Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ട ഗോളുമായി ഏഞ്ചൽ ഡി മരിയ; അസിസ്റ്റും ഗോളുമായി കളംനിറഞ്ഞ് മെസി; സൗഹൃദ മത്സരത്തിൽ യുഎഇയെ ഗോൾമഴയിൽ മുക്കി അർജന്റീന; ജയം എതിരില്ലാത്ത അഞ്ച് ഗോളിന്

ഇരട്ട ഗോളുമായി ഏഞ്ചൽ ഡി മരിയ; അസിസ്റ്റും ഗോളുമായി കളംനിറഞ്ഞ് മെസി; സൗഹൃദ മത്സരത്തിൽ യുഎഇയെ ഗോൾമഴയിൽ മുക്കി അർജന്റീന; ജയം എതിരില്ലാത്ത അഞ്ച് ഗോളിന്

സ്പോർട്സ് ഡെസ്ക്

അബുദാബി: ലോകകപ്പിന് മുന്നോടിയായി യു.എ.ഇക്കെതിരായ സൗഹൃദ മത്സരത്തിൽ ഗോൾമഴ തീർത്ത് അർജന്റീന. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മെസിയും സംഘവും യുഎഇയെ കീഴടക്കിയത ഏഞ്ചൽ ഡി മരിയ ഇരട്ട ഗോൾ നേടി. മെസി ഗോളും അസിസ്റ്റുമായി കളംനിറഞ്ഞു.


ഒന്നാം പകുതിയവസാനിക്കുമ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് അർജന്റീന മുന്നിലായിരുന്നു. അർജന്റീനക്കായി എയ്ഞ്ചൽ ഡി മരിയ ഇരട്ടഗോളുകൾ നേടിയപ്പോൾ സൂപ്പർ താരം ലയണൽ മെസിയും ജൂലിയൻ അൽവാരസും ഓരോ ഗോളുകൾ വീതം നേടി.രണ്ടാംപകുതിയിൽ 60-ാം മിനുറ്റിൽ ഡി പോളിന്റെ അസിസ്റ്റിൽ ജ്വാക്വിം കൊറേയ ലക്ഷ്യം കണ്ടു.

മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ കളിയുടെ തുടക്കം മുതൽ അർജന്റീനയാണ് കളം നിറഞ്ഞു കളിച്ചത്.നിരന്തരമായ അർജന്റീനിയൻ മുന്നേറ്റങ്ങളിൽ യു.എ.ഇ പ്രതിരോധം ആടിയുലഞ്ഞു. കളിയുടെ 17ാം മിനിറ്റിൽ അർജന്റീന ആദ്യ ഗോൾ കണ്ടെത്തി.

വലതു വിങ്ങിലൂടെ കുതിച്ചു പാഞ്ഞ ലയണൽ മെസി മറിച്ചു നൽകിയ പന്തിനെ ജൂലിയൻ അൽവാരസ് വലയിലെത്തിക്കുകയായിരുന്നു. ഗോൾ വീണ് എട്ട് മിനിറ്റ് കഴിഞ്ഞതും അർജന്റീന അടുത്ത വെടി പൊട്ടിച്ചു. ഇക്കുറി എയ്ഞ്ചൽ ഡി മരിയയുടെ ഊഴമായിരുന്നു. മാർകോസ് അക്വിനയുടെ ക്രോസിൽ മനോഹരമായൊരു കർവിങ് ഷോട്ടിലൂടെ മരിയ പന്തിനെ വലയിലാക്കി.

37ാം മിനിറ്റിൽ വീണ്ടും അർജന്റീനയുടെ മാലാഖ അവതരിച്ചു. ഇക്കുറി പെനാൽട്ടി ബോക്സിന് അകത്ത് രണ്ട് ഡിഫന്റമാരെ വെട്ടിയൊഴിഞ്ഞാണ് മരിയ വല കുലുക്കിയത്. ഒന്നാം പകുതി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ആയിരുന്നു സൂപ്പർ താരം ലയണൽ മെസിയുടെ മിന്നും ഗോൾ പിറന്നത്. എയ്ഞ്ചൽ ഡി മരിയ നീട്ടി നൽകിയ പന്തുമായി കുതിച്ച ലിയോ മൂന്ന് ഡിഫന്റർമാരെ കാഴ്ചക്കാരാക്കി നിർത്തി വല കുലുക്കി.

4-3-3 ശൈലിയിലാണ് സ്‌കലോണി തന്റെ ടീമിനെ മൈതാനത്ത് അവതരിപ്പിച്ചത്. ഏഞ്ചൽ ഡി മരിയ, മെസി, ജൂലിയൻ ആൽവാരസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് അർജന്റീന ഇറങ്ങി. പരിക്കേറ്റ് ലോകകപ്പിന് മുമ്പ് ജിയോവനി ലോ സെൽസോ പുറത്തായപ്പോൾ റോഡ്രിഗോ ഡി പോളും ഡാനിയൽ പരേഡസും അലക്സിസ് മാക് അലിസ്റ്ററും മധ്യനിര ഭരിക്കാനെത്തി. ഒട്ടോമെൻഡിക്ക് പുറമെ മാർക്കോസ് അക്യൂനയും ലിസാൻഡ്രോ മാർട്ടിനസും ജുവാൻ ഫോയ്ത്തുമായിരുന്നു പ്രതിരോധത്തിൽ. ഗോൾബാറിന് കീഴെ അധിപനായി എമിലിയാനോ മാർട്ടിനസും ഇടംപിടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP