Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തിരച്ചടി; പരിക്കേറ്റ വിജയ് ശങ്കർ പുറത്ത്; വിരലിന് പരിക്കേറ്റത് ബുംറയുടെ ഏറിൽ; കർണാടകയുടെ മയങ്ക് അഗർവാൾ പകരക്കാരനാകും; ഇംഗ്ലണ്ടിലേക്ക് തിരിക്കാൻ നിർദ്ദേശം

ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും തിരച്ചടി; പരിക്കേറ്റ വിജയ് ശങ്കർ പുറത്ത്; വിരലിന് പരിക്കേറ്റത് ബുംറയുടെ ഏറിൽ; കർണാടകയുടെ മയങ്ക് അഗർവാൾ പകരക്കാരനാകും; ഇംഗ്ലണ്ടിലേക്ക് തിരിക്കാൻ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ഇംഗ്ലണ്ടിനോട് കഴിഞ്ഞ മത്സരത്തിൽ തോറ്റ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ ബോളിങ് ഓൾ റൗണ്ടർ വിജയ് ശങ്കർ പുറത്ത്. പകരക്കാരനായി കർണാടകയിൽ നിന്നുള്ള വലം കയ്യൻ ബാറ്റ്‌സ്മാൻ മയങ്ക് അഗർവാൾ ടീമിലെത്തും. ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ കഴിവുള്ള വമ്പൻ അടിക്കാരനാണ് മയങ്ക്. ഇന്ത്യയ്ക്കായി രണ്ടു ടെസ്റ്റ് കളിച്ചിട്ടുള്ള താരം 195 റൺസ് അടിച്ചിട്ടുണ്ട്.

പ്രാക്ടീസിനിടയിൽ ബുംറയുടെ ഏറിലാണ് വിജയ്ശങ്കറിന് പരിക്കേറ്റതെന്നാണ് വിവരം. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന താരത്തെ കഴിഞ്ഞ കളിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം പകരം വന്ന റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. റിഷഭ് പന്തിന്റെ ഫോമിനെ ആശ്രയിച്ചായിരിക്കും മയങ്ക് അവസാന 11ൽ ഉൾപ്പെടുന്ന കാര്യം. ഇന്നിങ്‌സ് ഓപ്പണറായി അഗർവാൾ ടീമിലെത്തിയാൽ രാഹുലിന് നാലാം നമ്പറിൽ കളിക്കാം എന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP