Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ലോകകപ്പിൽ ശ്രീലങ്കയ്ക്കും മോശം തുടക്കം; ന്യൂസിലാൻഡിനെതിരെ പുറത്തായത് വെറും 136 റൺസിന്; ഓപ്പണറായി എത്തി പുറത്താകാതെ നിന്നത് നായകൻ കരുണരത്‌നെ മാത്രം; ശ്രീലങ്കയെ തകർത്തത് മാറ്റ് ഹെന്റിയും ലോക്കി ഫെർഗൂസനും

ലോകകപ്പിൽ ശ്രീലങ്കയ്ക്കും മോശം തുടക്കം; ന്യൂസിലാൻഡിനെതിരെ പുറത്തായത് വെറും 136 റൺസിന്; ഓപ്പണറായി എത്തി പുറത്താകാതെ നിന്നത് നായകൻ കരുണരത്‌നെ മാത്രം; ശ്രീലങ്കയെ തകർത്തത് മാറ്റ് ഹെന്റിയും ലോക്കി ഫെർഗൂസനും

വേൾഡ്കപ്പ് ഡെസ്‌ക്‌

കാർഡിഫ്: ലോകകപ്പിൽ ശ്രീലങ്കയ്ക്കും മോശം തുടക്കം. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വെറും 136 റൺസിനാണ് ലങ്ക പുറത്തായത്. വെറും മൂന്ന് പേർ മാത്രം ഇരട്ടയക്കം കടന്ന ലങ്കൻ സ്‌കോർബോർഡിൽ ഓപ്പണറായി എത്തി അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന നായകൻ ദിമുത് കരുണരത്‌ന 52*(84) മാത്രമാണ് പിടിച്ച് നിന്നത്. വിക്കറ്റ് കീപ്പർ കുശാൽ പെരേര 29(24) തിസാര പെരേര 27(23) എന്നിവർ മാത്രമാണ് ഇരട്ടയക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മാറ്റ് ഹെന്റിയും ലോക്കി ഫെർഗൂസണും ചേർന്നാണ് ലങ്കൻ നിരയെ എറിഞ്ഞിട്ടത്. ട്രെൻഡ് ബോൾട്ട്, ജെയിംസ് നീഷം, മിച്ചൽ സാന്റ്‌നർ, കോളിൻ ഡി ഗ്രാൻഡ്‌ഹോം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

കാർഡിഫിലെ സോഫിയ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കിവീസ് നായകൻ കെയിൻ വില്യംസൺ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.സ്‌കോർ 4ൽ നിൽക്കെ ഓപ്പണർ ലഹിരു തിരിമാനെ പുറത്തായി. മാറ്റ് ഹെന്റിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നീടെത്തിയ കുസാൽ പെരേര കരുണരത്‌ന എന്നിവർ ചേർന്ന് സ്‌കോർ 46 വരെ എത്തിച്ചപ്പോഴാണ് പെരേരയും ഹെന്റിക്ക് വിക്കറ്റ് നൽകി മടങ്ങിയത്. ഇതിന് പിന്നാലെ കുസാൽ മെൻഡീസ് 0(1) ധനഞ്ജയ ഡി സിൽവ 4(13) മുൻ നായകൻ ആഞ്ജലോ മാത്യൂസ് 0(9), ജീവൻ മെൻഡിസ് 1(4), ഇസുരു ഉഡാന 0(3) സുരാംഗ ലക്മൽ 7(13)ലസിത് മാലിംഗ 1(2)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP