Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജയിച്ചില്ലെങ്കിൽ കണ്ണീരോടെ മടങ്ങേണ്ടി വരുമെന്ന പേടിയിൽ ലങ്കൻ പട കളിച്ചുകയറിയപ്പോൾ പാതിയിൽ പതറി ഇംഗ്ലീഷ് പട; ദുർബലമായ ടോട്ടലിനെ കോട്ടയാക്കി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത് 20 റൺസിന്; ലങ്ക ജയിച്ചുകയറിയപ്പോൾ ഇംഗ്ലണ്ടിന് നഷ്ടമായത് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം; മലിംഗ മാൻ ഓഫ് ദ മാച്ച്

ജയിച്ചില്ലെങ്കിൽ കണ്ണീരോടെ മടങ്ങേണ്ടി വരുമെന്ന പേടിയിൽ ലങ്കൻ പട കളിച്ചുകയറിയപ്പോൾ പാതിയിൽ പതറി ഇംഗ്ലീഷ് പട; ദുർബലമായ ടോട്ടലിനെ കോട്ടയാക്കി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത് 20 റൺസിന്; ലങ്ക ജയിച്ചുകയറിയപ്പോൾ ഇംഗ്ലണ്ടിന് നഷ്ടമായത് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം; മലിംഗ മാൻ ഓഫ് ദ മാച്ച്

മറുനാടൻ ഡെസ്‌ക്‌

ലീഡ്‌സ്: ലോകകപ്പിൽ ശ്രീലങ്ക ഉയർത്തിയ ദുർബലമായ ലക്ഷ്യവും മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. 20 റൺസിനാണ് ലങ്ക ജയിച്ചുകയറിയത്. 47 ഓവറിൽ 212 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളു. ലസിത് മലിംഗയും ധനജ്ഞയ ഡിസിൽവയുമാണ് ഇഗ്ലണ്ടിനെ എറിഞ്ഞിട്ടത്. നാല് വിക്കറ്റുകൾ നേടിയ മലിംഗയാണ് കളിയിലെ താരം.

സ്‌കോർ-ശ്രീലങ്ക-9/ 232, ഇംഗ്ലണ്ട്- 47 ഓവറിൽ 212. 5 ന് 144 എന്ന നിലയിൽ നിന്ന് 34 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപ്പണർ ജയിംസ് വിൻസ് (18 പന്തിൽ 14), ജോണി ബെയർ‌സ്റ്റോ (പൂജ്യം), ക്യാപ്റ്റൻ ഒയിൻ മോർഗൻ (35 പന്തിൽ 21), ജോ റൂട്ട് (89 പന്തിൽ 57), ജോസ് ബട്‌ലർ (9 പന്തിൽ 10), മൊയീൻ അലി (20 പന്തിൽ 16), ക്രിസ് വോക്‌സ് (4 പന്തിൽ 2), ആദിൽ റാഷിദ് (2) എന്നിങ്ങനെയാണു പുറത്തായ ഇംഗ്ലിഷ് താരങ്ങളുടെ സ്‌കോറുകൾ.

നേരത്തെ ടോസ് വിജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് എടുത്തിരുന്നു. 115 പന്തിൽ 85 റൺസ് നേടിയ ഏയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കൻ നിരയിൽ ടോപ് സ്‌കോറർ. ഫെർണാണ്ടോ 49 റൺസും കുശാൽ മെൻഡിസ് 46 റൺസും നേടി.

ആദ്യ മൂന്നുഓവറില് നാല് റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെ പുറത്താക്കി ഇംഗ്ലണ്ട് ഞെട്ടിച്ചു. ഒരു റൺ എടുത്ത ദിമുത് കരുണരത്നയെ ജോഫ്ര ആർച്ചറും രണ്ട് റൺ എടുത്ത കുശാൽ പെരെരയെ ക്രിസ വോക്‌സുമാണ് മടക്കി അയച്ചത്. പിന്നീടെത്തിയ അവിഷ്‌ക ഫെർണാണ്ടോ ലങ്കയെ കര കയറ്റിയെങ്കിലും 39 പന്തിൽ 49 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. കുശാൽ മെൻഡിസ് (68 പന്തിൽ 46), ജീവൻ മെൻഡിസ് (പൂജ്യം), ധനഞ്ജയ ഡിസിൽവ (47 പന്തിൽ 29), തിസാര പെരേര (രണ്ട്), ഇസുരു ഉഡാന (ആറ്), ലസിത് മലിംഗ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ലങ്കൻ താരങ്ങളുടെ സ്‌കോറുകൾ. ബാറ്റിങ് തുടങ്ങി 3 റൺസിൽ നിൽക്കെ ഇംഗ്ലണ്ട് എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജോഫ്ര ആർച്ചറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർക്കു ക്യാച്ച് നൽകി ദിമുത് പുറത്ത്. തൊട്ടുപിന്നാലെ ക്രിസ് വോക്‌സിന്റെ പന്തിൽ മൊയീൻ അലിക്കു ക്യാച്ച് നൽകി കുശാൽ പെരേരയും മടങ്ങി. അർധസെഞ്ചുറിക്ക് ഒരു റൺസ് അകലെ മാർക് വുഡിന് വിക്കറ്റ് സമ്മാനിച്ച് അവിഷ്‌ക മടങ്ങി.

ഇന്ന് ജയിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിന് നഷ്ടമായ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമായിരുന്നു. നാലുപോയിന്റുമായി ആറാം സ്ഥാനത്തുണ്ടായിരുന്ന ലങ്കയ്ക്ക് ഇന്നത്തെ കളി ജയിക്കേണ്ടത് അനിവാര്യമായിരുന്നു. ആറ് കളികളിൽ നിന്ന് ആറ് പോയിന്റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു. അത്രതന്നെ കളികളിൽ നിന്ന് എട്ട് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP