Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റൂട്ടും വുഡും തുടങ്ങി വച്ചു ആർച്ചർ പൂർത്തിയാക്കി; മഴ കളിക്കാത്ത മത്സരത്തിൽ വിൻഡീസിനെ വരിഞ്ഞു മുറുക്കി ഇംഗ്ലണ്ട്; വമ്പൻ അടിക്കാരുടെ വീമ്പ് തീർന്നത് 44ാം ഓവറിൽ; ഇംഗ്ലണ്ടിന് വിജയ ലക്ഷ്യം 213; ആതിഥേയർക്ക് തിരിച്ചടിയായി ജെയ്‌സൺ റോയിയുടെ പരിക്ക്

റൂട്ടും വുഡും തുടങ്ങി വച്ചു ആർച്ചർ പൂർത്തിയാക്കി; മഴ കളിക്കാത്ത മത്സരത്തിൽ വിൻഡീസിനെ വരിഞ്ഞു മുറുക്കി ഇംഗ്ലണ്ട്; വമ്പൻ അടിക്കാരുടെ വീമ്പ് തീർന്നത് 44ാം ഓവറിൽ; ഇംഗ്ലണ്ടിന് വിജയ ലക്ഷ്യം 213; ആതിഥേയർക്ക് തിരിച്ചടിയായി ജെയ്‌സൺ റോയിയുടെ പരിക്ക്

മറുനാടൻ ഡെസ്‌ക്‌

സതാംപ്ടൺ: മഴ കളിക്കാതെ മാറി നിന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 44.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകൾ നേടിയ ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവരാണ് വിൻഡീസിനെ തകർത്തത്. 63 റൺസ് നേടി നിക്കോളാസ് പൂരനാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ.

വമ്പൻ അടിക്കാരെ വരിഞ്ഞുമുറുക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങ് നിര ശോഭിച്ചത്. ക്രിസ് ഗെയ്ൽ (36), ഷിംറോൺ ഹെറ്റ്മെയർ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ. എവിൻ ലൂയിസ് (2), ഷായ് ഹോപ്പ് (11), ജേസൺ ഹോൾഡർ (9), ആ്രേന്ദ റസ്സൽ (21), കാർലോസ് ബ്രാത്വെയ്റ്റ് (14), ഷെൽഡൺ കോട്ട്റെൽ (0),ഷാനോൻ ഗബ്രിയേൽ (0) എന്നിവർ പരാജയമായി. ഒഷാനെ തോമസ് (0) പുറത്താവാതതെ നിന്നു.വുഡിനും ആർച്ചർക്കും പിന്നാലെ ജോ റൂട്ട് രണ്ടും ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

 ഫീൽഡ് ചെയ്യുന്നതിനിടെ ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിക്ക് പരിക്കേറ്റു. മത്സരം തുടങ്ങി 14ാം ഓവറിൽ തന്നെ റോയ് പരിക്കേറ്റ് മടങ്ങി. പിന്നീട് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തില്ല. ഇടത് കാൽതുടയിലെ പേശികൾക്കേറ്റ പരിക്കാണ് റോയിക്ക് വിനയായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് കനത്ത പ്രഹരമാണ് തുടക്കത്തിൽ ഇംഗ്ലണ്ട് ഏൽപ്പിച്ചത്. രണ്ട് റൺ എടുത്ത ഓപ്പണർ എവിൻ ലൂയിസിന്റെ വിക്കറ്റാണ് അവർക്ക് ആദ്യം നഷ്ടമായത്. ഗെയ്ലിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും മാർക് വുഡ് കൈവിട്ടു. പിന്നാലെ 41 പന്തിൽ 36 റൺസ് എടുത്ത ഗെയ്ലിനെ പ്ലുംകെറ്റ് പുറത്താക്കി. 30 പന്തിൽ 11 റൺസ് എടുത്ത ഷായ് ഹോപ്പിനെ മാർക്ക് വുഡ് വിക്കറ്റിന് മുന്നിൽ കുടുക്കി.

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം നാലാം വിക്കറ്റിൽ പൂരൻ - ഹെറ്റ്മെയർ സഖ്യം കരുതിക്കളിച്ചതോടെ വിൻഡീസ് സ്‌കോറിന് ചലനം വെച്ചത്. പിന്നാലെ 47 പന്തിൽ 39 റൺസ് എടുത്ത ഹെറ്റ്മെയറെയും ഒൻപത് റൺ എടുത്ത ജേസൺ ഹോൾഡറെയും ജോ റൂട്ട് വീഴ്‌ത്തി. അർധ സെഞ്ചുറി നേടിയ നിക്കോളാസ് പൂരനെ ജോഫ്ര ആർച്ചർ ജോസ് ബട്ട്ലറുടെ കൈകളിലെത്തിച്ചു. പിന്നീട് വന്നവർക്കൊന്നും ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP