിഥേയ ടീം പരാജയപ്പെട്ടു എന്ന ചീത്തപ്പേരും ഖത്തർ ഏറ്റുവാങ്ങി.

കനത്ത് നിയന്ത്രണങ്ങൾക്ക് നടുവിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത് എന്നതു തന്നെ അതിന്റെ ശോഭ കെടുത്തുന്ന കാര്യമാണ്. പരസ്യമായ പ്രണയ പ്രകടനങ്ങൾ, മദ്യപാനം, സ്ത്രീകൾ അല്പവസ്ത്ര ധാരികളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് എല്ലാം നിരോധിച്ചിരിക്കുകയാണ്. ഫുട്ബോൾ മൈതാനത്തിനു പുറത്ത് എക്കാലവും ലോക കപ്പിനെ ഒരു മാമാങ്കമാക്കി മാറ്റുന്നതിൽ ഏറെ പങ്കു വഹിച്ചിട്ടുള്ള കാര്യങ്ങളാണ് ഇവ ഓരോന്നും. അതെല്ലാം ഇല്ലാതെയാകുന്നതോടെ വെറും മറ്റൊരു ഫുട്ബോൾ ടൂർണമെന്റ് എന്ന നിലയിലേക്ക് ഈ ലോകകപ്പ് താഴുമെന്നാണ് ആരാധകർ പറയുന്നത്.

അതിനിടയിൽ, എരിതീയി എണ്ണപകരുന്ന രീതിയിൽ ബി ബി സി മനുഷ്യാവകാശ ലംഘങ്ങൾ ചർച്ചയാക്കുകയും ചെയ്തു. വിദേശ തൊഴിലാളികളോട് ഖത്തർ കൈക്കൊള്ളുന്ന നയവും, സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമായി പരിഗണിക്കുന്നതെമില്ലാം അവർ ചൂണ്ടിക്കാട്ടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP