Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

സ്പെയിൻ ജപ്പാനോട് തോറ്റ് കൊടുത്തതോ? പോർച്ചുഗൽ കൊറിയ മത്സരഫലവും മുൻകൂട്ടി നിശ്ചയിച്ചതോ! ലോകകപ്പ് ഫുട്ബോളിൽ മാച്ച് ഫിക്സിങ് ആരോപണം ശക്തമാകുന്നു; ബ്രസീലിനെ നേരിടാൻ ഭയന്ന് മനഃപൂർവ്വം സ്പെയിൻ തോറ്റുകൊടുത്തെന്ന് ആരോപണവുമായി ഹ്യൂഹോ സാഞ്ചസ്

സ്പെയിൻ ജപ്പാനോട് തോറ്റ് കൊടുത്തതോ? പോർച്ചുഗൽ കൊറിയ മത്സരഫലവും മുൻകൂട്ടി നിശ്ചയിച്ചതോ! ലോകകപ്പ് ഫുട്ബോളിൽ മാച്ച് ഫിക്സിങ് ആരോപണം ശക്തമാകുന്നു; ബ്രസീലിനെ നേരിടാൻ ഭയന്ന് മനഃപൂർവ്വം സ്പെയിൻ തോറ്റുകൊടുത്തെന്ന് ആരോപണവുമായി ഹ്യൂഹോ സാഞ്ചസ്

മറുനാടൻ മലയാളി ബ്യൂറോ

ഖത്തർ: ഒരുപക്ഷെ ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടുള്ള മികച്ച അട്ടിമറുകളുമായി ഖത്തർ ലോകകപ്പ് അതിന്റെ നോക്കൗട്ട് മത്സരത്തിലേക്ക് കടക്കുകയാണ്. ഇന്ന് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ മത്സരത്തിന്റെ ആവേശം വാനോളം ഉയരുമ്പോൾ തന്നെ മാച്ച് ഫിക്സിങ് ആരോപണവും ശക്തമാവുകയാണ്. അപ്രതീക്ഷിതമായ ഈ അട്ടിമറികൾ തന്നെയാണ് ഇത്തരമൊരു സംശയത്തിലേക്കും ആരോപണത്തിലേക്കും ലോകകപ്പിനെ വലിച്ചിഴയ്ക്കുന്നത്.

സ്പെയിൻ ജപ്പാൻ മത്സരവും പോർച്ചുഗൽ കൊറിയ മത്സരവുമാണ് ആരോപണങ്ങളിൽ കുരുങ്ങിയിരിക്കുന്നത്. ബ്രസീലിനെ നേരിടാൻ ഭയന്ന് മനഃപൂർവ്വം സ്പെയിൻ ജപ്പാനോട് തോറ്റുകൊടുത്തെന്ന ആരോപണമാണ് ശക്തമാകുന്നത്.ജപ്പാൻ നേടിയ രണ്ടാമത് ഗോളിനെപ്പറ്റി ഒരു വശത്ത് ആരോപണം ശക്തമാകുമ്പോഴാണ് മത്സരത്തെക്കുറിച്ച് ഇത്തരത്തിൽ ആരോപണം ശക്തമാകുന്നത്.ഈ ആരോപണം നിലനിൽക്കെയാണ് മറ്റൊരു മത്സരത്തിൽ പോർച്ചുഗലിനെ കൊറിയ കീഴടക്കിയതും സമാന ആരോപണത്തിൽ പെടുന്നത്.

റയൽ മാഡ്രിഡും മെക്സിക്കോ ഇതിഹാസം ഹ്യൂഹോ സാഞ്ചസുമാണ് ഇത്തരം ഒരു വിവാദത്തിന് തിരികൊളുത്തി ആദ്യം രംഗത്ത് എത്തിയത്. ഇഎസ്‌പിഎൻ പ്രസന്റർക്ക് മുന്നിലാണ് മൂന്ന് വേൾഡ് കപ്പ് കളിച്ച ഹ്യൂഗോ തന്റെ നിരീക്ഷണം വ്യക്തമാക്കിയത്.ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന് ഹ്യൂഗോ സാഞ്ചസ് പറഞ്ഞു.ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം എന്താണെന്ന് സ്പാനിഷ് പരിശീലകൻ ലൂയി എൻ റീക്കെയ്ക്ക് അറിയാമെന്നും സാഞ്ചസ് കുറ്റപ്പെടുത്തി.

എന്നാൽ സ്പെയിനിന്റെ കോച്ച് ഈ ആരോപണത്തെ തള്ളിക്കള്ളയുകയാണ്.വിജയിക്കാനാണ് ടീമിനെ അയച്ചതെന്നും അതിനാൽ തന്നെ ഇത്തരമൊരു ആരോപണത്തിൽ കഴമ്പില്ലെന്നാണ് കോച്ചിന്റെ പ്രതികരണം.തങ്ങൾ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്യാൻ അഗ്രഹിച്ചിരുന്നില്ലെന്നും ഒന്നാമതാകാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോൾരഹിത സമനിലയിൽ നീങ്ങിയിരുന്ന മത്സരങ്ങൾ അവേശിക്കാൻ 15 സെക്കന്റ് ശേഷിക്കെ ജപ്പാനും കോസ്റ്റാറിക്കയും സ്‌കോർ ചെയ്താൻ ഞങ്ങൾ പുറത്താകും. അല്ലെങ്കിൽ ജർമ്മനി 5-0 ന് മുന്നിൽ നിൽക്കുകയും ഞങ്ങൾ സമനിലയ്ക്കായി ശ്രമിക്കുകയും ചെയ്യുമ്പോൾ ജപ്പാൻ സ്‌കോർ ചെയ്താലും ഞങ്ങൾ പുറത്താകും.അതിനാൽ അത്തരത്തിലൊരു ചൂതാട്ടത്തിന് ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പുറമെ സ്പെയിനെതിരെ ജപ്പാന്റെ വിജയം നിർണയിച്ച ഗോളിലും വിവാദം ഉടലെടുത്തിരുന്നു.വാറിലെ പരിശോധനയിൽ ഗോളനുവദിച്ചെങ്കിലും പന്ത് വര കടന്നെന്നാണ് വിമർശനം ഉയർന്നത്.എന്നാൽ ഗോളാകൃതിയിലുള്ള പന്തിന്റെ ആംഗിൾ കണക്കാക്കുമ്പോൾ പന്ത് വരയ്ക്ക് മുകളിലാണെന്ന് വ്യക്തമാക്കി റഫറിമാർ വിമർശനം തള്ളുകയാണ്.

ജപ്പാന്റെ വിജയമുറപ്പിച്ച രണ്ടാം ഗോൾ ഒറ്റനോട്ടത്തിൽ ഗ്രൗണ്ടിന് പുറത്താണെന്ന് വ്യക്തമാകുന്ന ആംഗിളിൽ നിന്നായിരുന്നു. അസാധ്യ മെയ്വഴക്കത്തോടെ മിറ്റോമ റാഞ്ചിയെടുത്ത പന്ത് വലയിലെത്തിച്ച് തനാക ജപ്പാന് ലീഡ് നൽകുകയായിരുന്നു. അസിസ്റ്റന്റ് റഫറി പന്ത് പുറത്തുപോയെന്ന് പറഞ്ഞതോടെയാണ് വാർ പരിശോധന നടത്തിയത്. വാറിൽ ജപ്പാന് അനുകൂലമായി തീരുമാനം. എന്നാൽ ചില ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് എതിരാളികൾ വിമർശനം ഉന്നയിക്കുന്നത്. പന്ത് വര കടന്നെന്നും ഗോളല്ലെന്നുമാണ് വാദം.

എന്നാൽ ഗോളാകൃതിയിലുള്ള വസ്തുവിന്റെ ആംഗിൾ പരിശോധിക്കുമ്പോൾ പന്ത് പുറത്തുപോയിട്ടില്ലെന്നാണ് ഫുട്‌ബോൾ വിദഗ്ദ്ധർ തെളിവുകൾ സഹിതം വിശദീകരിക്കുന്നത്. ജർമനിയെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഗോളായതിനാൽ വിവാദം മുറുകുകയാണ്. ജപ്പാൻ സമനിലയായിരുന്നെങ്കിൽ ജർമനിക്ക് പ്രീ ക്വാർട്ടറിലെത്താമായിരുന്നു.

നേരത്തെ, ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യന്മാരായ സ്‌പെയിനിനെ 2-1ന് അട്ടിമറിച്ചാണ് ജപ്പാൻ പ്രീക്വാർട്ടറിൽ കടന്നത്. മൂന്ന് കളിയിലായി ആറ് പോയന്റോടെ ഗ്രാപ്പ് ചാമ്പ്യന്മാരായാണ് ഏഷ്യൻ ശക്തികളുടെ മുന്നേറ്റം. റിറ്റ്‌സു ഡോൻ (48), ആവോ തനക (51) എന്നിവർ ജപ്പാനായി ഗോൾ നേടി. അൽവാരോ മൊറാട്ട (11) സ്‌പെയിനായി ലക്ഷ്യം കണ്ടു. തോറ്റെങ്കിലും മികച്ച ഗോൾശരാശരിയിൽ രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയെയും സ്പെയിൻ മൊറോക്കോയെയും നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP