Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തകർത്ത് കളിച്ച മുൻനിര ഒന്ന് പാളിയപ്പോൾ എല്ലാം തകിടം മറിഞ്ഞു; ധവാൻ നാട്ടിലേക്ക് മടങ്ങിയത് വലിയ തിരിച്ചടി; മധ്യനിരയിൽ നട്ടെല്ലുള്ള ബാറ്റ്സ്മാനെ എത്രയും വേഗം കണ്ടെത്തണം; 38ാം വയസ്സിൽ ധോണിയുടെ പോരാട്ടവീര്യവും അസാമാന്യം; വേണ്ടപോലെ ഉപയോഗിക്കാതെ വെച്ച വജ്രായുധമായി രവീന്ദ്ര ജഡേജ; ലക്ഷണമൊത്ത ഓൾ റൗണ്ടറായി വളരുന്ന ഹാർദ്ദിക്; പരാജയമായ സ്പിൻ ട്വിൻസ്; ചെയ്യാനുള്ളത് പരമാവധി ചെയ്ത് ബുംറയുടെ വേഗക്കൂട്ടം; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ബാക്കിയാക്കിയത്

തകർത്ത് കളിച്ച മുൻനിര ഒന്ന് പാളിയപ്പോൾ എല്ലാം തകിടം മറിഞ്ഞു; ധവാൻ നാട്ടിലേക്ക് മടങ്ങിയത് വലിയ തിരിച്ചടി; മധ്യനിരയിൽ നട്ടെല്ലുള്ള ബാറ്റ്സ്മാനെ എത്രയും വേഗം കണ്ടെത്തണം; 38ാം വയസ്സിൽ ധോണിയുടെ പോരാട്ടവീര്യവും അസാമാന്യം; വേണ്ടപോലെ ഉപയോഗിക്കാതെ വെച്ച വജ്രായുധമായി രവീന്ദ്ര ജഡേജ; ലക്ഷണമൊത്ത ഓൾ റൗണ്ടറായി വളരുന്ന ഹാർദ്ദിക്; പരാജയമായ സ്പിൻ ട്വിൻസ്; ചെയ്യാനുള്ളത് പരമാവധി ചെയ്ത് ബുംറയുടെ വേഗക്കൂട്ടം; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ബാക്കിയാക്കിയത്

മറുനാടൻ ഡെസ്‌ക്‌

മാഞ്ചസ്റ്റർ: ലോകകപ്പിൽ സെമി ഫൈനലിൽ തട്ടി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ പൊലിയുമ്പോൾ ഒരു രാജ്യം മുഴുവൻ കണ്ണീരിലാണ്. 1983,2011 എന്നീ വർഷങ്ങളിൽ നേടിയ കിരീടം ഒരിക്കൽ കൂടി ഇന്ത്യ അണിയും എന്ന പ്രതീക്ഷയായിരുന്നു ക്രിക്കറ്റ് ആരാധകർക്ക്. പക്ഷേ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ 18 റൺസ് അകലെയാണ് ന്യൂസിലാൻഡിനോട് പൊരുതി വീണത് എന്ന മാത്രം ആശ്വസിക്കാം. ടൂർണമെന്റിലുടനീളം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ രോഹിത് ശർമ്മയും വിരാട് കോലിയും കഴിഞ്ഞാൽ ഈ ടീമിൽ വിശ്വസിക്കാൻ കള്ളാവുന്ന ഒരു ബാറ്റ്സ്മാൻ പോലുമില്ലായിരുന്നു. മുൻനിര തകർന്നാൽ കളി മുന്നോട്ട് കൊണ്ട് പോകാൻ ഒരു മധ്യനിര നമുക്കില്ലായിരുന്നു.

ലോകകപ്പിന്റെ തുടക്കം മുതൽ തകർപ്പൻ ഫോമിൽ കളിച്ച ഇന്ത്യൻ മുൻനിര ആയുധം വെച്ച് കീഴടങ്ങുന്ന കാഴ്ചയാണ് സെമി ഫൈനലിൽ കണ്ടത്. അഞ്ച് റൺസ് എടുക്കുമ്പോൾ മൂന്ന് വിക്കറ്റ്. 92ന് 6 വിക്കറ്റ്. അങ്ങനെ ഒരു ഘട്ടത്തിൽ നിന്ന് ഇതുവരെ എത്തിയത് മികച്ച പോരാട്ടവീര്യം ഒന്ന് കൊണ്ട് മാത്രമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചത് ന്യൂസിലാൻഡ് ആണെങ്കിലും രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യമാണ് എടുത്ത് പറയേണ്ടത്. നാണം കെട്ട തോൽവിയിലേക്ക് വീഴുമായിരുന്ന ഇന്ത്യയെ കൈപിടിച്ച് കയറ്റി ജയിക്കാമായിരുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചത് ജഡേജ നടത്തിയ പോരാട്ടം തന്നെയാണ്. ഈ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്തിയാൽ

തകർപ്പൻ പ്രകടനങ്ങളുമായി മുൻനിര

രോഹിത് ശർമ്മ, വിരാട് കോലി, ശിഖർ ധവാൻ എന്നീ കൊലകൊമ്പന്മാർ ഉള്ള ടീം കപ്പടിക്കും എന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ഓസ്ട്രേലിയക്ക് എതിരെ സെഞ്ച്വരി നേടിയ ധവാൻ പരിക്ക് പറ്റി മടങ്ങിയത് ഒന്നാമത്തെ തിരിച്ചടിയായി മാറി. ധവാന് പകരം ഓപ്പണറായ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തത് ശ്രീലങ്കയ്ക്ക് എതിരെ മാത്രമാണ്. രോഹിത് അഞ്ച് സെഞ്ച്വറിയുമായി 647 റൺസ് നേടി ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമത് നിൽക്കുന്നു. ഒരു സെഞ്ച്വറി പോലും നേടിയില്ലെങ്കിലും 5 അർധ സെഞ്ച്വറി നേടിയ കോലി തകർപ്പൻ ഫോമിലായിരുന്നു. രോഹിതും കോലിയും നടത്തിയ പ്രകടനങ്ങളാണ് ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നതിലേക്ക് ഇന്ത്യയെ എത്തിച്ചത്. സെമിയിൽ പരാജയമായിരുന്നു ഇരുവരുമെങ്കിലും പക്ഷേ ടൂർണമെൻരിൽ 10ൽ 9 മാർക്ക് നൽകാം ഇന്ത്യൻ നായകനും ഉപനായകനും.

നടുവേദന മാറാത്ത മധ്യനിര

നാലാം നമ്പർ ബാറ്റ്സ്മാൻ എന്നത് ഏതൊരു ടീമിന്റേയും നട്ടെല്ലാണ്. എന്നാൽ ആരായിരുന്നു ഇന്ത്യയുടെ നാലം നമ്പർ ബാറ്റ്സ്മാൻ. ധവാൻ ഉണ്ടായിരുന്നപ്പോൾ രാഹുൽ ആ റോൾ തരക്കേടില്ലാതെ നിർവ്വഹിച്ചു. ധവാൻ നാട്ടിലേക്ക് മടങ്ങിയപ്പോൾ രാഹുൽ ഓപ്പണറായി. നാലാം നമ്പറിൽ വിജയ് ശങ്കർ ഒരു പരീക്ഷണമായിരുന്നു. അത് നൈസായിട്ട് പാളിപ്പോയി. പിന്നീട് ആ റോളിലേക്ക് പരീക്ഷിച്ചത് അഞ്ച് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്ത് കൈമുതലായുള്ള ഋഷഭ് പന്തിനെയാണ്. ഒനന് രണ്ട് തുടക്കങ്ങൾ കിട്ടിയെങ്കിലും പക്ഷേ ആ റോളിൽ ഋഷഭ് ഫിറ്റായിരുന്നില്ല. കേദാർ ജാദവ് അഞ്ചാം നമ്പറിൽ ഒരു പരാജയമായിരുന്നു. പകരം എത്തിയ ദിനേശ് കാർത്തിക് കളിച്ചത് മൂന്ന് മത്സരങ്ങൾ. ഇതിൽ തന്നെ ബാറ്റ് ചെയ്തത് രണ്ട് മത്സരങ്ങൾ. കാര്യമായി ഒന്നും ചെയ്യാൻ കാർത്തിക്കിനും കഴിഞ്ഞില്ല. ധോണി മെല്ലെപ്പോക്കിന് വിമർശിക്കപ്പെട്ടെങ്കിലും 38കാരനായ അദ്ദേഹത്തെ അതിന്റെ പേരിൽ വിമർശിക്കുന്നത് ഔചിത്യമല്ല. ഒരുപക്ഷേ നാലാം നമ്പറിൽ എംഎസിനെ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നത്തെ മത്സരത്തിൽ ഉൾപ്പടെ ഫലം മറ്റൊന്നായിരുന്നേനെ. 92ന് ആറ് എന്ന ഘട്ടത്തിൽ നിന്ന് ടീമിന് പരമാവധി സംഭാവന നൽകിയാണ് എംഎസ് പുറത്തായത്.

ലോവർ ഓർഡർ

ഓൾറൗണ്ടർമാരായി ഹാർദ്ദികും ജഡ്ഡുവും പക്ഷേ വേണ്ടപോലെ ഉപയോഗിച്ചോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. ഈ ലോകകപ്പിൽ ജഡേജയെ കളിപ്പിച്ചത് രണ്ട് മത്സരങ്ങൾ മാത്രമാണ്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന ജഡേജയാണ് ഈ ടീമിലെ യഥാർത്ഥ 3ഡി പ്ലെയർ എന്ന് തിരിച്ചറിയാൻ ഇന്ത്യ വൈകിപ്പോയി. ഹാർദ്ദിക് ബാറ്റ് കൊണ്ടും ബോള് കൊണ്ടും തിളങ്ങി. പക്ഷേ സെമിയിൽ ഹാർദ്ദിക് അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. ജഡേജ ബാറ്റ് ചെയ്ത 77 റൺസ് നേടി. ബൗളിങിൽ തിളങ്ങി. ഫീൽഡിൽ ജഡേജ നടത്തിയ രണ്ട് നീക്കങ്ങൾ ഇന്ന് റോസ് ടെയ്ലർ ടോം ലഥാം എന്നിവരെ പുറത്താക്കിയത് വഴി കിവീസ് ടോട്ടലിൽ കുറഞ്ഞത് ചുരുങ്ങിയത് 10 റൺസാണ്.

സ്പിന്നർമാർ

സ്പിൻ ട്വിൻസ് ചഹാൽ കുൽദീപ് യാദവ് എന്നിവരിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. എന്നാൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ഇരുവർക്കും കഴിഞ്ഞില്ല. സ്ലോ വിക്കറ്റുകളിൽ പോലും കുൽദീപ് തല്ല് വാങ്ങി. സെമിയിൽ കുൽദീപിന് പകരമെത്തിയ ജഡേജ കുറച്ചുകൂടി മികച്ച് നിന്നു.

ഫാസ്റ്റ് ബൗളിങ് വേൾഡ് ക്ലാസ്

പണ്ട് ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത്. ഫാസ്റ്റ് ബൗളിങ്ങായിരുന്നു. എന്നാൽ ബുംറ, ഷമി, ഭുവനേശ്വർ എന്നിവർ തകർപ്പൻ പ്രകടനങ്ങളാണ് ഈ ലോകകപ്പിലുടീളം പുറത്തെടുത്തത്. നിർണായകമായ പല മത്സരങ്ങളിലും ഇന്ത്യൻ ടീമിനെതിരെ കുതിക്കുകയായിരുന്ന എതിരാളികളെ ഷമിയും ഭുവിയും യോർക്കർ കിങ് ബുംറയും ചേർന്ന് തടഞ്ഞ് നിർത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP