Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ബെഞ്ചിൽ വെറുതേ ഇരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി; നേരം വെളുക്കും മുൻപ് ലഭിച്ചത് 1.6 മില്ല്യൺ ഇൻസ്റ്റാ ഫോളോവേഴ്സ്; സഹികെട്ട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ദക്ഷിണകൊറിയൻ താരം ചോ ജി സങ്

ഒരു ബെഞ്ചിൽ വെറുതേ ഇരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി; നേരം വെളുക്കും മുൻപ് ലഭിച്ചത് 1.6 മില്ല്യൺ ഇൻസ്റ്റാ ഫോളോവേഴ്സ്; സഹികെട്ട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ദക്ഷിണകൊറിയൻ താരം ചോ ജി സങ്

സ്പോർട്സ് ഡെസ്ക്

ദോഹ: ഫുട്ബോൾ ലോകകപ്പ് മത്സരത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്ന് ദക്ഷിണകൊറിയൻ താരം ചോ ജി സങ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഘാനയ്ക്കെതിരെ രണ്ട് ഗോളുകൾ നേടിയും തന്റെ ഗ്ലാമർ കൊണ്ടും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ചോ ജി. 24കാരനായ ചോജിക്ക് വേൾഡ് കപ്പിൽ എത്തും മുന്നേ ഇൻസറ്റയിൽ 20,000 ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന താരത്തിന്റെ വീഡിയോയോട് കൂടി ഇത് 1.6 മില്ല്യൺ ഫോളോവേഴ്സിലേക്ക് എത്തിയിരിക്കുകയാണ്.

ചോ ജിയുടെ ഗ്ലാമറും ഘാനയ്ക്കെതിരെ എടുത്ത സുന്ദരമായ ഗോളുകളും നിരവധി ആളുകളെയാണ് ആകർഷിച്ചത്. കഴിഞ്ഞ ദിവസം ഒരു ബെഞ്ചിൽ വെറുതേ ഇരിക്കുന്ന ചോ ജിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായതോടെയാണ് താരത്തിന്റെ ആരാധകരുടെ എണ്ണം ലക്ഷങ്ങൾ കടന്നത്. ഇതോടെ സഹികെട്ട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ ചെയ്തിരിക്കുകയാണ് താരം. തന്റെ പിന്നാലെ നടക്കുന്ന സമയത്ത് നിങ്ങൾക്ക് ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ചോ ജി തന്റെ ഓൺലൈൻ ആരാധകരെ ഓർമ്മപ്പെടുത്തുന്നു. ഒരു ബെഞ്ചിൽ വെറുതേ ഇരിക്കുന്ന ചോ ജിയുടെ വീഡിയോ ഇതിനകം 7.3 മില്ല്യൺ ആളുകളാണ് കണ്ടു കഴിഞ്ഞത്.

ഇനി അദ്ദേഹം കുറച്ച് റസ്റ്റന എടുക്കട്ടെ എന്നാണ് മാധ്യമ പ്രവർത്തകനായ സിയോ ജുങ് ഹുവാൻ തന്റെ സഹപ്രവർത്തകരോട് പറഞ്ഞത്. കാരണം രാത്രിയെന്നില്ലാതെ അദ്ദേഹത്തിന്റെ ഫോൺ അടിച്ചു കൊണ്ടിരിക്കുകയാണ്. രാവിലെ എഴുന്നേൽക്കുമ്പോഴും ഇതു തന്നെ അവസ്ഥ. എല്ലാ സമയവും മെസേജ് വരുന്നത് അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നതായും സിയോ ജുങ് ഹു പറഞ്ഞു. അതേസമയം ഒരു ഗേൾഫ്രണ്ട് ഉണ്ടെന്ന് ഒഴികെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് യാതൊരു വിവരങ്ങളും ഇനിയും മാധ്യമങ്ങൾക്ക് കിട്ടിയിട്ടില്ല.

1998ൽ അൻസാൻ സിറ്റിയിലാണ് ജനനം. ചോ ജിയുടെ രക്ഷിതാക്കൾ ഇരുവരും അത്ലറ്റ്സാണെന്ന് ലൈഫ് സ്‌റ്റൈൽ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കുട്ടിയായിരിക്കുമ്പോൾ തന്നെ ഫുട്ബോൾ കളിച്ചു തുടങ്ങിയ ചോ ജി ഡിഫെൻസീവ് മിഡിൽ ഫീൽഡറായി മാറി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP