Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഇന്ത്യയ്ക്ക് ഒരിക്കൽക്കൂടി 'ഓറഞ്ച്' പരീക്ഷ എഴുതേണ്ടി വരുമോ? അതും സെമിയിൽ ഇംഗ്ലണ്ടിനെതിരെ; ഉത്തരം കിട്ടാൻ ശനിയാഴ്ച വരെ കാത്തിരിക്കണം; ഓസ്‌ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും; ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായാൽ ഇന്ത്യ രണ്ടാമതും; ഐസിസിയുടെ നിയമപ്രകാരം ഇന്ത്യക്ക് എവേ ജഴ്‌സി അണിയേണ്ടി വന്നേക്കും

ഇന്ത്യയ്ക്ക് ഒരിക്കൽക്കൂടി 'ഓറഞ്ച്' പരീക്ഷ എഴുതേണ്ടി വരുമോ? അതും സെമിയിൽ ഇംഗ്ലണ്ടിനെതിരെ; ഉത്തരം കിട്ടാൻ ശനിയാഴ്ച വരെ കാത്തിരിക്കണം; ഓസ്‌ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും; ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായാൽ ഇന്ത്യ രണ്ടാമതും; ഐസിസിയുടെ നിയമപ്രകാരം ഇന്ത്യക്ക് എവേ ജഴ്‌സി അണിയേണ്ടി വന്നേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകകപ്പിൽ സെമി ലൈനപ്പ് ഏകേദേശം വ്യക്തമായി കഴിഞ്ഞു. അത്ഭുതങ്ങൾ നടന്നില്ലെങ്കിൽ കീവിസായിരിക്കും നാലാം സ്ഥാനത്ത് ഇംഗ്ലണ്ടിന് പിന്നാലെ സെമി ബർത്ത് ഉറപ്പിക്കുന്നത്. ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാന ലാപ്പിലെത്തിനിൽക്കുമ്പോൾ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ സെമി പോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ കിവികളാകും സെമിയിലേക്ക് പറന്നെത്തുകയെന്ന സാധ്യതയാണ് എങ്ങും നിറയുന്നത്. 1992ലെ പാക് അത്ഭുതം ആവർത്തിക്കാനുള്ള സാധ്യതകൾ ഒന്നും തന്നെയില്ല. നിലവിൽ നാലാം സ്ഥാനത്തുള്ള ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മികച്ചതാണെന്നതാണ് കാരണം.

സെമിയിലെ നാലാം ടീം ഏത് എന്നതിനൊപ്പം ഇന്ത്യൻ ആരാധകർക്കറിയേണ്ട മറ്റൊരു ചോദ്യം, ആരാകും ഇന്ത്യയുടെ സെമി എതിരാളികൾ എന്നതാണ്. ശനിയാഴ്ച വരെ കാത്തിരിക്കണം അതിന് ഉത്തരം കിട്ടാൻ. ഇന്ത്യ- ശ്രീലങ്ക, ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമിലൈനപ്പ് തീരുമാനിക്കുക. ഓസ്‌ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും അങ്ങനെയങ്കിൽ നാലാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയിൽ നേരിടുക. അങ്ങനയെങ്കിൽ മിക്കവാറും ന്യൂസിലൻഡാകും എതിരാളികൾ.

ഓസ്‌ട്രേലിയൻ പ്രഭാവത്തിന് മുന്നിൽ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായാൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരാകും. നിലവിലെ ഫോമിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താൻ ആഫ്രിക്കൻ ശക്തികൾക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തലുകൾ. അങ്ങനയെങ്കിൽ ആതിഥേയരായ ഇംഗ്ലണ്ടാകും സെമിയിൽ എതിരാളികൾ.ലീഗ് റൗണ്ടിൽ ഇന്ത്യയെ കീഴടക്കിയ ഏക ടീം എന്ന ആത്മവിശ്വാസത്തോടെയെത്തുന്ന ഇംഗ്ലണ്ടിനോട് കണക്ക് തീർക്കാൻ കോലിപ്പടയ്ക്ക് അവസരം ലഭിക്കും. അങ്ങനെ വരുമ്പോൾ ഐസിസി പുതിയതായി അവതരിപ്പിച്ച നിയമപ്രകാരം ഇന്ത്യക്ക് എവേ ജഴ്‌സി അണിയേണ്ടി വന്നേക്കും. ഓറഞ്ച് ജേഴ്‌സിയുടെ പേരിൽ വലിയ വിവാദങ്ങൾ ഉണ്ടായതിന് പിന്നാലെ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. ഇതു തന്നെയായിരുന്നു ടൂർണമെന്റിലെ ഇന്ത്യയുടെ ഏക തോൽവിയും

അതേസമയം ഒരേ നിറമുള്ള ജേഴ്‌സി അണിയുന്ന ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ വരുമ്പോൾ ഹോം-എവേ എന്നിങ്ങനെ ഫുട്‌ബോളിലെ രീതി ഐസിസി ക്രിക്കറ്റിൽ പരീക്ഷിക്കുകയായിരുന്നു. ഹോം ടീം എന്ന നിലയിൽ ഇംഗ്ലണ്ടിന് നീല ജേഴ്‌സിയും ഇന്ത്യക്ക് ഓറഞ്ച് ജേഴ്‌സിയും അങ്ങനെയാണ് വന്നത്. ഇപ്പോൾ സെമിയിലും ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വന്നാൽ ആ രീതി തുടരാനാണ് സാധ്യത. സെമിയിൽ എന്തെങ്കിലും മാറ്റം വരുമോയെന്ന കാര്യത്തിൽ പുതിയ അറിയിപ്പുകൾ ഒന്നും വന്നിട്ടുമില്ല.ലോകകപ്പിലെ നിബന്ധന അനുസരിച്ച് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് വരുന്ന ടീമിനെ ഹോം ടീമായാണ് പരിഗണിക്കുന്നത്. പക്ഷേ, ഇംഗ്ലണ്ടിന് നിലവിൽ എവേ ജേഴ്‌സി ഇല്ലാത്തതിനാൽ ഇന്ത്യയുമായി മത്സരം വന്നാൽ എന്താകും ഐസിസിയുടെ തീരുമാനമെന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP